You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to kudivellam
fa message from saifudeen സുഹൃത്തുക്കളേ, ഇതൊരു അപേക്ഷയാണ്.
ഒറ്റനോട്ടത്തില്‍ വായിച്ചു മടക്കരുത് എന്ന അപേക്ഷയോടെ നിങ്ങളുടെ, നമ്മുടെ
മുന്നില്‍ സമര്‍പ്പിക്കുന്ന ഒരു കുടുംബത്തിന്‍െറ തികച്ചും നിസ്സഹായമായ
അവസ്ഥ. ഞാനും കുടുംബവും അടുത്തിടെ താമസിക്കാനത്തെിയ കോഴിക്കോട് നല്ലളത്തെ വീടിന്‍െറ സമീപമുള്ള ഒരു കുടുംബത്തിന്‍െറ സങ്കടകരമായ അനുഭവമാണിത് എഴുതാന്‍ പ്രേരിപ്പിക്കുന്നത്.
അമ്പത് പിന്നിട്ട ഗൃഹനാഥനും ഭാര്യയും അവരുടെ മൂന്ന് മക്കളും ഒന്നര
വയസ്സുള്ള പേരക്കുട്ടിയും അടങ്ങുന്ന ആ കുടുംബം കുടുസ്സായ ഒരു വാടക
വീട്ടില്‍ താമസിക്കുന്നു. അബ്ദുല്‍ ഖാദര്‍ എന്ന് ഗൃഹനാഥന്‍െറ പേര്. ഭാര്യ
നസീമ. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും. മൂന്നുപേരും സ്കൂള്‍
വിദ്യാര്‍ത്ഥികള്‍. മുമ്പ് മൂന്ന് സെന്‍റ് സ്ഥലവും ചെറിയ ഒരു
വീടുമുണ്ടായിരുന്നു. കിണറിന്‍െറ പണിയായിരുന്നു ഖാദറിന്. ആ വീടും സ്ഥലവും
വിറ്റായിരുന്നു മൂത്തമകളെ കെട്ടിച്ചുവിട്ടത്. അതിന് ശേഷം വാടക വീടുകളിലായി
താമസം. ഇതത്രയും നമ്മുടെ നാട്ടില്‍ പതിവുള്ള ഒരു സംഭവം.
മകളുടെ
ഭര്‍ത്താവ് മദ്യപാനിയും മയക്കുമരുന്നിന്‍െറ അടിമയുമായി മാറി. അയാള്‍
ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. അതിനിടയില്‍ അവര്‍ക്കൊരു കുട്ടി
പിറന്നു. ഒന്നര വര്‍ഷം മുമ്പ്. സിനാന്‍ എന്ന മിടുക്കനായ കുട്ടി.
വീട്ടില്‍നിന്ന് കൂടുതല്‍ പണം വാങ്ങി വരണമെന്ന പതിവ് പല്ലവിയുമായി ഭാര്യയെ
അയാള്‍ മര്‍ദ്ദിച്ചു. നാഭിക്ക് തൊഴിയേറ്റ ആ പെണ്‍കുട്ടി ബോധരഹിതയായി
വീണു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ആ പെണ്‍കുട്ടി
ഗര്‍ഭപാത്രത്തില്‍നിന്ന് രക്തം വാര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
മരണത്തിന് കീഴടങ്ങി. അബദ്ധത്തില്‍ വീണ് പരിക്കുപറ്റിയതാണെന്നാണ് അയാള്‍
ആശുപത്രിയില്‍ ധരിപ്പിച്ചിരുന്നത്. മരിക്കും മുമ്പ് ഉമ്മയോട് മാത്രം അവള്‍
അതിന്‍െറ രഹസ്യം പറഞ്ഞു.
മകളുടെ ശരീരം കീറിമുറിക്കുന്നത്
സഹിക്കാന്‍ കഴിയില്ല എന്ന ദുര്‍ബലമായ വികാരത്തിന്‍െറ ആനുകൂല്യത്തില്‍ അവന്‍
എല്ലാ നിയമനടപടികളില്‍നിന്നും രക്ഷപ്പെട്ടു. അവനൊപ്പം നില്‍ക്കാന്‍
നിരവധിപേര്‍. പാവപ്പെട്ട ആ കുടുംബത്തിനൊപ്പം അവരല്ലാതെ
മറ്റാരുമില്ലായിരുന്നു.
