അറിയിപ്പ് (പത്ര കുറിപ്പ്)
മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു കിലോ സ്വര്‍ണം നാട്ടിലേക്ക് കൊടുപോകുന്ന വാഹകര്‍ ആകുന്നതില്‍ പതിയിരിക്കുന്ന അപകടത്തെ സംബന്ധിച്ച് മീഡിയകള്‍ വഴി ഞാന്‍ നിരന്ദരം ഓര്‍മ പെടുത്തികൊണ്ടിരുന്നത് എല്ലാവര്ക്കും അറിയാമല്ലോ. ആ ഭോധവല്കരണ യത്നത്തില്‍ സഹകരിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദ്യങ്ങമായ നന്ദി രേഖ പ്പെടുതികൊളൂന്നു.
അമ്പതിനായിരം രൂപയും ഫ്രീ വിമാന ടിക്കറ്റും ലഭിക്കുവാന്‍ വേണ്ടി ഒരു കിലോഗ്രാം സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോയവര്‍ക്ക് ടായരക്ടരെറ്റ് ഓഫ് എന്ഫോര്സ്മെന്റിന്റെ സംമന്‍സ് വന്നു തുടങ്ങി.
ഒറിജിനല്‍ പാസ്സ്പോര്‍ട്ടും, അഞ്ഞുവര്‍ഷത്തെ ബാങ്ക് സ്റ്റെറ്റുമേന്ട്ടും, പാന്‍ കാര്‍ഡും, ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിവരങ്ങളും സഹിതം നിശ്ചിത ദിവസ്സം ഹാജരാകുവാന്‍ ആകുന്നു സംമന്‍സ് വന്നു കൊണ്ടിരിക്കുന്നത്. ചെന്നു കഴിഞ്ഞാല്‍ വിദേശത്ത് ചെയ്യുന്ന ജോലി, ലഭിക്കുന്ന സമ്പളം എന്നിവ എല്ലാം ചോദിക്കുന്നുണ്ട്. തൃപ്തികരമായ മറുപടി വാഹകരില്‍ നിഇനു ലഭിച്ചില്ലെങ്കില്‍ FEMA അനുസരിച്ച് നിയമ നടപടികള്‍ ഉണ്ടായിരിക്കും.
ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവാസികള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ ആയിരിക്കും നന്നായിരിക്കുക. പെട്ടുകസിഞ്ഞാല്‍ തല ഓരാള്‍ എളുപ്പമല്ലെന്ന് എല്ലാവരും ഊര്ത്തിരിക്കുന്നതാകുന്നു നല്ലത്. ഒരു സ്വര്‍ണ വാഹകന് വന്ന സംമാന്സിന്റെ കൊപ്പിയകുന്നു താഴെ കൊടുത്ത്തിരിക്കുന്നതു.