"രചനകൾ അടിച്ചു മാറ്റുന്നവരോട്‌" സസ്നേഹം....

98 de afișări
Accesați primul mesaj necitit

Usama Muhammed

necitită,
30 sept. 2015, 03:28:4330.09.2015
– knmonline...@googlegroups.com

"രചനകൾ അടിച്ചു മാറ്റുന്നവരോട്‌" സസ്നേഹം....
******************************
***********************
ഫേസ്ബുക്കിലും,വാട്സ് അപ്പിലും , പൊതുവേ കണ്ടു വരുന്ന ഒരു പ്രവണതയാണ് "പോസ്റ്റുകൾ അടിച്ചു മാറ്റൽ " !!
അറബിയിൽ السرقة العلمية എന്നും ശുദ്ധ മലയാളത്തിൽ "വൈജ്ഞാനിക മോഷണം" എന്നുമൊക്കെ വിളിക്കാവുന്ന ഈ പരിപാടി ഇന്ന് സോഷ്യൽ മീഡിയകളിൽ സർവ്വ സാധാരണമായിരിക്കുന്നു.

മറ്റുള്ളവരുടെ രചനകൾ, ലേഖനങ്ങൾ , പോസ്റ്റുകൾ  തുടങ്ങിയവ   കോപ്പി ചെയ്ത് സ്വന്തം പേരിൽ ഇറക്കുകയോ, അല്ലെങ്കിൽ രചയിതാവിന്റെ പേര് മനപ്പൂർവ്വം ഒഴിവാക്കുകയോ ചെയ്യുന്ന ഈ പരിപാടി മാന്യതക്ക് ചേരാത്ത മഹാ പാതകമാണ്.

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയോട് ഇതിനെപ്പറ്റി ചോദിക്കപ്പെട്ടു..

ചോദ്യം: വൈജ്ഞാനിക രചനകൾ മോഷ്ടിക്കൽ മതപരമായി നിഷിദ്ധമാണോ , അതോ മര്യാദക്ക് നിരക്കാത്ത സംഗതി മാത്രമാണോ ?

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: 
വൈജ്ഞാനിക മോഷണം എന്ന് ഇക്കാലത്ത് അറിയപ്പെടുന്ന പ്രവർത്തി (കോപ്പി അടിച്ച് സ്വന്തം പേരിൽ ഇറക്കൽ , എഴുതിയ ആളുടെ പേരുണ്ടെങ്കിൽ അത് മനപ്പൂർവ്വം ഒഴിവാക്കൽ, തുടങ്ങിയവ  )മര്യാദക്ക് നിരക്കാത്ത കാര്യമാണെന്ന് മാത്രമല്ല , മതപരമായി ഹറാമായ -നിഷിദ്ധമായ- കാര്യം കൂടിയാണ് , അതിൽ രണ്ടു തെറ്റുകൾ അടങ്ങിയിരിക്കുന്നു:
.
ഒന്നാമതായി : മറ്റുള്ളവരുടെ അവകാശങ്ങളിൽ (പ്രത്യക്ഷമോ പരോക്ഷമോ ആയ)കൈകടത്തൽ, പകർപ്പാവകാശം, കണ്ടുപിടുത്താവകാശം , എന്നിവയെല്ലാം മതപരമായി തന്നെ സംരക്ഷികപ്പെട്ട അവകാശങ്ങളാണ്, ഹിജ്റ 1409 ൽ ചേർന്ന "അഞ്ചാം ഇസ്‌ലാമിക് കർമ്മ ശാസ്ത്ര ഉച്ചകോടിയുടെ" വിശദീകരണത്തിൽ അത് തെളിവുകൾ സഹിതം  വ്യക്തമാക്കിയിട്ടുണ്ട്...
 
