ചുമ, തുമ്മല്‍, ജലദോഷം എന്നിവയുടേതുള്‍പ്പെടെ യു.എ.ഇയില്‍ നിരോധിക്കപ്പെട്ട 370 ഓളം മരുന്നുകളുമായി യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്ക് പണി കിട്ടുമെന്ന് ഉറപ്പായി. യുഎഇ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആന്റ് നെര്‍ക്കോട്ടിക് കണ്‍ട്രോള്‍ഡ് ബോര്‍ഡ് ആണ് അവിടെ നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്തിറക്കിയത്. പ്രമുഖ മരുന്നുകള്‍ ആയ റിസ്പാര്‍സണ്‍, സിപ്രാലക്‌സ്, ഫ്‌ലക്‌സിബാന്‍ തുടങ്ങിയ മരുന്നുകള്‍ നിരോധിച്ച പട്ടികയിലുണ്ട്. നിരോധിച്ച മരുന്നുകളുമായി രാജ്യത്തേക്ക് കൊണ്ട് വരുന്നവര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കും എന്നാണു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവ കൊണ്ടുവരുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. രോഗികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത മരുന്നുകള്‍ കൊണ്ടുവരാമെന്നും എന്നാല്‍ ആ മരുന്നുകള്‍ക്കൊപ്പം ലൈസന്‍സ് ഉള്ള ഡോക്ടറുടെ കുറിപ്പ് ഉണ്ടായിരിക്കണം ഒപ്പം യു എ ഇ എംബസിയോ കൊണ്‍സുലേറ്റോ സാക്ഷ്യപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയില്‍ നിരോധിക്കപ്പെട്ട 370 ഓളം മരുന്നുകളുടെ ലിസ്റ്റ് ചുവടെ നല്‍കുന്നു