ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സെമിനാര്‍

4 views
Skip to first unread message

പ്രശോഭ് ജി.ശ്രീധര്‍

unread,
Apr 21, 2015, 3:41:09 AM4/21/15
to dak...@googlegroups.com, dakf, dakf...@googlegroups.com, ksspitcommit...@googlegroups.com, Discussion list of Swathanthra Malayalam Computing
    സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകവും എറണാകുളം  പബ്ലിക് ലൈബ്രറിയും സംയുക്തമായി   ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. സാധാരണക്കാര്‍ക്കുപോലും വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങള്‍ വിരല്‍ത്തുമ്പില്‍വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍  ഇന്റര്‍നെറ്റ് വളരെ ജനകീയമായിരിക്കുകയാണു്. ഈ സന്ദര്‍ബത്തില്‍ ബൊബൈല്‍ സേവനദാതാക്കള്‍ക്ക് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനായി ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുമായികൂടിചേര്‍ന്നു് സമതുലിതമായ ഇന്റര്‍നെറ്റ് ലഭ്യതയെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിവരികയാണു്. TRAI അതിനായി നടത്തുന്ന അഭിപ്രായ സര്‍വ്വേ തന്നെ ജനങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത രീതിയിലാണു്. നിലവില്‍ ഏതൊരുപഭോക്താവിനും ഇന്റര്‍നെറ്റ്  സേവനദാതാക്കളില്‍ നിന്നു് ഡാറ്റാ ഉപയോഗത്തിനനുസൃദമായി  മാത്രം നിശ്ചിത പ്ലാന്‍ സ്വീകരിച്ച്  വിക്കീപീഡിയ,ഇമെയില്‍,ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങീ സര്‍വ്വീസ് ഭേദമന്യേ ഒരേ നിരക്കാണു്  ബാധമാകമായിട്ടുള്ളത്. കുത്തകകളുടെ വരുമാനം വര്‍ദ്ധിപ്പിക്കൂവാന്‍ വേണ്ടി  ട്രായിയുടെ മറവില്‍ പുതിയ നിയമംവഴി ലക്ഷ്യംവെക്കുന്നത് മോല്‍പ്പറഞ്ഞ  ഇന്റര്‍നെറ്റ് സേവനങ്ങളെ പ്രേത്യകം തട്ടുകളാക്കിമാറ്റി സമതുലിമായ ഇന്റര്‍നെറ്റ് ലഭ്യതയെ പരിമിതപ്പെടുത്തുക എന്നതാണു്.
    ഇന്റര്‍നെറ്റ് ജനകീയമാക്കുക എന്ന ലക്ഷ്യത്തെയും അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തിനെയും ഏറെ പുറകോട്ടടിക്കുന്ന ഒരു നീക്കമാണു് ട്രായ് നടത്താന്‍പോകുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരെയുള്ള നീക്കങ്ങളുടെ ചുവടുപിടിച്ച്  ഇന്റര്‍നെറ്റ് മൌലികാവകാശധ്വംസനം ഇന്ത്യയിലും നടപ്പിലാക്കുവാനാണു് ട്രായ് യെ മുന്‍നിര്‍ത്തി കുത്തകകള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ സ്വാധീനമുള്ള അമേരിക്കന്‍ ഐക്യനാടുകളില്‍ നെറ്റ്ന്യൂട്രാലിറ്റിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുകയും നെറ്റ്ന്യൂട്രാലിറ്റി സര്‍ക്കാറിന്റെ ഇടപെടലിനെതുടര്‍ന്നു് നടപ്പിലാക്കപ്പെടുകയുമാണുണ്ടായത്. ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ വാണിജ്യ സാധ്യത മുന്‍കൂട്ടികണ്ട്കൊണ്ട്  ട്രായ് യുടേയും അതിന്റെ മറവില്‍ സമ്മര്‍ദ്ദം നടത്തുന്ന കുത്തകകളുടെ നീക്കങ്ങളേയും ചെറുത്ത് തോല്‍പ്പിക്കാന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണു്. അതിനായി ട്രായി നടത്തുന്ന അഭിപ്രായ സര്‍വ്വേതന്നെ തള്ളിക്കളയേണ്ടതാണു്.

    2015 ഏപ്രില്‍ 23 നു് വൈകീട്ട് 5 മണിയ്ക്ക് എറണാകുളം പബ്ലിക്ക് ലൈബ്രറിയില്‍വെച്ച് വിവിധ സാമൂഹിക രാഷ്ട്രീയ സാങ്കേതിക മേഖലകളില്‍ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡോ.സെബാസ്റ്റ്യന്‍ പോള്‍ , അഡ്വ. ടി.കെ. സുജിത്ത്, അഡ്വ. പ്രശാന്ത് സുഗതന്‍ , ജോസഫ് തോമസ്, അനില്‍ കുമാര്‍ കെ.വി എന്നിവര്‍ പരിപാടിയില്‍ ഇടപെട്ട് സംസാരിക്കും. ഏവര്‍ക്കും സ്വാഗതം.



പ്രശോഭ്
+919496436961

Sunilkumar KS

unread,
Apr 21, 2015, 4:55:29 AM4/21/15
to പ്രശോഭ് ജി.ശ്രീധര്‍, Discussion list of Swathanthra Malayalam Computing, dakf, dakf...@googlegroups.com, ksspitcommit...@googlegroups.com, dak...@googlegroups.com
പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു.

ഈ വിഷയത്തിൽ തിരുവനന്തപുരത്ത്  ഒരു ചർച്ചയോ സെമിനാറോ ഉള്ളതായി അറിവില്ല.  എന്തെങ്കിലും സാധ്യത ഉണ്ടോ?

--
Thank you,

Sunilkumar KS
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in





--
Thank you,

Sunilkumar KS
Reply all
Reply to author
Forward
0 new messages