"അബ്ദുറഹ്മാൻ സ്വലാഹീ,
നമ്മുടെ വിഷയം നിങ്ങൾ ഉൾപ്പടെ ചിലർ ഇസ്ലാഹീ പ്രസ്ഥാനത്തെ തകർക്കാൻ തൗഹീദീ പ്രബോധന രഗത്ത് സജീവരാ യിരുന്ന ചിലർ തൗഹീദിൽ നിന്ന് വെതി ചലിച്ചുവെന്നും, അവർ ജിന്നിനെ വിളിച്ചു പ്രാർത്തിച്ചാൽ ശിർക്കല്ല, തകരാറില്ല കുഴപ്പമില്ല, ജിന്നുകളെ വിളിച്ച് പ്രാർത്ഥിക്കാം സഹായം തേടാം സഹായം ചോദിക്കാം എന്ന ഒരുവാദവുമായി വന്നു വെന്നും അതുനു കാരണം യാ ഇബ്ബാദള്ളാ എന്ന ഒരു ദുർബല ഹദീസാൺ ആ വാദക്കാർ തെളിവാക്കുന്നതെന്നും നട്ടാൽ മുളക്കാത്ത പച്ചക്കള്ളം സത്യം പറയാൻ അല്ലാഹു തന്ന നാവുകൊണ്ട് യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ പറഞ്ഞു പ്രജരിപ്പിച്ചു. ഒരുവിഭാഗത്തോടുള്ള ഈർഷ്യത അനീതി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാ തിരിക്കട്ടെ എന്ന ഖുർ ആനിന്റെ അദ്യാപന ത്തിനെതിരെ നിങ്ങളുടെ ആ ദൗത്യവു മായി മുന്നോട്ട് നീങ്ങി. നിങ്ങൾ ഇന്നും ആ നിലപാടിൽ തന്നെയാണോ?"
സഹോദരന്മാരെ, വീണ്ടും വിവരിക്കാൻ നിർബന്ധിതനാണ്. നിങ്ങൾ ക്ഷമിക്കുക, അല്ലാഹു പ്രതിഫലം തരട്ടെ..(ആമീൻ)
മടവൂർ വിഭാഗവും ഖുറാഫികളും തൗഹീദി പ്രസ്ഥാനത്തെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ അവർക്കെതിരിൽ ഒറ്റകെട്ടായി നിന്ന നമ്മുടെ പ്രബോധകർക്കിടയിൽ 'ജിന്ന്, സിഹിര്, റുഖിയ' വിഷയങ്ങളിൽ ഭിന്നതയുണ്ടായി. അവരിൽ ചിലർ ഈ വിവാദ വിഷയങ്ങൾ പൊതു ജനങ്ങൾക്കിടയിൽ അവതരിപ്പിച്ചതിന്റെ പേരില് 2009ൽ നമ്മുടെ കെ. എൻ. എം. നേതൃത്തത്തിന്ന് അച്ചടക്ക നടപടി എടുക്കേണ്ടി വന്നു. ധിക്കാരപൂർവം നീങ്ങിയവർക്ക് കൂടുതൽ ദുർവാശിയായി. അതിനാൽ 2010ൽ വീണ്ടും രണ്ട് വിഭാഗത്തിന്റെ പ്രബന്ധങ്ങൾ പരിശോധിച്ച് 5അംഗ ജുറിയുടെ തീരുമാനം ഉണ്ടായി. ആ തീരുമാനവും അസ്വീകാര്യമാണെന്ന് ശഠിച്ച ചിലർ നേതൃത്വത്തിനെതിരെ നീക്കം തുടങ്ങി. പ്രവർത്തകരെയും സാധാരണക്കാരേയും ആശയക്കുഴപ്പത്തിലാക്കി. 