വേദനയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ രണ്ടു മനുഷ്യര്‍ pls help, share, support

6 views
Skip to first unread message

Help&Support Group

unread,
Oct 20, 2014, 9:35:22 AM10/20/14
to kudivellam
വേദനയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ രണ്ടു മനുഷ്യര്‍

“ഞാന്‍ മരിക്കുന്നതിന് മുമ്പ് തന്നെ.... ന്‍റെ മോനെ അങ്ങോട്ട്‌ വിളിക്കണേ ....”
നിറകണ്ണുകളോടെ ഒരു അമ്മയുടെ പ്രാര്‍ത്ഥനയാണിത്. നിസ്സഹായയായ ഒരു അമ്മയുടെ നെഞ്ചുപൊട്ടിയ പ്രാര്‍ത്ഥന. അത് തന്നെയാണ് ആ മകന്‍റെയും തേട്ടം. ഈ ദുരിതജീവിതത്തില്‍ അമ്മ കൂടി ഇല്ലാതായാല്‍ ഉറ്റവരായി ആരുമില്ല ഈ മനുഷ്യനെ സഹായിക്കാനോ തിരിഞ്ഞു നോക്കാനോ പോലും.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ആലുങ്കല്‍ സ്വദേശി കളത്തില്‍ രവി എന്ന നാല്‍പത്തിയാറുകാരന്‍റെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതിലും ഏറെ ദയനീയമാണ്.

നാലാം വയസ്സ് മുതല്‍ കൈകാലുകളിലെ വിരലുകള്‍ ദ്രവിച്ചു പൊടിഞ്ഞ് ഇല്ലാതാകുന്ന അപൂര്‍വ്വ രോഗം ബാധിച്ച ആളാണ്‌ രവി. കൈവിരലുകളും കാല്‍ പാദങ്ങളും പൂര്‍ണ്ണമായും അറ്റുപൊയ്ക്കഴിഞ്ഞു. എല്ലുകള്‍ പൊടിഞ്ഞു പോകുന്നതിന്‍റെ അസഹ്യമായ വേദന കുഞ്ഞുനാള്‍ മുതല്‍ സഹിച്ചു കഴിയുകയാണ് ഈ മനുഷ്യന്‍. കാല്‍പാദങ്ങള്‍ ഇല്ലാത്തതിനാല്‍ നടക്കാന്‍ പോലും കഴിയില്ല. കൈകുത്തി ഇഴഞ്ഞു നീങ്ങി ഇടുപ്പിന്‍റെ ഭാഗം പൊട്ടി വ്രണമായി മാറിയിരിക്കുന്നു....

രവിയെ പരിചരിക്കാനും സഹായിക്കാനും പ്രായമായ അമ്മയല്ലാതെ മറ്റാരുമില്ല. രവിയുടെ രോഗം കുഷ്ഠമല്ല എന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അമ്മയ്ക്കോ സഹോദരങ്ങള്‍ക്കോ പരിസരവാസികളായ ആര്‍ക്കെങ്കിലുമോ ഈ രോഗം പകര്‍ന്നിട്ടുമില്ല. എന്നിട്ടും സമൂഹം ഈ ചെറുപ്പക്കാരനെ ക്രൂരമായി അകറ്റിനിര്‍ത്തുന്നു. ബന്ധുക്കളോ നാട്ടുകാരോ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റാന്‍ ഡ്രൈവര്‍മാര്‍ പോലും മടിക്കുന്നു!!!! വളരെ ദയനീയമാണ് ഇവരുടെ സ്ഥിതി.

മുറ്റം നിറയെ പല വര്‍ണ്ണത്തിലുള്ള പൂച്ചെടികള്‍ തലയാട്ടി നില്‍ക്കുന്ന വൃത്തിയുള്ള ഈ ചെറിയ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ ഒതുക്കുകല്ലുകള്‍ പോലും ഇല്ല!!! പകര്‍ച്ചവ്യാധി എന്ന ഭീതിമൂലം അയല്‍വാസികള്‍ പോലും കയറിച്ചെല്ലാത്ത ഈ വീട്ടിലേക്ക് വഴി ആവശ്യമില്ലല്ലോ..