രണ്ടാമതായി: അതിൽ വഞ്ചനയും, മറച്ച് വെക്കലും ഉണ്ട്, നബി (صلى الله عليه وسلم) പറഞ്ഞു: من غشنا فليس منا
(ആരെങ്കിലും നമ്മെ വഞ്ചിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല).
മറ്റൊരു ഹദീസിൽ പ്രവാചകൻ (صلى الله عليه وسلم) അരുളി: المتشبع بما لم يعط كلابس ثوبي زور
(തനിക്ക് നൽകപ്പെടാത്ത ഒന്ന് തന്നിലുണ്ടെന്നു നടിക്കുന്നവൻ രണ്ട് വ്യാജ വേഷങ്ങൾ ധരിച്ചവനെ പോലെയാണ്).
(രണ്ടു ഹദീസുകളും സ്വഹീഹ് മുസ്‌ലിമിൽ  ഉദ്ധരിച്ചത് )..

والله أعلم.
ഇസ്‌ലാം വെബ് ഫതവാ:119384
കൂടുതൽ അറിയാൻ:
http://islamqa.info/ar/153846

*ഒരാളുടെ രചനയോ, ലേഖനമോ , മറ്റോ  ഉദ്ധരിക്കുമ്പോൾ , ഷെയർ ചെയ്യുമ്പോൾ ,  അയാളുടെ പേര് മാറ്റി നമ്മുടെ പേര് പകരം വെക്കൽ മതപരമായി തന്നെ നിഷിദ്ധമാണ്, മാന്യതക്ക് നിരക്കാത്ത പണിയുമാണ് ..

*ചിലർ  ഇങ്ങനെ ചെയ്യുമ്പോൾ സ്വയം പേരെടുക്കലാണ് ഉദ്ദേശമെങ്കിൽ , മറ്റു ചിലരുടെ ന്യായം ;രചയിതാവ് അപ്പുറത്തെ ഗ്രൂപ്പിൽ പെട്ടവനാണ് എന്നതാണ്!

*എന്നാൽ , ഒരിക്കൽ അബൂ ഹുറൈറ -റ-വിനു സാക്ഷാൽ പിശാചു  "ആയത്തുൽ കുർസിയുടെ" മഹത്വം പറഞ്ഞു കൊടുത്തപ്പോൾ  അത് കേട്ട പ്രവാചകൻ പറഞ്ഞത് "അവൻ വ്യാജനാണ് എങ്കിലും താങ്കളോട് പറഞ്ഞത് സത്യമാണ് " എന്നായിരുന്നു ...

*ഒരിക്കൽ ഒരു ജൂത പുരോഹിതൻ ലോകാവസാനത്തെ കുറിച്ച് ചില കാര്യങ്ങൾ വന്നു പറഞ്ഞപ്പോൾ പ്രവാചകൻ(صلى الله عليه وسلم) അത് അംഗീകരിക്കുകയും, അനുചരന്മാരോട് അദ്ദേഹം പറഞ്ഞത് പങ്ക് വെക്കുകയും ചെയ്തു,.

*ഇമാം ശാഫി (റ)  ഒരിക്കൽ തനിക്ക് "നായക്ക് പ്രായ പൂർത്തിയായോ എന്നറിയാൻ ചില ലക്ഷണങ്ങൾ" പറഞ്ഞു കൊടുത്ത ജൂതനെ കണ്ടപ്പോൾ അദ്ദേഹം  ആ വിഷയത്തിൽ തന്റെ ഗുരുനാഥൻ ആണെന്ന് പറഞ്ഞു ആദരിച്ചു ..

