Re: മക്കൾക്കുവേണ്ടി ഞാൻ കാശു .....

35 views
Skip to first unread message

M.A.K

unread,
Dec 11, 2018, 5:27:06 AM12/11/18
to knpts, ykra
SEE THE ATTACHMENT and  sing the KAVITHA

On Wed, Dec 5, 2018 at 5:39 PM M.A.K <alje...@gmail.com> wrote:
മക്കൾക്കുവേണ്ടി ഞാൻ കാശു  നേടി 
അവരതുകൊണ്ടു ഇഗ്ലീഷ് നേടി 
ഇന്നവർ എൻറെ  നേർ പൊക്കുന്ന  കാലിനെ  
സ്വപ്നത്തിൽ പോലും എനിക്ക് പേടി  

ഊണുമുറക്കമില്ലാതെ  ഞാൻ നേടിയതൊക്കെ 
അവർക്കു വീതിച്ചു നൽകി 
മക്കൾക്ക് ഞാൻ  ഭാരമാവാതിരിക്കുവാൻ 
വീടൊന്നു മാത്രം ഞാൻ ബാക്കിയാക്കി.

ഈയിടെ ഇവിടെയും  യോഗം നടക്കുന്നു 
ചർച്ചകൾ പലതും നടന്നിടുന്നു 
മക്കൾ മരുമക്കൾ വാശിയോടെ 
കൊച്ചിയിലുണ്ട് വൃദ്ധസദനം  ഇപ്പൊ
 കോഴിക്കോട്ടുണ്ട്  സേവാസദനം 
കാര്യമെനിക്ക് മനസിലായി 
എൻറെ  വീടിനുമിന്നവർ നോട്ടമിട്ടു.

ജീവൻറെ  ജീവനാം എന്റെ മക്കൾ  എന്നെ 
എങ്ങോ കളയാൻ  വെമ്പുന്ന മക്കൾ
തളർച്ചയോടൊന്നു ഞാൻ ചാരി കിടക്കവേ 
 ചാരുകസേരക്കും മുറുമുറുപ്പ് 

അറിയാതെ ഓർത്തു ഞാൻ പുറകിൽ ഉപേക്ഷിച്ച 
യൗവ്വന  ജീവിത കാലത്തെയും 
അവിടൊത്തു കഴിയേണ്ട  യൗവ്വന ജീവിതം 
മരുഭൂമിയിൽ ഞാനും  നഷ്ടമാക്കി.

പരിഭവ ദുഃഖ  പരിദേവനങ്ങളും 
പലതും പറഞ്ഞു കരഞ്ഞവളും 
ഇതൊക്കെയും നമ്മുടെ മക്കൾക്ക്  വേണ്ടിയാ ണാ 
ശ്വസിപ്പിച്ചു പറഞ്ഞു ഞാനും 

എന്നെ സ്നേഹിച്ചവൾ  എല്ലാം സഹിച്ചവൾ 
എന്നെ തനിച്ചാക്കി യാത്രയായി 
സ്വർഗത്തിൽ  നിന്നന്നെ  അവളു  വിളിക്കുന്നു 
മക്കളില്ലിവിടെ ഇങ്ങോട്ടു പോരു 

മരണമാസന്നമായ്‌  ഉപദേശമൊന്നെനി 
ക്കുണ്ടെന്റെ  മക്കൾക്ക്  നൽകീടുവാൻ 
ആയിസും ജീവിതം നഷ്ടമാക്കീട്ടാരും 
സമ്പാദിക്കല്ലേ മക്കൾക്കു വേണ്ടി 

അവരെ പടച്ചവനീശ്വരാണെങ്കിൽ
അവർക്കുള്ളതൊക്കേം  വന്നു ചേരും 
മക്കളെ നോക്കേണ്ടന്നർത്ഥമില്ല 
ഇതിനായ്  ,   കളയേണ്ട ജീവിതമെന്നു സാരം 

 
മാതാപിതാക്കൾക്ക്  നന്മ ചെയ്യാത്തോർ 
ക്കില്ല   സ്വർഗം എന്നു  വേദ വാക്യം    ...(2 )
VIDEO-2018-11-24-18-13-32.mp4
Reply all
Reply to author
Forward
0 new messages