ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമാണ് ' അതിനടുത്ത ദിവസം റമളാൻ മാസത്തിന് തുടക്കമാവും. വാക്കിലും പ്രവൃത്തികളിലും വിശ്വാസി സമൂഹം ഏറെ സൂക്ഷ്മത പുലർത്തുന്ന നാളുകളാണത്. ഈ ദിവസങ്ങളിൽ മസ്ജിദുകൾ മുഖേന ഒരു കാമ്പയിൻ ആലോചിച്ചു കൂടെ?
വൈദ്യുതിയും വെള്ളവും സൂക്ഷിച്ച് സംരക്ഷിച്ച് ഉപയോഗിക്കാൻ. പണ്ഡിതരും പള്ളി പരിപാലന സംഘ അംഗങ്ങളും ഇതു സംബന്ധിച്ച് ഇന്ന് മുതലേ ചെറു ബോധവത്കരണം നടത്താമോ.പള്ളികളിൽ അനാവശ്യമായി ഒരു ബൾബു പോലും കത്തിക്കിടക്കരുത് എന്ന് വാശി കാണിക്കുക. കഴിവതും എൽ.ഇ.ഡി ബൾബുകളാക്കുക. വെള്ളം മിതമായി ഉപയോഗിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക ' വീടുകളിലും ഓഫീസുകളിലും ഇതു പാലിക്കുക. റമളാൻ മാസം ചില പള്ളികൾ കൂടുതൽ വിളക്കുകൾ കൊണ്ട് അലങ്കരിക്കാറുണ്ട്. പക്ഷെ സ്നേഹം നിറഞ്ഞ പ്രവർത്തികൾ കൊണ്ടും പ്രാർഥനകൾ കൊണ്ടും മനസുകളിലല്ലേ പ്രകാശം നിറക്കേണ്ടത്. ഒഴുകുന്ന അരുവിയിൽ നിന്നാണെങ്കിൽ പോലും വെള്ളം പാഴാക്കരുത് എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുമുണ്ട്.
സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കൾ ഈ അഭ്യർഥന പരിഗണിക്കണമെന്നും സംഘടനകളുടെയും പള്ളി പരിപാലക സംഘങ്ങളുടെയും ശ്രദ്ധയിൽ പെടുത്തണമെന്നും സ്നേഹപൂർവം അഭ്യർഥിക്കുന്നു.
--
Pass This Info To Your Friends
It Is Easy To Help Others
------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്