മരണം

39 views
Skip to first unread message

Anoop Satheesh

unread,
Feb 24, 2016, 12:00:18 AM2/24/16
to Malayalam Kavithakal & kadhakal
​മരണമെത്തുന്ന നേരമതിത്തിരി വൈകുവാൻ 
എത്രയോ ആശയുണ്ടായിരിക്കാം, 
എന്നാൽ പാറി പറന്നെത്തി കൊത്തിയെടുക്കുന്ന 
പക്ഷിതൻ കൗതുകമായിരിക്കും ... 
അതിന്നിശ്ച്ച അതങ്ങനെയായിരിക്കും. 

പറയാതെ വന്നെത്തി , അറിയാതെ അരികെത്തി 
ചിരിയോടെ നേരുകയായിരിക്കാം, 
നമുക്കവസാന നാളുകൾ അന്ത്യ നിമിഷങ്ങൾ 
അവയെല്ലാമോതുന്നുണ്ടായിരിക്കാം. 

നിറയുന്ന കൺകൾതൻ ഇടറുന്ന വാക്കുകൾ 
പറയാതെ പോവുകയായിരിക്കും. 
നേരുവാനാകാത്ത നേരെണ്ടാതാവുന്ന 
ഏവം നിശ്ചലമാം ആ നേരം... 

​മരണമെത്തുന്ന നേരമതിത്തിരി വൈകുവാൻ 
എത്രയോ ആശയുണ്ടായിരിക്കാം...




http://vaakyam.com/kavithai/2647.html 
Reply all
Reply to author
Forward
0 new messages