0 views
Skip to first unread message

madhusudanan pr

unread,
May 9, 2024, 2:48:28 AM5/9/24
to KSSP Wayanad, ksspwayanad@googlegroups com
               ശാസ്ത്ര പുസ്തക നിധി
തവണകളായി പണമടച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  പുസ്തകങ്ങൾ കരസ്ഥമാക്കുന്നതിനുള്ള പദ്ധതി. 200 രൂപ മാസ തവണ 5 മാസം
നിബന്ധനകൾ
.താൽപ്പര്യമുള്ള  എല്ലാവർക്കും  പദ്ധതിയിൽ അംഗമാകാം
.അംഗത്വമെടുക്കുന്നതിന് വ്യക്തിഗത വിവരശേഖരണ ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുകയും, ആദ്യ ഗഡുവായ 200 രൂപ ക്യാഷയോ, ഗൂഗിൾ പേ വഴിയോ അടയ്ക്കേണ്ടതാണ്.
.മെയ്, ജൂൺ മാസങ്ങളിൽ പദ്ധതികളിൽ പരമാവധി പേരെ നേരിട്ട് കണ്ട് ഗൂഗിൾ ഫോം പൂരിപ്പിച്ച്, ഒന്നാം ഗഡു വാങ്ങി, തുടർന്ന് പണം എങ്ങിനെ അടയ്ക്കും എന്നത് ഉറപ്പ് വരുത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.
. നാല് മേഖലകളിലും, ജൂലൈ 15, ആഗസ്റ്റ് 15, സെപ്റ്റംബർ 15, ഒക്ടോബർ 15 തിയ്യതികൾക്കുള്ളിൽ 1,2,3,4 നറുക്കെടുപ്പുകൾ നടത്തേണ്ടതാണ്.
. അതാത് മാസത്തെ ഗഡുക്കൾ അടച്ചവരെ മാത്രമേ നറുക്കെടുപ്പിൽ ഉൾപ്പെടുത്താവൂ.
. നറുക്ക് കിട്ടിയവർ തുടർന്ന് പണം
അടയ്ക്കേണ്ടതില്ല.
. നവമ്പർ മാസത്തിൽ സൗകര്യപ്രദമായ തിയ്യതികളിൽ  നാലു് മേഖലകളിലും വിപുലമായ പരിപാടികളോടെ പുസ്തക മേള നടത്തേണ്ടതാണ്. പുസ്തകമേളയിൽ വെച്ച് പദ്ധതിയിൽ അംഗമായവർക്ക് പുസ്തകങ്ങൾ എടുക്കാവുന്നതാണ്. 1000 രൂപയിൽ കൂടുതൽ വിലയ്ക്കുള്ള പുസ്തകങ്ങൾ എടുക്കുമ്പോൾ ആദ്യം അടച്ച 1000 രൂപ കഴിച്ചുള്ള ബാക്കി തുക അടയ്ക്കേണ്ടതാണ്.
. മേളയിൽ സജ്ജമാക്കുന്ന പരിഷത് ഉൽപ്പന്നങ്ങൾ  അവയുടെ വില നൽകി വാങ്ങേണ്ടതാണ്. പുസ്തക നിധിയിൽ അടച്ച തുക കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ മാത്രമേ കരസ്ഥമാക്കാൻ കഴിയൂ.
. ഓരോ നറുക്കെടുപ്പും  പരിഷത്ത് പുസ്തക പ്രകാശന പരിപാടിയോടൊപ്പം നടത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. മേഖലയിലെ വിവിധ കേന്ദ്രങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച് പരിപാടി നടത്തേണ്ടതാണ്. ഇവ മുൻകൂട്ടി തീരുമാനിക്കണം. പ്രശസ്തരായ വ്യക്തിത്വങ്ങളെ കണ്ടെത്തി ക്ഷണിച്ച് അവരെക്കൊണ്ട് പുസ്തക പ്രകാശനം നിർവഹിക്കകയും ഒപ്പം സമയോചിതമായ ഒരു വിഷയത്തിൽ പ്രഭാഷണം/ സംവാദം നടത്തുന്ന രീതിയിൽ വേണം പരിപാടി നടത്തേണ്ടത്. യുവജനങ്ങളിലും - വിദ്യാർത്ഥികളിലും പരിഷത്തിന് വേരോട്ടമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാവണം പരിപാടി ആസൂത്രണം ചെയ്യേണ്ടത്.
