Fwd: ലോകത്തെ നശിപ്പിക്കാന്‍ പുതിയ ആത്മീയ ഗുരുക്കള്‍

64 views
Skip to first unread message

vipin p.v

unread,
Feb 23, 2010, 7:36:23 AM2/23/10
to chep...@gmail.com, jenis...@yahoo.co.in, rafeek....@gmail.com, sreeku...@gmail.com, Raju Sir, renosh mohan, Renoshhh .'full .of doubt abt life, Anwer Sadath, Ashique, Babu (ബാബു), Baiju, Balaji kv, Bejoy, Bibin kumar, Bijas, Binoy, Bony pinto, Dhanesh Nair.my Paathu has arrived!!, Jijeesh Das, Juraise Ummer, Nidhish, Nisha, Rafeeque, RIJITH ALAYIL, Sabitha, Sandeep, shajin pattali, shameer es, Subeesh, yash...@gmail.com, anoop mr, ayoob khan khan, Azad E.H, AZU, B R B, Bijoy Rajendra Babu, buhari pk, Buhary, Firoz, godwin antony, Habeeb, janesh ts, Jinshad, jojo chinnan k, justin komban, kumaru, Lal v sankaran@00971507647538, Linil Gopi (ലിനില്‍ ഗോപി), madhu chakiar, nijesh krishnan, nijesh krishnan, nishand km, Nithin K B, nithin kb, prakash v.p. viruthessery, Pramod .. ammus B day on April 6, praseetha N, Ramod kumar, renjith, renjith lal, Sanoop, Shaiju, shelma joseph, SHIHAB, Shinoy, shinoy sivan, simi, sinoj malil, subeesh pazhuvil, subeesh pazhuvil, subin 09967815850-new number, Sudheesh, Vijesh Vijay, vishnu chandran vp, yashpal pk, adhar...@rediffmail.com, ArunRaj...@ustri.com, jije...@rediffmail.com, lath...@gmail.com, nidhi...@yahoo.co.in, prgo...@yahoo.com, rakeshm...@yahoo.com, sul...@rediffmail.com, swa...@gmail.com, $@n/)eep wntz 2 mke everyone happy, $@xC%H*!N (09886792975), abhilash m s (abhi), abhilash m s (abhi) 09446261460, aravind, arun, arun kumar, Arun Sasidharan, awesome aus..... chunakkara, deepesh bekal, Geogen (9895882823), govindan puthumana, krishna kumar Nambissan, Manoj Kumar(09847 869413), Manuraj-Highly inspired by Aero India 2007, Mohammed Zaheer, muke Shhhh..... +919895 38 66 83, Nikesh Pullur (DONT EXPECT SCRAP FROM ME), Pradeep Kamath, Pradeep Kamath, prince Thomas Philip(+919846793504), priyaranj n s ( New No 09764673050), rakesh saradhi, Rana Joy, sandeep KVK !!!! The Big Hacker!!!, Subin chandrababu, sulekh lakshman, UMESH K.U, unnikrishnan pp, VINOD @ LUCAS TVS, vithin, lbs...@googlegroups.com


---------- Forwarded message ----------
From: BladE BreakeR <lll.blade....@gmail.com>
Date: 2010/2/23
Subject: ലോകത്തെ നശിപ്പിക്കാന്‍ പുതിയ ആത്മീയ ഗുരുക്കള്‍
To:





വിമര്‍ശനത്തിനല്ല ... അറിഞ്ഞിരിക്കാന്‍... ആവശ്യക്കാര്‍ വേണമെങ്കില്‍ ജീവിതം അടിച്ചു പൊളിച്ചോ???? വലിയ വേലിപ്പത്തല്‍ ഉണ്ടോ.. നിരത്തി ഇവരെ ഒക്ക് തല്ലാന്‍....
?ui=2&view=att&th=126fa0fda92619f4&attid=0.1&disp=attd&realattid=ii_126fa0fda92619f4&zw             ലോകാവസാനം പ്രതീക്ഷിക്കുന്ന പുതിയ ക്രൈസ്‌തവ സഭ കേരളത്തില്‍ !!!

