pradeeksha

44 views
Skip to first unread message

MOUSHMI.K.S

unread,
Mar 2, 2014, 3:09:44 AM3/2/14
to malayalam-kavi...@googlegroups.com

പ്രതീക്ഷ


നീയറിയാതെ

നീ  എന്നെ അറിയാതെ എന്തിനീ  ജീവിതം

 എന്തിനെന്നറിയാതെ  ജീവിതം തള്ളിനീക്കുന്നു

വെളിച്ചമില്ലാതെ  ഇരുളടഞ്ഞ വഴിത്താരകൾ ........



നീ  വന്നണയാൻ  വെറുതെ ..........................

ജീവിതം പതുക്കെ ഇഴഞ്ഞു നീങ്ങുന്നു

 ഒച്ചുപോലെ ...............

 വിരൽത്തുമ്പിൽ  ഒരു സ്പർശം പോലും  ഏകാതെ

 അകന്നു പോവുമ്പോഴും



വീണ്ടും ജീവിത യത്രയിലെങ്ങൊ

കണ്ടുമുട്ടും എന്നൊരു പ്രതീക്ഷ മാത്രം

നീ വീണ്ടും വന്നണയും  എന്നൊരു പ്രതീക്ഷ


ജീവിതം

ഇരുളും മൗനവും നിറഞ്ഞ

വഴിത്താരകൾ കണ്ടെത്തി യാത്ര തുടരുന്നു -

കൊണ്ടേയിരിക്കുന്നു 

പക്ഷെ നീ .................

 കണ്മഷി യിൽ  കലങ്ങിയ  കണ്ണുനീർ

കൂടി കൊണ്ടേയിരുന്നു


പറയാതെ  പോയ ആഗ്രഹങ്ങ ൾ

ഇന്നും  ഇടറിയ കാൽപ ദങ്ങൽ  പോലെ

കല്പടവിൽ തട്ടി വീഴുന്നു

എങ്കിലും  നീ  മാത്രം


ജീവിത യാത്ര തീരാറായ ഈ  വേളയിൽ

ഞാൻ വെറുതെ ഒന്നു തിരിഞ്ഞു നോക്കി

ഒരു നെടുവീര്പ്പുപോലെ  അല്ലെങ്കിൽ

മനസിൻറെ വിങ്ങൽ  പോല നീ ......................

ആകാശ സാനുവിലെങ്ങൊ  മിന്നി  മറഞ്ഞ

 ഒരു കൊള്ളിയാൻ

മരണമെന്തോ പറയാൻ  ബാക്കി വെച്ച പോലെ

 കയ്പിടിച്ചുയർത്തി


എങ്കിലും ഒരു പ്രതീക്ഷ നീ ....................


Reply all
Reply to author
Forward
0 new messages