സംഘാടനം
ജില്ലാതലം, മേഖലാ തലം, യൂണിറ്റ് തലം എന്നിങ്ങനെ 3 തട്ടുകളിലായാണ് പ്രവർത്തനങ്ങൾ നടത്തേണ്ടത്.
ജില്ല
.കോർ കമ്മിറ്റി രൂപീകരിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കണം. കോർ കമ്മിറ്റിയിൽ ജില്ലാ സംഘടന കമ്മിറ്റി അംഗങ്ങളും, മേഖല കോർ ടീം അംഗങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
. ജില്ലാ ട്രഷറർ ആയിരിക്കും മുഖ്യ ചുമതലക്കാരൻ
.പദ്ധതിയിൽ ലഭിക്കുന്ന മുഴുവൻ തുകയും യഥാസമയം മേഖല ട്രഷറിൽ നിന്ന് വാങ്ങിയെടുക്കുകയും ജില്ല എക്കൗണ്ടിൽ അടയ്ക്കുകയും ചെയ്യേണ്ടതാണ്.
. ആവശ്യമായ മുഴുവൻ ഡിജിറ്റൽ പ്രചരണ സാമഗ്രികളും, കത്തുകളും യഥാസമയം തയ്യാറാക്കി മേഖലകൾക്ക് നൽകേണ്ടതാണ്.
. ആവശ്യമായ മുഴുവൻ ഡിജിറ്റൽ രജിസ്റ്ററുകളും, രശീതികളും തയ്യാറാക്കി നൽകേണ്ടതാണ്.
.പദ്ധതി പ്രചരണം മുതൽ പുസ്തക വിതരണം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും പേപ്പർലസ്സ്  ആയി പൂർണ്ണമായും ഡിജിറ്റലായി നിർവഹിക്കേണ്ടതാണ്.
. പുസ്തക പ്രകാശനത്തിനും, നറുക്കെടുപ്പിനും ആവശ്യമായ പുസ്തകങ്ങളും,ബാനറുകളും മറ്റും മുൻകൂട്ടിത്തന്നെ മേഖലകളിൽ എത്തിച്ച് നൽകേണ്ടതാണ്. മേഖലകൾ ആവശ്യപ്പെട്ടാൽ പ്രഭാഷണത്തിനും, ക്ലാസ് എടുക്കുന്നതിനും പ്രാപ്തരായവരെ  ജില്ലാ കോർ കമ്മിറ്റി സജ്ജരാക്കി നൽകേണ്ടതാണ്.
. പുസ്തകമേളകൾക്കാവശ്യമായ പരിഷത്ത് പുസ്തകങ്ങൾ,  പരിഷത്ത് ഉൽപ്പന്നങ്ങൾ തുടങ്ങിയവ മുൻകൂട്ടി ശേഖരിക്കുകയും മേളകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യേണ്ടതാണ്. മേളകൾക്കാവശ്യമായ ബോർഡുകൾ ,ബാനറുകൾ തുടങ്ങിയവ തയ്യാറാക്കി നൽകേണ്ടതാണ്.
. പുസ്തകമേളകൾക്കാവശ്യമായ ഉദ്ഘാടകൻ, സമാപന പ്രഭാഷകൻ ,മറ്റു പരിപാടികൾ എന്നിവയെല്ലാം ഒരുക്കാൻ വേണ്ട സഹായം നൽകേണ്ടതാണ്.
. പുസ്തക മേളകൾക്കായി വരുന്ന ചെലവുകൾ മേഖലകൾ വഹിക്കേണ്ടതാണ്.
