എല്ലാ കുട്ടികളും പുഞ്ചിരിയോടെ പോകട്ടെ സ്കൂളിലേക്ക്

7 views
Skip to first unread message

Help&Support Group

unread,
May 26, 2015, 4:03:39 AM5/26/15
to kudivellam

പ്രിയമുള്ളവരെ
ആറു വര്‍ഷം സ്കൂള്‍ ചിലവിന് പണം കണ്ടത്തൊന്‍ കുട്ടിക്കട നടത്തിയ ഒരു മിടുക്കന്‍ കുട്ടിയെക്കുറിച്ച് കുടിവെള്ളം ഒരു മെയില്‍ പ്രചരിപ്പിച്ചിരുന്നു. സുമനസുകള്‍ ഒത്തു പിടിച്ച് അവനു മികച്ച പിന്തുണ നല്‍കി. കഴിഞ്ഞ ദിവസം പത്രത്തില്‍ അത്തരം രണ്ടു കുട്ടികളെക്കുറിച്ച് വാര്‍ത്ത കണ്ടു. പുസ്തകം വാങ്ങാനായി കണ്ണൂരില്‍ വഴിയോരത്തിരുന്ന് ചക്കയും മാങ്ങയും വില്‍ക്കുന്ന രണ്ടുപേര്‍ (pls find the attached file)...
അത്തരം ഒരു പാട് മക്കള്‍ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. നാലു ദിവസം കഴിഞ്ഞാല്‍ സ്കൂള്‍ തുറക്കും. നമ്മുടെ മക്കള്‍ക്ക് നല്ല പുസ്തകവും ബാഗും കുടയും കുപ്പായവും എല്ലാം വാങ്ങുന്നതിനൊപ്പം  വീടിനടുത്തുള്ള കുട്ടികള്‍ക്കും ഈ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. നമ്മളാലാവുന്ന രീതിയില്‍ പിന്തുണ നല്‍കുക. അയല്‍പക്കത്തും കുടുംബത്തിലുമുള്ള മക്കളുടെ മുഖത്ത് പുഞ്ചിരി പടര്‍ത്തുക.
അറ്റാച്ച് ചെയ്തിരിക്കുന്ന വാര്‍ത്തയില്‍ പറയുന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ വാര്‍ത്ത എഴുതിയ വേണു കള്ളാറിനെ വിളിക്കുക 9645006181
അവശ നിലയില്‍ കിടപ്പിലായ ആളുകളുടെ കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ റഈസിനെ വിളിക്കുക: 9447317933
രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ പഠന സൗകര്യം ഇല്ലാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ കിറ്റ് നല്‍കുന്ന ഡല്‍ഹിയിലെ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെടുക (ഒരു കുട്ടിക്ക് 1500 രൂപ....details in attached file)
സഹകരിക്കുമല്ളോ



--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ 
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്
kuttikal.jpg
hwf.jpg
Reply all
Reply to author
Forward
0 new messages