pls support this father&son

4 views
Skip to first unread message

Help&Support Group

unread,
Sep 19, 2014, 2:42:05 AM9/19/14
to kudivellam

if anyone wish to know more about these  people and support them you may contact

madhyamam News Bureau

Kilyamannil Plaza,Near Townhall

Manjeri Road, Malappuram

phone 0483 2734615


നൂറാം വയസ്സിലും മകനെ പോറ്റി; ഇമ്മുവിന് ഇനി വിശ്രമിക്കാതെ വയ്യ

Published on Fri, 09/19/2014 - 02:46 ( 2 hours 57 min ago)
കെ.പി.എം റിയാസ്
(+)(-) Font Size
   ShareThis
നൂറാം വയസ്സിലും മകനെ പോറ്റി; ഇമ്മുവിന് ഇനി വിശ്രമിക്കാതെ വയ്യ
ഇമ്മു എന്ന പിലാക്കാടന്‍ അബ്ദുല്ല

മലപ്പുറം: പതിവുപോലെ ഈ വ്യാഴാഴ്ചയും ഇമ്മു കോട്ടപ്പടി മാര്‍ക്കറ്റില്‍ കച്ചവടത്തിനത്തെി. മാനസികാസ്വാസ്ഥ്യമുള്ള മകനോടൊപ്പം കുട്ടയും മുറവും കുട്ടക്കയിലുമായി ആവശ്യക്കാരെതേടി കത്തുന്ന വെയിലിലെ കാത്തിരിപ്പിനിടെയാണ് പരിചയക്കാരന്‍ അബ്ബാസിനോട് ഈ വയോധികന്‍ ഒരു സ്വകാര്യം പറഞ്ഞത്. 60 വര്‍ഷം പിന്നിട്ട വരവ് ഇനിയുണ്ടാവില്ല. 99 വയസ്സുണ്ട് ഇമ്മുവിന്. യാത്രക്കൂലിക്ക് പോലും പണം തികയാത്ത ഇക്കാലത്ത് കച്ചവടം നിര്‍ത്താന്‍ മനസ്സ് അനുവദിക്കുന്നില്ളെങ്കിലും വാതവും കേള്‍വിക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഇനി വയ്യ. മഞ്ചേരി കാരകുന്ന് സ്വദേശിയായ ഇമ്മുവിന്‍െറ യഥാര്‍ഥ പേര് പിലാക്കാടന്‍ അബ്ദുല്ലയെന്നാണ്. മുള കൊണ്ടുണ്ടാക്കിയ കുട്ട, തൊപ്പിക്കുട, മുറം, കുട്ടക്കയില്‍ തുടങ്ങിയവ കൊണ്ടുനടന്ന് വിറ്റാണ് ചെറുപ്പം മുതലേ ഉപജീവനം നടത്തിയിരുന്നത്. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായി പിന്നെ വില്‍പന. ബുധനാഴ്ചകളില്‍ മഞ്ചേരിയിലും വ്യാഴാഴ്ച മലപ്പുറത്തും ശനിയാഴ്ച കോട്ടക്കലിലും ഇമ്മു കച്ചവടത്തിനത്തെി. കോട്ടക്കലില്‍ നിന്നാണ് ഇവ മൊത്തമായി വാങ്ങുക. ബസ് സര്‍വീസ് വ്യാപകമല്ലാത്ത കാലത്ത് കാല്‍നട തന്നെ ശരണം.
ആദ്യഭാര്യ പാത്തുമ്മയിലുള്ളതാണ് മകന്‍ മുഹമ്മദ്. പാത്തുമ്മയുടെ മരണശേഷം ആമിനയെ വിവാഹം ചെയ്തു. ആമിനയും യാത്രയായതോടെ ഇമ്മുവിന് കൂട്ട് മുഹമ്മദും മുഹമ്മദിന് ആശ്രയം ഇമ്മുവുമായി. കുട്ടിക്കാലം തൊട്ടേ മാനസികവൈകല്യമുള്ള മുഹമ്മദിന്‍െറ ഒരു കണ്ണിന് കാഴ്ചയുമില്ല. പിതാവിനൊപ്പം സാധനങ്ങളും താങ്ങിവരുന്ന ഈ മധ്യവയസ്കന്‍ രാപ്പകല്‍ കൂട്ടുണ്ടാവും. പക്ഷേ, ഇമ്മുവില്ലാതെ ജോലി ചെയ്ത് ജീവിക്കാനുള്ള പ്രാപ്തിയില്ല മുഹമ്മദിന്. സുഖമില്ലാത്തതിനാലാണ് മകനെ എപ്പോഴും കൂടെക്കൂട്ടുന്നതെന്ന് പറയുമ്പോള്‍ വൃദ്ധപിതാവിന്‍െറ മുഖത്ത് ദു$ഖം നിഴലിച്ച ചിരി.
കാരകുന്നിലെ വീട്ടില്‍ അടുപ്പ് പുകയാറില്ല. ഹോട്ടല്‍ ഭക്ഷണം കഴിച്ചാണ് ജീവിതം. പക്ഷേ, ഇവര്‍ വില്‍പന നടത്തുന്ന പ്രകൃതിദത്ത വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ തീരെ കുറഞ്ഞതിനാല്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത അവസ്ഥ. ആദ്യകാലങ്ങളില്‍ ചന്തകളില്‍ നിറയെ ആളുകളുണ്ടായിരുന്നു. കൃഷി വ്യാപകമായ അന്നൊക്കെ സാധനങ്ങള്‍ എളുപ്പത്തില്‍ വിറ്റുപോയിരുന്നെന്ന് ഇമ്മു പറയുന്നു.
എല്ലാവരും പ്ളാസ്റ്റിക്കുകള്‍ക്ക് പിന്നാലെ കൂടിയപ്പോള്‍ പലപ്പോഴും സാധനങ്ങള്‍ അതേപടി ചുമന്ന് മടങ്ങി. ബലിപെരുന്നാളോടെ കച്ചവടം നിര്‍ത്തുകയാണ് ഇമ്മു. വില്‍ക്കാന്‍ വെച്ച സാധനങ്ങള്‍ക്കരികില്‍ നാളെയെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നു ഇദ്ദേഹം.
ഇത്രയും കാലം എങ്ങനെയെങ്കിലുമൊക്കെ മുഹമ്മദിനെ തീറ്റിപ്പോറ്റി. ഇനിയെന്ത് ചെയ്യും? നൂറാം വയസ്സിലേക്ക് കടക്കുന്ന തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മകന്‍െറ അവസ്ഥയെന്താവും? ആലംബമറ്റ ഇവര്‍ ഇനി കാത്തിരിക്കുക സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെയല്ല, ഒരു കൈ സഹായത്തിന് സന്മനസ്സുള്ളവരെയാണ്.


if anyone wish to know more about this people and support them you may contact

the reporter KPM Riyas: 9961248275

or

madhyamam News Bureau

Kilyamannil Plaza,Near Townhall

Manjeri Road, Malappuram

phone 0483 2734615

--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ 
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്
Reply all
Reply to author
Forward
0 new messages