സിനാനെയും കൊണ്ട് ഖാദറും നസീമയും സ്വന്തം
വാടക വീട്ടിലേക്ക് കൊണ്ടുപോയി. മകളുടെ ഓര്‍മകള്‍ അവനില്‍ കണ്ട് ആ
കുടുംബം കണ്ണീരണിയാത്ത ദിവസങ്ങളില്ലായിരുന്നു. അതിനിടയില്‍ അവന്‍ കുട്ടിയെ
വിട്ടുതരണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയില്‍ കേസ് നല്‍കി.
കോടതിയില്‍നിന്ന് വന്ന സമന്‍സ് പോലും എന്താണ് എന്നറിയാത്ത ആ കുടുംബം
ഒടുവില്‍ എന്തുചെയ്യുമെന്നറിയാതെ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍
അയല്‍ക്കാര്‍ ആയി വന്നത്. നിര്‍ത്താതെ കരയുന്ന ഒരു പിഞ്ചുകുഞ്ഞിന്‍െറ
നിലവിളിയാണ് ആ കുടുംബത്തെക്കുറിച്ച് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. ഉമ്മയുടെ
മുലപ്പാല്‍ പോലും ആവോളം നുകരാന്‍ കഴിയാതെ പോയ ഒരു കുഞ്ഞിന്‍െറ ചങ്ക്
പറിക്കുന്ന നിലവിളി.
കോഴിക്കോട്ടെ പുനര്‍ജനി എന്ന അഭിഭാഷക
സംഘടനയിലെ അഡ്വ. സപ്ന, അഡ്വ. സീനത്ത് എന്നിവരുടെ പ്രതിഫലേച്ഛയില്ലാത്ത
സഹായത്തോടെ കോടതി ആ കേസ് ഖാദറിനും കുടുംബത്തിനും അനുകൂലമായി വിധിച്ചു.
സിനാന്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ട്. ഖാദറും നസീമയും ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് ഇനിയും മുക്തരല്ല.
ഒരു ദിവസം പണിക്ക് പോയാല്‍ രണ്ടാഴ്ച അനങ്ങാന്‍ കഴിയാതെ കിടപ്പിലാകുന്ന
അത്രയും കടുത്ത വേദന അനുഭവിക്കുന്ന നടുരോഗിയാണ് ഖാദര്‍. നസീമയും
അസുഖത്തിന്‍െറ പിടിയിലാണ്. വീട്ടുജോലി പോലും ചെയ്യാനാകാത്ത നിസ്സഹായ
അവസ്ഥയിലാണ് അവര്‍.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഈ കുടുംബം
ഓരോ ദിവസവും തള്ളിനീക്കുന്നത് സാഹസികമായാണ്. പ്രാഥമിക
ആവശ്യങ്ങള്‍ക്കുപോലും അയല്‍വീടിനെ ആശ്രയിക്കേണ്ടിവരുന്ന ഗതികെട്ട ആ
വീട്ടില്‍നിന്നും ഈ മാസം ഇറങ്ങിക്കൊടുക്കണമെന്ന് ഉടമസ്ഥന്‍
ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനിടയില്‍ നാട്ടിലെ ചില നല്ല മനുഷ്യര്‍ ചേര്‍ന്ന്
രണ്ടര സെന്‍്റ് സ്ഥലം ഈ കുടുംബത്തിന് വാങ്ങി നല്‍കിയിട്ടുണ്ട്. അവിടെ ഒരു
ചെറിയ കൂര വെക്കണമെന്ന ആഗ്രഹത്തില്‍ ഈ മനുഷ്യന്‍ മുട്ടാത്ത വാതിലുകളില്ല.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പാതിരാത്രിവരെ ക്യൂ നിന്ന്
അപേക്ഷ നല്‍കിയിട്ടും ഫലമൊന്നുമുണ്ടായില്ല.
ഈ കുടുംബത്തെ സഹായിക്കാനായി നമുക്ക് കൈകോര്‍ത്തുകൂടേ...? ഏറ്റവും ചെറിയ സംഭാവനകള്‍ പോലും ഈ കുടുംബത്തിന് ഒരു താങ്ങും തണലുമാകും...
എസ്.ബി.ടിയുടെ കോഴിക്കോട് മീഞ്ചന്ത
ബ്രാഞ്ചില്‍ നസീമയുടെ പേരില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ
വിനീതമായ സഹായങ്ങള്‍ ഈ അക്കൗണ്ടില്‍ എത്തിച്ച് ഈ സംരംഭത്തെ സഹായിക്കണമെന്ന്
അപേക്ഷിക്കുന്നു.
ഖാദറിന്‍െറ നമ്പര്‍: 9995287342
-- Pass This Info To Your Friends It Is Easy To Help Others
------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group. ................................................................................ ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്