മുസ്ലിം ജീന്നിനോട് സഹായ തേട്ടം വസീലത്ത് ശിര്‍ക് ആണ് എന്നതിന്സൂറത്തു അല്‍ അന്‍ ആം 128 ദുര്‍വ്യഖ്യാനം ചെയത ജിന്ന്വാദികള്‍ അതിനു തഫ്സീര്‍ ഉദ്ധരിക്കാന്‍ തയാറാവുക.കോഴി ചെനയില്‍ ഉദ്ധരിച്ച തഫ്സീര്‍ ഫ്യ്സല്‍ മുസ്ലിയാര്‍ പത്തപിരിയത് ദുര്‍ബല പ്പെടുത്തിയത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ
ഉമര്‍ മൌലവിയുടെ തൌഹീദും
ജിന്ന് വാദികളുടെ വെപ്രാളവും
ഏതൊരു കാര്യത്തിലും ഒരു പണ്ഡിതന്‍റെ അഭിപ്രായം നാം സ്വീകരിക്കല്‍ ആ വിഷയത്തെ കുറിച്ച് അയാള്‍ പറഞ്ഞ വാക്കുകളും ഉദ്ധരണികളും ആയിരിയ്ക്കും. ജീന്നിനോട് ഉള്ള സഹായ തേട്ടം ഉമര്‍ മൌലവി എന്തു പറഞ്ഞു എന്നു നമുക്ക് പരിശോധിക്കാം
ജീന്നിനോട് സഹായം തേടുന്നത് ശിര്‍കോ അതോ കേവലം ഹറാമായ വസീലത്ത് ശിര്‍കോ?
ഫാത്തിഹയുടെ തീരത്ത് എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നതു ജീന്നിനോട് സഹായം ചോദിക്കുന്നത് ശീര്‍കാണു എന്നാണ്.
"മന്ത്രവാദം ശിര്‍കു ആണ് എന്നു സഹീഹ്ആയ ഹദീസില്‍ വന്നിരിക്കുന്നു.അദൃശ്യ സൃഷ്ടികളായ ജീന്നിന്റെയും ശയ്ത്തന്റെയും അദൃശ്യ മായ നിലയിലുള്ള സഹായ തേട്ടം അതില്‍ഉള്ളത് കൊണ്ടാണ് അത് ശീര്‍കായത്."
ഇത് പോലെതന്നെ ഉറുക്ക് കെട്ടല്‍ ശിര്‍കു ആണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അദൃശ്യ സൃഷ്ടികളായ ജീന്നിന്റെയും ശ്യ്തന്റെയുംസഹായം തേടുക എന്ന ശീര്‍കിന്റെ അടിസ്ഥാനകാരണം അതിലുണ്ട്"
ഇത്രയും വ്യക്തമായി ജീന്നിനോട് സഹായം തേടുക എന്ന കാര്യം അടിസ്ഥാന പരമായി തന്നെ ശീര്‍കന് എന്നു വ്യക്തമായി പറഞ്ഞ ഉമര്‍ മൌലവിയെ ജീന്നിനോട് സഹായം തേടല്‍ ശിര്‍കു അല്ല എന്നു പറഞ്ഞു എന്നു പറയല്‍ എത്ര വലിയ അപരാധമാണ് എന്നു ജിന്ന് വാദികള്‍ ചിന്തിക്കണം.
കാഫിര്‍ ജിന്നും മുസ്ലിം ജിന്നും
ഉമര്‍ മൌലവിയുടെ ഈ ഉദരണിക്കുമുമ്പില്‍ പിടിച്ച് നില്‍കാന്‍ കഴിയാത്ത ജിന്ന് വാദികള്‍ ഉമര്‍ മൌലവി പറഞ്ഞത്കാഫിര്‍ ജിന്നാണ് ,ഞങ്ങള്‍ പറഞ്ഞ ജിന്ന് മുസ്ലിംജിന്നാണ് എന്നു പറഞ്ഞു നോകാറുണ്ട്.ജിന്ന് എന്നു മൊത്തത്തിലും ശ്യ്ത്താന്‍ എന്നുപ്രത്യകമായും പറഞ്ഞതില്‍അതിലും അവര്‍കു രക്ഷയില്ല.
