 |
|
*എന്താണീ പനി?
ആദ്യം പന്നിപ്പനിയെന്നു പേരിട്ട എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ അഞ്ചുവര്‍ഷം മുമ്പു കണ്ടെത്തിയതാണെങ്കിലും ഇപ്പോഴാണ് ഈ പനി പകര്‍ച്ചവ്യാധി ലോകമാകെ ആശങ്ക പരത്തി രംഗത്തെത്തിയത്. പന്നികളില്‍നിന്നു മനുഷ്യരിലേക്കും തുടര്‍ന്നു മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കും പകരുന്ന ഈ രോഗത്തെപ്പറ്റി ചെറിയതോതിലാണെങ്കിലും ആദ്യമായി പഠനം നടത്തിയത് അയോവ സര്‍വകലാശാലയാണ്. അതിനാലാണ് രോഗത്തിന്റെ പേരു മാറ്റിയത്. 2009-ല്‍ ഇതുവരെ തിരിച്ചറിഞ്ഞ രോഗബാധകള്‍ മുഖ്യമായും മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കാണു പകരുന്നത്. രോഗത്തിന്റെ ഉറവിടം പന്നികളാണെങ്കിലും വാഹകര്‍ മനുഷ്യര്‍തന്നെ. 2009 എച്ച്1എന്‍1 എന്ന വൈറസാണു രോഗകാരണം. ഈ വൈറസിന്റെ ഉത്ഭവത്തേക്കുറിച്ചു ശാസ്‌ത്രലോകം അജ്‌ഞരാണ്.
പന്നി, കോഴി ഫാമുകളില്‍ ജോലി ചെയ്യുന്ന, പ്രത്യേകിച്ചു സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്തവരിലേക്കാണ് രോഗം ആദ്യം പകരുക. ഇവരില്‍നിന്നു രോഗവാഹകരായ ഒരു ജനതതന്നെ രൂപപ്പെടുന്നു. പന്നികളില്‍നിന്നു പകരുന്ന വൈറസിന് മനുഷ്യരില്‍ രൂപാന്തരം സംഭവിക്കുന്നുണ്ട്.
*പനിയുടെ മനുഷ്യരിലെ ലക്ഷണങ്ങള്‍
പനി, ചുമ, തൊണ്ടയിലെ അസ്വസ്‌ഥത, ശരീരവേദന, തലവേദന, വിറയല്‍, തളര്‍ച്ച എന്നിവ രോഗലക്ഷണങ്ങളാണ്. എന്നാല്‍, ഈ വര്‍ഷം രോഗം ബാധിച്ച മിക്കവര്‍ക്കും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുന്നുണ്ട്. ഓര്‍ക്കുക, '2009 എച്ച്1എന്‍1' വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കാണു പകരുന്നത്.
*രോഗപ്രതിരോധം (പന്നികളില്‍നിന്നു മനുഷ്യരിലേക്ക്)
പന്നിഫാമുകളില്‍ പണിയെടുക്കുന്നവര്‍ക്കാണു പ്രധാനമായും ഈ രോഗം നേരിട്ടു പകര്‍ന്നേക്കുക. ഇത്തരക്കാരും മൃഗഡോക്‌ടര്‍മാരും മുഖാവരണം ധരിക്കേണ്ടത് അത്യാവശ്യമാണ്. പന്നികള്‍ക്കു പ്രതിരോധവാക്‌സിനുകള്‍ നല്‍കുന്നതിലൂടെ നേരിട്ടുള്ള രോഗവ്യാപനം തടയാം. രോഗം ബാധിച്ച പന്നികളുമായി ഇടപഴകുമ്പോള്‍ മുഖാവരണവും കൈയുറയും ധരിക്കാത്തതും പുകവലിക്കുന്നതും രോഗബാധയ്‌ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
*രോഗപ്രതിരോധം (മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക്)
ചുമ, മൂക്കുചീറ്റല്‍ എന്നിവയിലൂടെയും വൈറസുള്ള എന്തിലെങ്കിലും തൊട്ടശേഷം സ്വന്തം മൂക്കിലോ വായിലോ സ്‌പര്‍ശിക്കുമ്പോഴും രോഗം പകരാം. പന്നിയിറച്ചിയിലൂടെയും അതില്‍നിന്നുള്ള മറ്റ് ഉല്‍പന്നങ്ങളിലൂടെയും രോഗം പകരില്ല. ഭക്ഷണത്തിലൂടെയല്ല, വായുവിലൂടെയാണു രോഗം പകരുന്നത്. രോഗബാധയുടെ ആദ്യ അഞ്ചുനാളുകളിലാണ് പകരാനുള്ള സാധ്യതയേറെ. കുട്ടികളിലാണെങ്കില്‍ രോഗപ്പകര്‍ച്ച പത്തുദിവസത്തിനുള്ളിലാകാം. ആദ്യ അഞ്ചുദിവസത്തിനുള്ളിലെടുത്ത ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെ രോഗബാധ തിരിച്ചറിയാം.
സാധാരണ പനിയായാലും എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധയാണെങ്കിലും തടയാനുള്ള ഒരു പ്രധാനമാര്‍ഗം കൈകള്‍ ശുചിയായി സൂക്ഷിക്കുകയാണ്. വൈറസ് അടങ്ങിയ ഒരു തുള്ളിയെങ്കിലും മേശപ്പുറത്തോ ടെലിഫോണിലോ അതുപോലെയുള്ള ഉപരിതലങ്ങളിലോ ഉണ്ടെങ്കില്‍ കൈകളില്‍നിന്നു വായിലൂടെയോ മൂക്കിലൂടെയോ കണ്ണിലൂടെയോ രോഗം ബാധിക്കാം.
സോപ്പോ ഹാന്‍ഡ് വാഷ് ജെല്ലോ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കിയാല്‍ വൈറസുകളെയും ബാക്‌ടീരിയകളെയും നശിപ്പിക്കാം. പെട്ടന്നുള്ള പനി, ചുമ, പേശിവേദന എന്നിവ അനുഭവപ്പെടുന്നവര്‍ ജോലിസ്‌ഥലത്തുനിന്നും യാത്രകളില്‍നിന്നും ഒഴിവായി എത്രയും വേഗം ഡോക്‌ടറെക്കണ്ടു പരിശോധിപ്പിക്കണം.
*ചികിത്സ
ആന്റിവൈറല്‍ മരുന്നുകളിലൂടെ രോഗവിമുക്‌തി ത്വരിതപ്പടുത്താം. രോഗലക്ഷണങ്ങള്‍ കണ്ടു രണ്ടുദിവസത്തിനകം മരുന്നു തുടങ്ങാനായാല്‍ ഏറെ ഗുണം ചെയ്യും.
എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെതിരേ യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശിപാര്‍ശ ചെയ്യുന്ന മരുന്നുകള്‍ സ്സന്റണ്ഡദ്ധക്ഷഗ്മ (ഗ്നന്ഥനുന്ധന്റണ്ഡദ്ധത്മദ്ധത്സ) അഥവാ "നുനുന്മന്റ (ന്മന്റന്റണ്ഡദ്ധത്മദ്ധത്സ) എന്നിവയാണ്.