രണ്ടുവര്‍ഷത്തിനകം ലോകാവസാനം നടക്കുമെന്ന്‌ പ്രവചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന പുതിയ ക്രൈസ്‌തവസഭാവിഭാഗം കേരളത്തില്‍ പ്രവര്‍ത്തനം ശക്‌തമാക്കി. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ മുരിയാട്‌ കേന്ദ്രമാക്കിയാണ്‌ `എംപറര്‍ ഇമ്മാനുവല്‍ ട്രസ്‌റ്റ്‌' എന്ന ഈ സംഘം പ്രവര്‍ത്തിക്കുന്നത്‌. രണ്ടരവര്‍ഷം മുമ്പാണ്‌ ഇവര്‍ ഇവിടെ `സിയോന്‍' എന്ന പേരില്‍ ക്രൈസ്‌തവ ധ്യാനകേന്ദ്രം സ്‌ഥാപിച്ചത്‌. കോതമംഗലം സ്വദേശി ജോസഫ്‌ പൊന്നറ എന്ന റിട്ടയേര്‍ഡ്‌ അധ്യാപകനാണ്‌ ഈ പ്രസ്‌ഥാനത്തിന്റെ നെടുംതൂണ്‍. തുടക്കത്തില്‍ കോട്ടയം ജില്ലയിലെ വിജയപുരം രൂപത കേന്ദ്രമാക്കിയാണ്‌ പ്രസ്‌ഥാനം തുടങ്ങിയതെങ്കിലും നാട്ടുകാരുടെയും കത്തോലിക്കാ യുവജനപ്രസ്‌ഥാനങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന്‌ മുരിയാട്‌ പാടശേഖരങ്ങളിലേക്ക്‌ പ്രവര്‍ത്തനം മാറ്റുകയായിരുന്നു. 2012 ല്‍ ലോകാവസാനമാകുമെന്നും അന്ന്‌ ക്രസ്‌തു ആദ്യമായി ഭൂമിയിലെത്തുമെന്നുമുള്ള ബൈബിള്‍ അധിഷ്‌ഠിത സിദ്ധാന്തത്തില്‍ അധിഷ്‌ഠിതമായാണ്‌ സംഘടന പ്രവര്‍ത്തിക്കുന്നത്‌. എംപറര്‍ ഇമ്മാനുവേല്‍ എന്ന പേരും ഈ സിദ്ധാന്തത്തില്‍നിന്നു വന്നതാണ്‌. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്‌തവ സഭാ വിഭാഗങ്ങളില്‍ ലോകാവസാനം പ്രവചിക്കുന്നത്‌ ഇവര്‍ മാത്രമാണ്‌. ജോസഫ്‌ പൊന്നാറയെ സഭയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രവാചകനും ദിവ്യനുമായി കാണുന്നു. ഏകദൈവസിദ്ധാന്തത്തില്‍ അധിഷ്‌ഠിതമായ ഈ പ്രസ്‌ഥാനം ക്രൈസ്‌തവ ദൈവശാസ്‌ത്രത്തിലെ യേശുക്രിസ്‌തു അടക്കമുള്ള ആരെയും അംഗീകരിക്കുന്നില്ല. പക്ഷേ കന്യകാമറിയം ഇവരുടെ ആരാധ്യദേവതയാണ്‌.
കേരളത്തില്‍ നിരവധി ക്രൈസ്‌തവ സെക്‌ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെയത്രയും രഹസ്യാത്‌മകത മറ്റൊരു ഗ്രൂപ്പിനുമില്ല. അപരിചിതര്‍ക്ക്‌ ആരാധനയ്‌ക്കാണെങ്കില്‍പ്പോലും മുരിയാടുള്ള സിയോന്‍ ധ്യാനകേന്ദ്രത്തിലോ ഇവരുടെ മറ്റു പ്രാര്‍ത്ഥനകള്‍ നടക്കുന്നിടങ്ങളിലോ പ്രവേശനമില്ല. ആര്‍ക്കെങ്കിലും സംഘത്തില്‍ ചേരണമങ്കില്‍ സംഘാംഗങ്ങളിലാരെങ്കിലും `റഫര്‍' ചെയ്യണം. പിന്നീട്‌ വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷമേ സംഘത്തില്‍ അംഗമാക്കൂ. ഇത്തരം നിയന്ത്രണങ്ങള്‍ മൂലം സംഘടനയുടെ അംഗസംഖ്യ കാര്യമായി വര്‍ദ്ധിക്കുന്നില്ലെങ്കിലും ഇപ്പോഴുള്ള സംഘാംഗങ്ങളുടെ തീഷ്‌ണമായ പ്രവര്‍ത്തനം മൂലം സംഘടന ശക്‌തമായാണ്‌ മുന്നോട്ടുപോകുന്നത്‌.