ജീന്നിനോടുള്ള സഹായ തേട്ടത്തില്‍ ശീര്‍കല്ലാത്ത കേവലം ഹറാമായ വസീലത്ത് ശീര്‍കയാ ഒരു തേട്ടം ഉണ്ട് എന്നു ഉമര്‍ മൌലവി പറഞ്ഞതായി ജിന്ന് വാദികള്‍ തെളിയിക്കാത്ത കാലത്തോളം ജിന്ന് വാദികളെ നിങ്ങളുടെ വാദത്തിന് ഉമര്‍ മൌലവി നിങ്ങള്‍ക് തെളിവകില്ല.
ഉമര്‍ മൌലവി പറഞ്ഞ പ്രാര്‍ഥന നിര്‍വചനത്തില്‍ മരിച്ചവര്‍ മാത്രമോ?
മരിച്ചവരെ വിളിച്ച് സഹായം തേടുന്നവരെ കുറിച്ചാണ് ഉമര്‍ മൌലവി സംസാരിക്കാറുള്ളത് അതിനാല്‍ മറഞ്ഞ വഴി യിലൂടെയുള്ള സഹായം പ്രതീക്ഷിച്ചുകൊണ്ടുള്ള സഹായ തേട്ടം ആണ് പ്രാര്‍ഥന എന്നു പറഞ്ഞത് മരിച്ച മഹാന്‍മാരെ വിളിച്ച് പ്രാര്‍ഥിക്കുന്നതിന് മാത്രമേ ബാധകമാകൂ എന്ന വാദവുംഇതോടെതകരുകയാണ്. മരിച്ചവരോടുള്ള സഹായ തേട്ടം മാത്രമല്ല ഉമ്മര്‍ മൌലവി ചര്‍ച്ച ചെയ്തിട്ടുള്ളത് ജീന്നിനോടുള്ള സഹായ തേട്ടവും ഉള്‍പ്പെടുത്തിയ നിര്‍വചനം തന്നെ യാണ് ഉമര്‍ മൌലവി പറഞ്ഞത് എന്നു നമുക്ക് മേല്‍ ഉദ്ധരണിയിലൂടെ മനസ്സിലാകാം.
ജിന്ന് വാദികളും ദുര്‍ബല ഹദീസും
ദുര്‍ബല ഹദീസ് തെളിവ് ആകിയിട്ടില്ല എന്നു കുമ്പസരിക്കുന്നവര്‍ പിന്നെ നിങ്ങള്‍ എന്താണ് തെളിവകിയത് എന്നാണ്. സലഫികള്‍ എന്നും തെളിവാകിയ കൂര്‍ ആന്‍ ആണോ? ഹദീസ്ആണോ? അത് പറയുമ്പോഴാണ് ഉത്തരം പൂര്‍ത്തിയാകൂ.
അതോ സംഹാരം മാത്രമാണോ ജോലി?
ജിന്ന് വാദികള്‍ എന്താണ് പറയുന്നതുഎന്നു അവര്‍കുതന്നെ നിശ്ചയമില്ലാതായിരിക്കുന്നു.
ഫൈസല്‍ മുസ്ലിയാര്‍ പറയുന്നതു യാ ഇബാദല്ലാഹ് എന്ന വിളിയില്‍ ജീന്നെ എന്ന വിളിയില്ല,മലകേ എന്ന വിളിയില്ല എന്നാണ്.ഇമാമുകള്‍ ആരും ഈ വിളിയില്‍ മലകിനെയോ ജീന്നിനെയോ വിളിച്ചിട്ടില്ല. എന്നാണ്.(വീഡിയോ ലഭ്യമാണ്).