2011 ൽ പത്ത് പണ്ഡിതന്മാരുടെ അനൗധ്യോഗിക ചർച്ചയും തീരുമാനവും ഉണ്ടായി. അതിനെതിരെ വീണ്ടും 'ഹദീസ് ക്ലാസ്, സെമിനാർ' പേരുകളിൽ വിവാദ വിഷയങ്ങൾ (കാസർഗോട് ഹദീസ് സെമിനാർ പോലെ) ചര്ച്ചയാക്കി. കൂടുതൽ ആശയക്കുഴപ്പത്തിലായ പൊതു ജനങ്ങൾക്കായി വിവാദ വിഷയങ്ങളൾ വിശദീകരിക്കുന്ന കെ ജെ യുവിന്റെ "ജിന്ന്, സിഹിര്, റുഖിയ: പ്രമാണങ്ങളുടെ വെളിച്ചത്തിൽ" എന്ന പുസ്തകം ഇറക്കി. ആ പുസ്തകത്തിനെതിരെ ശക്തമായ നീക്കമുണ്ടായി. ആഗോള നെറ്റ് വർക്കും ആസൂത്രണങ്ങളും നടത്താൻ യോഗ്യരായ ഐ ടി വിദഗ്ദരും കൂടി ചേര്ന്നപ്പോൾ പ്രസ്ഥാനത്തേയും അതിന്റെ പണ്ഡിതന്മാരേയും നേതൃത്വത്തേയും ആക്രമിക്കാൻ എതിരാളികൾക്ക് ഒരു പരിധിവരെ സാധിച്ചു. 2012 ൽ വീണ്ടും കെ ജെ യു തീരുമാനമെടുത്തു. സകരിയാ സലാഹിയും ആ തീരുമാനത്തിൽ ഒപ്പ് വെച്ചു. ഖേദകരം, ആ ഒപ്പ് "അയ്യപ്പൻ ഒപ്പാ"യിരുന്നു എന്ന് പറഞ്ഞ~ അദ്ദേഹം പിന്മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെ ഇളകി മറിഞ്ഞു. വമ്പിച്ച മഹാ സമ്മേളനങ്ങൾ.. മുഖാമുഖങ്ങൾ..അങ്ങിനെ എതിരാളികൾക്ക് ശക്തമായ " സെറ്റപ്പ്" ആയി. പിന്നീട് അവർ ലബ്ബാ ദാരിമി, സകരിയാ സലാഹി..തുടങ്ങിയവരെ തങ്ങളുടെ "സെറ്റപ്പിൽ" നിന്ന് പുറത്താക്കി.. . ആദരണീയരായ കുഞ്ഞീതു മദനി, ഐദീദ് തങ്ങൾ, അഹമദ് അലി മദനി, എ. പി. അബ്ദുൽ ഖാദിർ മൗലവി തുടങ്ങിയവർ (അവർക്കെല്ലാം അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ,) പല പ്രയാസങ്ങളും നേരിട്ടു. അവസാന നിമിഷം വരെ അവർ ഉറച്ചു നിന്നു. (അവരുടെ പിന്മുറക്കാർക്കും അല്ലാഹു ശക്തിനൽകട്ടെ!). റിയാദിൽ ഉപരിസൂചിത നെറ്റ് വർക്കിലകപെട്ട ചിലരുണ്ടായിരുന്നു. എന്നാൽ 2012 ൽ സകരിയാ സലാഹിയുടെ സന്ദർശനം നടക്കുന്നതുവരെ റിയാദിൽ ഒരു നിലക്കുള്ള വിവാദ ചർച്ചയും നടന്നിട്ടില്ലെന്നാണറിവ്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് ചില കക്ഷികൾ പുറത്തുവന്നത്. ആ പശ്ചാത്തലത്തിൽ സലാഹിയോടും തെറ്റിദ്ധരിച്ച പ്രവർത്തകരോടും നല്ലനിലയിൽ സംവദിച്ചു. അവരുടെ വാദങ്ങൾ പ്രമാണ വിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ചുരുക്കത്തിൽ, 2012ന്ന് മുമ്പ് പ്രസ്ഥാനത്തിലെ ഈ വിവാദവുമായി ബന്ധപെട്ട് ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ല. എന്നിട്ടും തൗഹീദി പ്രസ്ഥാനത്തെ തകർക്കാൻ ഞാനുൾപ്പടെയുള്ളവർ ഉണ്ടാക്കിയ ആരോപണം മാത്രമാണിതെന്നാണ് സഹോദരൻ ആരിഫ് mt ജൽപിക്കുന്നത്.
