1 view
Skip to first unread message

suraj rajan

unread,
Dec 30, 2014, 1:27:02 PM12/30/14
to ksspitcommit...@googlegroups.com

''വലിയമല'' വലിയ മലതന്നെയാണ്.
________________________________________
വടകര താലൂക്കിലെ വില്ല്യാപ്പളി
പന്ചായത്തില്‍ സ്ഥിതി ചെയ്യുന്ന
വലിയമല എന്നറിയപ്പെടുന്ന മല
ശരിക്കും വലിയ മലതന്നെയാണ്.
നാട്ടുകാരുടെ വെളിപ്പെടുത്തല്‍
അനുസരിച്ച് ഏകദേശം 160 ഏക്കര്‍
ഭൂമിയുണ്ട് ഈ മല. ഒരു ഭാഗത്ത് MES
ന് ഭൂമി കൈമാറ്റം നടന്നിട്ടുണ്ട്,കുറച്ചു ഭാഗം മിച്ചഭൂമിയും,ബാക്കിഭാഗം സ്വാകാര്യ ഭൂമിയുമാണ്. ഈ പന്ചൊയത്തിലെ ഒന്വത് വാര്‍ഡുകളില്‍ കുടിവെളള ക്ഷാമം പരിഹരിക്കുന്നത്..ഈ മലയിലെ കുടിവെളള ഉറവകളാണ് എന്നത് വളരെ ഗൗരമായി കാണേണ്ടതുമാണ്.ശരിക്കും
റോഡില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന
ഈ മലയുടെ നടുവില്‍ ചിരട്ട കമഴ്ത്തിയത് പോലെയാണ് ഈ മലയുടെ രൂപം.ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം ഒഴിച്ച് ബാക്കിഭാഗം മുഴുവന്‍ 
നീരുറവകളും,ചെറുവനവും,വന്യജീവികളാലും ചുരുക്കത്തില്‍ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ്.

99 മുതല്‍ ഈ സന്വത്ത് കൊളളയടിക്കാന്‍ ഭൂമാഫിയകളും,
ഊഹകുത്തകളും ശ്രമിച്ചിരുന്നു.എന്നാല്‍ ആ നാട്ടിലെ വില്ലേജ് ഓഫിസറുടെ ശരിയായ ഇടപെടല്‍ മൂലം അന്ന് ക്രയവിക്രയം
സാധ്യമാകാതെ വന്നു.അന്നത്തെ വില്ലേജ് ഓഫീസര്‍ ആകാര്യം ഇന്നലെ നടന്ന സമരത്തില്‍ ഈ വിഷയം സൂചിപ്പിച്ചിരുന്നു.

ഈ അടുത്ത ദിവസങ്ങളിലായ് 
പാര്‍ക്കോണ്‍'' എന്ന ആശുപത്രി വ്യവസായ സ്ഥാപനത്തിന് കൈമാറാനുളള നീക്കം തകൃതിയില്‍
നടക്കുന്നുണ്ട്.അതിന്‍റെ ഭാഗമായ് 
രണ്ടു,മൂന്ന് ദിവസമായ് ഇവിടെയുളള ചന്ദനമരമടക്കം മുറിച്ച് കടത്തികൊണ്ടു പോകുന്നത് പ്രദേശവാസികള്‍ തടഞ്ഞി രുന്നു..ഇന്നു വൈകിട്ടും ഇതേ ചൊല്ലി സംഘര്‍ഷം ഉണ്ടായി എന്നാണറിവ്.
പോലീസ് ഇടപെടലുകളടക്കം ഈ മാഫിയയ്ക്ക് ചൂട്ട് പിടിക്കുന്നു എന്നണറിവ്.

നിലവിലുളള ആവാസ വ്യവസ്ഥയെ
ശവപ്പറന്വാക്കുന്ന ഈ ജനവിരുദ്ധ പദ്ധതികളെ സംബന്ധിച്ചുളള കൂടിയാലോചനകളെല്ലാം തന്നെ കുത്തക-രാഷ്ട്രീയ -ബ്യൂറോക്രാറ്റ് അണിയറകളിലാണ് തീരുമാനിക്കുന്നത്
മാത്രമല്ല, ആഗോള സാന്വത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്ന
പാശ്ചാത്തലത്തില്‍ ചുളുവിലയ്ക്ക്
ലഭ്യമാവുന്ന ഭൂമിയും,പ്രകൃതി വിഭവങ്ങളും,മനുഷ്യാധ്വാനവും ലക്ഷ്യമാക്കിയും,പെട്ടന്ന് പണം കൊയ്യുന്ന ഊഹമേഖലകള്‍ തേടിയും
പരക്കം പായുന്ന കോര്‍പ്പറെറ്റുകളുടെ
ഇടനിലക്കാരും കമ്മീഷന്‍ എജന്‍റായി സര്‍ക്കാരും അധഃപതിച്ച വര്‍ത്തമാനത്തില്‍ ഈ സമരത്തെ
മുഴുവന്‍ ജനങ്ങളും പിന്‍തുണക്കുക.

Reply all
Reply to author
Forward
0 new messages