. എല്ലാമാസവും രണ്ടു പ്രാവശ്യമെങ്കിലും മേഖലകളിൽ എത്തി പ്രവർത്തനങ്ങൾ നിശ്ചയിച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പണം അടയ്ക്കാൻ വീഴ്ച വരുത്തുന്നവരെ ബന്ധപ്പെട്ട് പണം അടവ്  ഉറപ്പ് വരുത്തേണ്ടതാണ്. കണക്കുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ച് ബോധ്യപ്പെടുകയും റീ കൺസിലേഷൻ നടത്തുകയും ചെയ്യേണ്ടതാണ്.
. മേഖലകളിൽ നടക്കുന്ന നറുക്കെടുപ്പിനാവശ്യമായ ടോക്കണുകൾ നൽകേണ്ടതും ,കോർ കമ്മിറ്റി അംഗങ്ങൾ നറുക്കെടുപ്പിന് നേതൃത്വം നൽകുകയും ചെയ്യേണ്ടതാണ്.
.കോർ കമ്മിറ്റി അംഗങ്ങൾക്ക് ചുമതല വിഭജനം നടത്തി  പ്രചാരണം, സംഘാടനം ,ധനസമാഹരണം, പുസ്തമേളകൾ  തുടങ്ങിയവ   ചുമതലകൾ നിശ്ചയിച്ച് നൽകേണ്ടതാണ്.
.ശാസ്ത്ര പുസ്തക നിധി പദ്ധതി നിർവഹണം പൂർണ്ണമായും മേഖലകളുടെ ചുമതലയിലായിരിക്കേണ്ടതാണ്.
മേഖല
.മേഖലയിൽ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. മേഖല ട്രഷററും നിശ്ചയിക്കുന്ന ജില്ല ചുമതലക്കാരനും പൂർണ്ണമായും ഈ പദ്ധതി നിർവഹണത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതാണ്.
.ധനപരമായ മുഴുവൻ കാര്യങ്ങളും മേഖല ട്രഷററും, ജില്ലാ ചുമതലക്കാരനും ചേർന്ന് നിർവഹിക്കേണ്ടതാണ്.
. ലഭ്യമാകുന്ന മുഴുവൻ തുകയും മേഖലയുടെ ബാങ്ക്എക്കൗണ്ട് മുഖേന കൈകാര്യം ചെയ്യേണ്ടതാണ്.
. പുസ്തക നിധിയിൽ ലഭിക്കുന്ന മുഴുവൻ തുകയും  ജില്ലഎക്കൗണ്ടിലേക്ക്  പ്രസ്തുത മാസം തന്നെ നിക്ഷേപിക്കേണ്ടതാണ്.
.ഓരോ യൂണിറ്റിനും യൂണിറ്റ് ഭാരവാഹികൾക്ക് പുറമെയുള്ള മേൽക്കമ്മിറ്റി ചുമതലക്കാരനെ പുസ്തക നിധി ചുമതലക്കാരനായി നിശ്ചയിക്കേണ്ടതാണ്.
. നേരിട്ട് ക്യാഷായോ, ഗൂഗിൾ പേ മുഖേനയോ ചുമതലക്കാരൻ പണം വാങ്ങുകയും ,അതിനാവശ്യമായ ഡിജിറ്റൽ രസീത് നൽകുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ രജിസ്റ്റർ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ലഭ്യമാകുന്ന പണം ഉടനടി ലിസ്റ്റ് സഹിതം മേഖല ട്രഷറർക്ക് കൈമാറി നൽകി ഡിജിറ്റൽ രസീത് വാങ്ങി രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
.പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം മേഖലകൾക്ക് 30 % കമ്മീഷൻ ജില്ലയിൽ നിന്ന് നൽകേണ്ടതാണ്. അതിനിടയിൽ പുസ്തക നിധിയിനത്തിൽ എന്തെങ്കിലും ചെലവ് മേഖല ചെയ്യേണ്ടി വന്നാൽ അക്കാര്യം ജില്ലാ ട്രഷററെ ബോധ്യപ്പെടുത്തി വൗച്ചർ നൽകി കമ്മീഷൻ അഡ്വാൻസ്  വാങ്ങാവുന്നതാണ്.