നമ്മുടെ ചര്‍ച്ച നമ്മെ മനുഷ്യനെ സംബന്ദിചീടത്തോളം അഭൌതികവും അദൃശ്യവുമായ മുസ്ലിംജീന്നിനോടുള്ള സഹായ തേട്ടം വസീലത്ത് ശിര്‍കു ആണ് എന്നു ജിന്ന് വാദികള്‍ പറയുന്നു. അതിനുള്ള പ്രമാണം എന്തു ?
കൂര്‍ആന്‍ ,ഹദീസ്,ഉണ്ടോ ?
ജിന്ന് ഒരു പുതിയ സംഭവം അല്ലല്ലോ.അല്ലാഹുവിന്റെ റസൂല്‍ ജിന്നിനെ കുറിച്ചും അതില്‍ തന്നെ മുസ്ലിം ജിന്നിനെ കുറിച്ചും അവരുടെ പല പ്രവര്‍ത്തനത്തെ കുറിച്ചും പറഞ്ഞ പ്രവാചകന്‍,ഈ വസീലത്ത് ശീര്‍കിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലേ.
വഹ്യിലൂടെ മാത്രം അറിയാന്‍ പറ്റുന്ന ജിന്നുവര്‍ഗത്തോടുള്ള സഹായ തെട്ടത്തില്‍ ശീര്‍കായത് ഉണ്ട് എന്നും അതിനു ആയതും നിങ്ങള്‍ ഓതുന്നു.അതേപോലെ ശീര്‍കല്ലാത്ത വസീലത്ത് ശീര്‍കയാ തേട്ടത്തിനും ഒരു ആയതോ ഒരുഹദീസോ പറഞ്ഞാല്‍ നമുക്ക് ഈ ചര്‍ച്ച അവസാനിപ്പിക്കാമല്ലോ.
കോഴിച്ചെനയില്‍ ഓതിയ ആയതും ജിന്ന് വാദികളുടെ ഗതികേടും
കോഴിച്ചെനയില്‍ മുജാഹിദുകള്‍ ചോദിച്ച ചോദ്യത്തിന് ഫൈസല്‍\ മോലിയാര്‍ സൂറത്തു അന്‍ ആം 128 ഓതി കൂര്‍ത്തുബി ഉദ്ധരിച്ചു ഇബ് അബ്ബാസിനെ ഉദ്ധരിച്ചു. പത്തപിരിയത്
ആയത് ബാകിയാക്കി മറ്റെല്ലാം നിഷേദിച്ചിരിക്കുകയാണ്.
സൂറത്തു അന്‍ ആം 128 ആയതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ജീന്നിനോട് സഹായം ചോദിച്ചാല്‍ അത് വസീലത്ത് ശിര്‍കു ആണ് എന്നു മന്‍ഹജ് സലഫു അനുസരിച്ചു വിശദീകരിച്ചതു തെളിയിക്കാന്‍ ജിന്ന് വാദികള്‍ സന്നദ്ധമാവുക.
ജിന്ന് വാദികള്‍കൂ ഫൈസല്‍ മുസ്ലിയാറെ ഇക്കാര്യത്തില്‍ സഹായിക്കാം.
അല്ലെങ്കില്‍ “അത്തിക്കാട്ട്” കാര്‍കു പറ്റിയത് “കുറ്റിക്കാട്ടിലെ” ജിന്നുവാദി കള്‍കും സംഭവിക്കും എന്നു ഓര്‍കുക.
ഇതിനുള്ള മറുപടി -കോകസ്,അബ്ദുറഹ്മാന്‍സലഫി, തുടങ്ങിയ തുരുപ്പ് ശീട് ആകാതെവിഷയത്തിലെക് വരിക അല്ലാഹു അനുഗ്രഹിക്കട്ടെ.