മുരിയാട്‌ ധ്യാനകേന്ദ്രത്തിനടുത്ത്‌ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിനെ `രക്ഷാപേടകം' എന്നാണ്‌ വിളിക്കുന്നത്‌. 2012ല്‍ നടക്കുമെന്ന്‌ വിശ്വസിക്കുന്ന ലോകാവസാന സമയത്ത്‌ ഈ പേടകത്തില്‍ ആയിരിക്കുന്നവര്‍ മാത്രമേ രക്ഷപ്പെടൂ എന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. ഒരുലക്ഷം രൂപകൊടുത്ത്‌ സഭാംഗങ്ങള്‍ക്ക്‌ ഇപ്പോഴേ `രക്ഷാപേടകത്തില്‍' സീറ്റ്‌ റിസര്‍വ്‌ ചെയ്യാം. തുടക്കത്തില്‍ ലോകാവസാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്‌തിരുന്ന സംഭാംഗങ്ങള്‍ ഇപ്പോള്‍ രഹസ്യയോഗങ്ങളില്‍ മാത്രമാണ്‌ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌. ഇതിനു പ്രധാന കാരണം, ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ സംഘങ്ങള്‍ക്ക്‌ അവര്‍ പ്രചരിപ്പിച്ചിരുന്ന സമയത്ത്‌ ലോകാവസാനമുണ്ടാകാത്തതിനെത്തുടര്‍ന്ന്‌ കൂട്ട ആത്‌മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ട്‌ എന്നതിനാലാണ്‌. അമേരിക്ക, ജപ്പാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം കൂട്ട ആത്‌മഹത്യകള്‍ നടക്കുകയുണ്ടായി. `ഡൂംസ്‌ ഡേ കള്‍ട്ട്‌' എന്ന പേരിലറിയപ്പെടുന്ന ഇത്തരം ആശയപ്രചാരക സംഘങ്ങളെ നിരീഷിക്കാനും ഇല്ലായ്‌മ ചെയ്യാനും വിവിധ ഗവണ്‍മെന്റുകള്‍ ശ്രമിച്ചുവരുന്നു. ഇവയില്‍ ഏറ്റവും പ്രധാനസംഘം ഉണ്ടായിരുന്നത്‌ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ്‌. ഇവര്‍ക്ക്‌ 12 കേന്ദ്രങ്ങള്‍ അമേരിക്കയിലുണ്ടായിരുന്നു. ജിം ജോണ്‍സാണ്‌ ഇതിന്റെ അമരക്കാരന്‍. പീപ്പിള്‍സ്‌ ടെമ്പിള്‍ എന്നായിരുന്നു സംഘടനയുടെ പേര്‌. 1978 നവംബര്‍ 18 ന്‌ ഗയാനയിലെ ജിമ്മിന്റെ കേന്ദ്രത്തില്‍ 918 പേരാണ്‌ കൂട്ട ആത്‌മഹത്യ ചെയ്‌തത്‌.
സെപ്‌റ്റംബര്‍ 11 ലെ ഇരട്ട ടവര്‍ ആക്രമണത്തിനു മുമ്പ്‌ പ്രകൃതിക്ഷോഭത്തിലല്ലാതെ ഇത്രയധികം പേര്‍ ഒരുമിച്ചുമരിക്കുന്നത്‌ അമേരിക്കയില്‍ ആദ്യമായിരുന്നു. അമേരിക്കയിലെ ഫെഡറല്‍ ഗവണ്‍മെന്റ്‌ ഇത്തരം സംഘടനയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്‌.
ക്രൈസ്‌തവസഭയില്‍ മാത്രമല്ല ബുദ്ധമതത്തിലും മതമില്ലാത്ത ഗ്രൂപ്പുകളിലുമെല്ലാം ഇത്തരം സംഘങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ആ ഗ്രൂപ്പുകളുടെ അതേ മാതൃകയിലും ശൈലിയിലുമാണ്‌ മുരിയാട്ടെ സംഘവും പ്രവര്‍ത്തിക്കുന്നത്‌. ഒരു നേതാവ്‌, രഹസ്യാത്‌മകത, 2012 ല്‍ത്തന്നെ ലോകം അവസാനിക്കുമെന്ന പ്രചരണം, പേടകത്തിന്റെ നിര്‍മാണം, നിയന്ത്രിക്കപ്പെട്ട പ്രവേശനാനുമതി എന്നിവ ഇതിനുദാഹരണമാണ്‌.
