ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പ്രതിഭ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ശാസ്ത്രരംഗത്ത് ഉന്നത പഠനം നടത്താനുദ്ദേശിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റ് നല്‍കുന്ന പ്രതിഭ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഏത് ബോര്‍ഡിന്‍െറയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചുരുങ്ങിയത് 90 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ബേസിക്/നാചറല്‍ സയന്‍സ് വിഷയങ്ങളില്‍ ബി.എസ്സി/ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സിന് പ്രവേശം നേടിയവരായിരിക്കണം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബി.എസ്സിക്കും ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സിന്‍െറ ആദ്യ മൂന്നുവര്‍ഷങ്ങളിലും ആദ്യവര്‍ഷം 12,000 രൂപയും രണ്ടാം വര്‍ഷം 18,000 രൂപയും മൂന്നാം വര്‍ഷം 24,000 രൂപയും സ്കോളര്‍ഷിപ് ലഭിക്കും. ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സിന്‍െറ നാലാം വര്‍ഷം 40,000 രൂപയും അഞ്ചാം വര്‍ഷം 60,000 രൂപയുമാണ് സ്കോളര്‍ഷിപ് തുക.ഒരു വര്‍ഷം 100 പേര്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുക. 50 ശതമാനം സ്കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്ക് നീക്കിവെച്ചിരിക്കുന്നു. എസ്.സി,എസ്ടി വിഭാഗത്തിന് 10 ശതമാനവും സംവരണമുണ്ട്.അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും
www.kscste.kerala.gov.in വെബ്സൈറ്റില്‍ Programmes & Initiatives വിഭാഗത്തില്‍ HR Development in S&T ലിങ്കില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ The Head, Women Scientist Division, Sasthra Bhavan, Pattom (P.O), Thiruvananthapuram- 695 004 വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം ലഭിക്കണം.പൂരിപ്പിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പുകളും വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വദേശം തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയിലൊന്നും വെച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2548208, 2548346. - See more at:
http://www.madhyamam.com/education/node/1940#sthash.sY4Jpecq.dpuf
--