. മുഴുവൻ പുസ്തക നിധി അംഗങ്ങൾക്കും മേളയിൽ നിന്ന് പുസ്തകങ്ങൾ നൽകാൻ മേഖല കമ്മിറ്റി ശ്രദ്ധിക്കേണ്ടതാണ്.
.നറുക്കെടുപ്പുകൾ, പുസ്തക പ്രകാശനം തുടങ്ങിയവ മുൻകൂട്ടി നിശ്ചയിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
. പദ്ധതിയുടെ വമ്പിച്ച  പ്രചരണം മെയ്, ജൂൺ മാസങ്ങളിലും തുടർന്ന് ഓരോ മാസങ്ങളിലെ പരിപാടികൾക്കും, പുസ്തക മേളകൾക്കും നല്ല പ്രചരണം യഥാസമയം മേഖല  നേതൃത്വത്തിൽ  നൽകേണ്ടതാണ്
. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്തരായ വ്യക്തികളെ പദ്ധതിയിൽ അംഗങ്ങളാക്കിക്കൊണ്ട്  മേഖലകളിൽ ജൂൺ 10നകം നടത്തേണ്ടതാണ്.
യൂണിറ്റ്
.നല്ല പ്രചരണം നൽകുക, മുഴുവൻ അംഗങ്ങളിലും, അഭ്യുദയകാംക്ഷികളിലും, പുസ്തകപ്രേമികളിലും വിവരങ്ങൾ എത്തിക്കുക.
. യൂണിറ്റ് ചുമതലക്കാരനും, യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് മേൽപറഞ്ഞവരെ നേരിട്ട് കണ്ട്, ഗൂഗിൾ ഫോം പൂരിപ്പിച്ച് അംഗങ്ങളാക്കി ആദ്യ ഗഡുവാങ്ങുക,ഡിജിറ്റൽ രസീത് നൽകുക. ഗഡുക്കളായല്ലാതെ ഒന്നിച്ചോ, രണ്ടു തവണയായോ പണം തരുന്നവരുണ്ടെങ്കിൽ അങ്ങനെയും വാങ്ങേണ്ടതാണ്.
. തുടർന്ന് പണമടയ്ക്കേണ്ടത് എങ്ങിനെയെന്ന് അംഗത്തെ ബോധ്യപ്പെടുത്തി പദ്ധതിയുടെ യൂണിറ്റ് ചുമതലക്കാരൻ്റെ ഗൂഗിൾ പേ നമ്പർ നൽകേണ്ടതാണ്.
. യൂണിറ്റ് തലത്തിൽ പുസ്തക നിധി രജിസ്റ്റർ തയ്യാറാക്കി, മുഴുവൻ അംഗങ്ങളുടേയും പേരും ഫോൺ നമ്പറും ചേർത്ത് അഞ്ച് കോളം വരച്ച് ഓരോ ഗഡുവും ലഭിച്ച തിയ്യതി രേഖപ്പെടുത്തി, മേഖല ട്രഷറർക്ക് നൽകിയ തുകയും തിയ്യതിയും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
.നറുക്കെടുപ്പ്, പുസ്തക പ്രകാശനം, പുസ്തമേള എന്നിവ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതാണ്.

ക്വാട്ട (ഏറ്റവും ചുരുങ്ങിയത് )

കൽപ്പറ്റ മേഖല                300
മാനന്തവാടി                      300
സുൽത്താൻ ബത്തേരി 300
പുൽപ്പള്ളി                         100

കമ്മീഷൻ
മേഖലകൾക്ക്    പുസ്തക നിധി ഇനത്തിൽ ജില്ലയിൽ  അടച്ച തുകയുടെ   30%
മേഖല        15%
യൂണിറ്റ്       15%

                    പുസ്തകമേളകൾ പൂർത്തിയാക്കി കണക്കുകൾ സെറ്റിൽ ചെയ്ത്  റീ കൺസിലേഷൻ നടത്തി കമ്മീഷൻ  മേഖല എക്കൗണ്ടുകളിലേക്ക് ജില്ലാ ട്രഷറർ നിക്ഷേപിക്കേണ്ടതാണ്.

 
Reply all
Reply to author
Forward
0 new messages