ബൈബിളിലുള്ള ഏലിയ, മോശ തുടങ്ങിയവര്‍ ക്രിസ്‌തുവിനൊപ്പം ലോകാവസാനത്തില്‍ മുരിയാട്ടെത്തുമെന്നാണ്‌ ഇവര്‍ കരുതുന്നത്‌. അതായത്‌, ലോകാവസാനത്തിന്റെ പ്രഭവകേന്ദ്രമായി മുരിയാട്‌ മാറുമെന്നാണ്‌ സംഘം പ്രചരിപ്പിക്കുന്നത്‌. മുരിയാട്ടെ കേന്ദ്രത്തില്‍ പ്രത്യേക കുര്‍ബാനയും മറ്റുമുണ്ട്‌. സംഘാംഗങ്ങള്‍ മറ്റുപള്ളികളില്‍ പോകാറില്ല. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന വിന്‍സെന്‍ഷ്യല്‍ സഭയില്‍ നിന്നു പുറത്താക്കിയ ഒരു പുരോഹിതനും ഇവര്‍ക്കൊപ്പമുണ്ട്‌. കത്തോലിക്കാസഭയിലെ കരിസ്‌മാറ്റിക്‌ പ്രസ്‌ഥാനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധിപേര്‍ ഇപ്പോള്‍ മുരിയാട്ട്‌ എത്തി, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നുണ്ട്‌. ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതികള്‍ അല്‌പാല്‌പം പുറത്തുവന്നതോടെ സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഇതുസംബന്‌ധിച്ചുള്ള ഇടയലേഖനം വായിക്കുകയുണ്ടായി. സഭാംഗങ്ങള്‍ ഇതില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തക്കരുതെന്ന്‌ വിലക്ക്‌ നിലവിലുണ്ട്‌. മറ്റ്‌ ക്രൈസ്‌തവസഭാ വിഭാഗങ്ങളെപ്പോലെ പുറമേ നിന്നുള്ള ധനസഹായം ഇവര്‍ക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്‌ സൂചന. ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ചില റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടക്കാരുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ മുരിയാട്ടെ സംഘം പ്രവര്‍ത്തിക്കുന്ന സ്‌ഥലം. അവര്‍ ഈ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടരായി ഈ സ്‌ഥലം സംഘടനയുടെ പേരില്‍ എഴുതിക്കൊടുക്കുകയായിരുന്നു.
ഈ സംഘത്തെക്കുറിച്ച്‌ കേരളാ പൊലീസ്‌ കഴിഞ്ഞമാസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇപ്പോള്‍ കുറ്റകൃത്യങ്ങളൊന്നും ഇവര്‍ക്കിടയില്‍ ഇല്ലെങ്കിലും ഇത്തരം സംഘടനകള്‍ ആത്‌മഹത്യയില്‍ അവസാനിക്കുന ചരിത്രം ഉള്ളതുകൊണ്ട്‌ സംഘത്തെ നിരീക്ഷണത്തില്‍ വെക്കാനാണ്‌ പൊലീസിന്റെ തീരുമാനം.
1000 ലേറെ അംഗങ്ങളുണ്ട്‌ ഇപ്പോള്‍ എംപറര്‍ ഇമ്മാനുവേല്‍ ട്രസ്‌റ്റിന്‌. ഇവരിലധികവും സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ളവരും വിദ്യാസമ്പന്നരുമാണ്‌. ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലും ഇവരുടെ യോഗങ്ങള്‍ നടക്കുന്നുണ്ട്‌.
ഭാരതീയ സംസ്‌കൃതി, പാരമ്പര്യം എന്നിവയെ എംപറര്‍ ഇമാനുവേല്‍ സംഘങ്ങള്‍ അംഗീകരിക്കുന്നില്ല. നിലവിളക്ക്‌, താലി തുടങ്ങിയ സാംസ്‌കാരിക ചിഹ്‌നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ്‌ ജീവിതം.
 


--
Regards,

»¦« ßLåÐè ßrëÃKêR »¦«



--
Many Thanks and Regards

Vipin P V
Dubai
971509297622
Animatted.gif
Reply all
Reply to author
Forward
0 new messages