*ഇമാം നവവി (റ) :മതം ഗുണ കാംക്ഷയാണ് എന്ന ഹദീസ് വിവരിച്ചപ്പോൾ അനുബന്ധമായി പറഞ്ഞു:
 "വൈജ്ഞാനികമായ കൌതുകമുളവാക്കുന്ന ചില കാര്യങ്ങൾ ഉദ്ധരിക്കുമ്പോൾ അത് പറഞ്ഞവരിലേക്ക് ചേർത്തി പറയലും ഗുണകാംക്ഷയിൽ പെട്ടതാണ് , ഇങ്ങനെ ചെയ്യുന്നവരുടെ അറിവിലും കർമ്മത്തിലും അനുഗ്രഹം നൽകപ്പെടും , എന്നാൽ ആരെങ്കിലും അത് മറച്ച് വെക്കുകയും  മറ്റുള്ളവർ പറഞ്ഞത് തന്റെ വാക്കായി ഉദ്ധരിക്കുകയും ചെയ്‌താൽ അവനു അറിവ് ഉപകാരപ്രദമാവില്ല, മാത്രമല്ല, അവന്റെ അവസ്ഥയിൽ അനുഗ്രഹം ലഭിക്കുകയുമില്ല. അറിവും ശ്രേഷ്ഠതയും ഉള്ള ഉലമാക്കൽ കാലാകാലങ്ങളായി ഉദ്ധരണികൾ അവ പറഞ്ഞവരിലേക്ക്  ചേർത്തിപ്പറയൽ  പതിവാക്കിയിരിക്കുന്നു, നമുക്കും അതിനുള്ള തൗഫീഖ് അല്ലാഹു നൽകുമാറാകട്ടെ , അമീൻ "
 (ഇമാം നവവിയുടെ ബുസ്താനുൽ ആരിഫീൻ " എന്ന ഗ്രന്ഥം , പേജ്:4 )

സഹോദരങ്ങളേ , കാര്യം ഗൌരവമാണ് , ദയവായി ശ്രദ്ധിക്കുക, എഴുതിയ ആളെ അറിയില്ലെങ്കിൽ "as receieved " എന്നെങ്കിലും ചേർക്കുക..
അല്ലാഹു അനുഗ്രഹിക്കട്ടേ...

*ഉസാമ ഇളയൂർ .

--


--

Best Regards 

Usama Muhammad

Jeddah - Saudi Arabia

Mobile: 00966-561313770



sakeer koraliyadan

necitită,
30 sept. 2015, 06:02:5930.09.2015
– Usama Muhammed, knmonline...@googlegroups.com
--
നാഥാ, ഞങ്ങളുടെ മാതാപിതാക്കള്ക്കും സംഘടന നേതാക്കള്ക്കും ഉസ്താദുമാര്ക്കും ദീര്ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ.... പ്രമാണങ്ങളെ വളച്ചൊടിക്കുന്ന, ശിര്‍ക്ക്-ബിദ്അത്ത് പ്രചരിപ്പിക്കുന്നവരുടെ ശര്റില്‍ നിന്ന് ഈ തൌഹീദിന്റെ കൂട്ടായ്മയെ രക്ഷിക്കുകയും നിന്റെ ജന്നാതുല് ഫിര്ദൌസില് ഞങ്ങളെ ഒരുമിച്ച് കൂട്ടുകയും ചെയ്യണേ.. ഈ കൂട്ടായ്മയുടെ വിജയത്തിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന മുഴുവനാളുകള്‍ക്കും അല്ലാഹു പ്രതിഫലം നല്‍കട്ടെ. ആമീന്‍....
സന്ദര്‍ശിക്കുക :"KNM ONLINE CLASSROOM" 24 മണിക്കൂറും പ്രവര്‍ത്തിചു കൊണ്ടിരിക്കുന്ന Kerala Nadvathul Mujahideen ന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ ക്ളാസ് റൂം.
 
To post to this group, send email to knmonline...@googlegroups.com
---
You received this message because you are subscribed to the Google Groups "KNM Online Classroom" group.
To unsubscribe from this group and stop receiving emails from it, send an email to knmonlineclassr...@googlegroups.com.
For more options, visit https://groups.google.com/d/optout.
Răspundeți tuturor
Răspundeți autorului
Redirecționați
0 mesaje noi