0 views
Skip to first unread message

നവനീത് .....(Navaneeth Krishnan.S)

unread,
Jul 21, 2019, 1:28:58 AM7/21/19
to pmu...@gmail.com, ksspitcommit...@googlegroups.com
*ബാലസാഹിത്യ പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.*

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 
2016, 2017, 2018 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 20,000/- രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

കഥ/നോവല്‍,
കവിത,നാടകം, 
വിവര്‍ത്തനം/പുനരാഖ്യാനം, 
ശാസ്ത്രം, 
വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, 
ചിത്രീകരണം, 
ചിത്രപുസ്തകം, 
പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ 

എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. അവര്‍ക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികള്‍ അയക്കാവുന്നതാണ്.
പുസ്തകത്തിന്റെ 4 പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തില്‍ 2019 ആഗസ്റ്റ് 5 ന് മുമ്പായി ലഭിക്കേണ്ടതാണ്.
Reply all
Reply to author
Forward
0 new messages