എന്തിന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരിക്കല്‍ ചെന്നപ്പോള്‍ പരിശോധിക്കാന്‍ പോലും മെനക്കെടാതെ ഇവിടെ ചികിത്സിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു മടക്കുകപോലും ഉണ്ടായി. മുഷിഞ്ഞ വേഷവും കാഴ്ചയില്‍ അറപ്പ് തോന്നുന്ന ശരീരങ്ങളും അവര്‍ക്ക് പഥ്യമല്ലല്ലോ!

മാസത്തില്‍ ഒന്നോ രണ്ടോ തവണ എത്തുന്ന വെളിമുക്ക് പാലിയേറ്റീവ് സെന്‍ററിന്‍റെ ഹോം കെയര്‍ വളണ്ടിയര്‍മാര്‍ അല്ലാതെ ആരും ഈ വീട്ടിലേക്ക് കടന്നു വരാറില്ല. മൌനം ഉറഞ്ഞുപോയ വീട്ടില്‍ ഒറ്റപ്പെട്ടുപോയ രണ്ടു മനുഷ്യര്‍..... ഭീകരമാണ് ഈ അവസ്ഥ. ആരും കയറി വരാനില്ലാതെ.... ദിവസങ്ങളോളം ഒരു മനുഷ്യമുഖം കാണാതെ.......

ഇനിയും എത്രകാലം ഈ അമ്മയ്ക്ക് മകനെ ശുശ്രൂഷിക്കാനും പരിചരിക്കാനും കഴിയും. സാമ്പത്തിക സഹായത്തെക്കാള്‍ ഇവര്‍ക്ക് ആവശ്യം മാനുഷിക പരിഗണനയാണ്. ഈ ഒറ്റപ്പെടലില്‍ നിന്ന് ഇവര്‍ക്കൊരു മോചനം വേണം. അസഹ്യമായ വേദന കൊണ്ട് നരകിക്കുന്ന ഈ ചെറുപ്പക്കാരന് സാന്ത്വന ചികിത്സയും പരിചരണവും കൃത്യമായി ലഭിക്കണം. തന്‍റെ കണ്ണടഞ്ഞുപോയാല്‍ മകന്‍റെ അവസ്ഥ എന്താകും എന്ന ഈ അമ്മയുടെ ആധി ഇല്ലാതാക്കാന്‍ കഴിയണം.

സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്നവര്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഡോകടര്‍മാര്‍, വിദ്യാര്‍ഥികള്‍, മറ്റു കൂട്ടായ്മകള്‍.....ആരെങ്കിലുമൊക്കെ മനസ്സുവെച്ചാല്‍ ഈ അമ്മയുടെയും മകന്‍റെയും കണ്ണീരിനും വേദനക്കും ആശ്വാസം ലഭിക്കും.

ചിന്തിച്ചു നോക്കൂ ഇങ്ങനെ ശിക്ഷിക്കപ്പെടാന്‍ മാത്രം ഈ അമ്മയും മകനും എന്ത് തെറ്റാണ് ചെയ്തത്? രോഗം ഒരു കുറ്റമാണോ? തിരക്കുപിടിച്ച ഈ ലോകത്ത് ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകാന്‍ നമുക്ക് കഴിയും. പക്ഷെ മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് ചില ബാധ്യതകളില്ലേ. നമുക്കോ നമ്മുടെ ഉറ്റവര്‍ക്കോ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ ....

ഒന്നും ചെയ്യാനാവില്ലെങ്കില്‍ ഈ വാര്‍ത്ത‍ മറ്റുള്ളവരിലേക്ക് എത്തിക്കാനെങ്കിലും ശ്രമിക്കുക. ആരിലൂടെയെങ്കിലും ഈ സാധുമനുഷ്യരുടെ ജീവിതത്തിന് ആശ്വാസം ലഭിക്കട്ടെ.
---------------------------------------------------------------
ഈ അമ്മയെയും മകനെയും ഏതെങ്കിലും രീതിയില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളിമുക്ക് പാലിയേറ്റീവ് സെന്‍ററുമായോ റഈസ് ഹിദായ Raees Hidaya 9447317933- യുമായോ ബന്ധപ്പെടുക. ഇവര്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏതൊരു ചെറിയ കാര്യവും വലിയൊരു നന്മയായിരിക്കും.
https://www.facebook.com/photo.php?fbid=822544251142749&set=a.166965623367285.44112.100001615449344&type=1&theater

--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ 
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്
Reply all
Reply to author
Forward
0 new messages