സഹോദരന്മാരെ, അല്ലാഹുവിന്റെ വചനം ഒന്നുകൂടി വായിക്കൂ:
"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്..."
തൗഹീദീ പ്രസ്ഥാനത്തെ നശിപ്പിക്കുന്ന വിവാദങ്ങൾ ഉയർത്തിവിട്ടതും അത് ഏറ്റെടുത്ത് ശത്രുക്കൾ പ്രജരിപ്പിച്ചതും നാം കണ്ടു: "മുജാഹിദുകൾ ജിന്നിനോട് പ്രാർഥിക്കുന്നവരാണ്, ജിന്ന് സേവകരാണ്, ജിന്നിറക്കൽ കേന്ദ്ര വാദികളാണ് ..അടിച്ചിറക്കൽ വാദികളാണ്.അന്ധവിശ്വാസം പ്രജരിപ്പിക്കുന്നവരാണ്...".
മുജാഹിദുകൾക്ക് ഇത്തരം വാദങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഒറ്റകെട്ടായി പറയേണ്ടതിനു പകരം, "അപകടത്തിൽ പെട്ടവൻ ഹയ്യും ഹാളിറും ഖാദിരുമായ ജിന്നിനെ ഉദ്ധേശിച്ചാണ് വിളിച്ചതെങ്കിൽ ശിർക്കല്ലെന്നും.. മഹാന്മാരായ ഇമാമീങ്ങൾ ചെയ്തിട്ടുണ്ടെന്നും .. കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന മനുഷ്യനെ വിളിച്ച് സഹായം തേടുന്ന പോലെയാണെന്നും..ജിന്നും മലക്കും ബാക്ടീരിയയെപോലെ ഭൗതികമാണെന്നും... ഭൗതിക സഹായം ഭൗതിക സൃഷ്ടികളോട് ചോദിക്കുന്നതിൽ ശിർക്ക് വരുന്നില്ലെന്നും...മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ തേട്ടത്തിൽ ശിർക്കായതും ശിർക്കല്ലാത്തതും ഉണ്ടെന്നും...പുഴയിൽ വീണവൻ ശബ്ദം കേൾക്കുന്ന പരിധിയിലുള്ള ജിന്നിനെ ഉദ്ദേശിച്ച് വിളിച്ചാൽ ശിർക്കല്ല അങ്ങിനെ മരിച്ചാൽ ശിർക്ക് ചെയ്തു മരിച്ചു എന്ന് പറയാൻ പറ്റില്ലാ.. ", "ഇതെല്ലാം ഹറാം ചെയ്തൂ എന്നേ ഉള്ളൂ... " തുടങ്ങിയ വാദങ്ങൾ ശക്തമായി പ്രജരിപ്പിച്ചു.
തങ്ങളുടെ വാദങ്ങൾക്ക് തെളിവുകളുണ്ട്:
1) ധാരാളം ആയത്തുകളുണ്ട്. അതിലൊന്ന് ആൻആം 128 ആണെന്നും ഇബിനു അബ്ബാസും ഖുർതുബിയും...(കോഴിചെന ഓര്ക്കുക).
2) പിന്നെ ഹദീസ് "യാ ഇബാദല്ലാഹ് ..." ളഈ ഫാണെങ്കിലും മതിനിൽ കുഴപ്പമില്ല....
3) പിന്നെ ഇമാം അഹമദ് (റ) പോലുള്ള ഇമാമീങ്ങൾ അമൽ ചെയ്തിട്ടുണ്ട്....
4) കെ ജെ യു തീരുമാനം എടുക്കുന്നതിനു മുമ്പുള്ള അബ്ദുറഹിമാൻ സലഫിയുടേയും അനസ് മൗലവിയുടേയും ക്ലിപ്പുകളുണ്ട്.
എന്നാൽ ഈ പ്രാമാണങ്ങൾ മാറ്റുരക്കപെട്ടപ്പോൾ ചീട്ട്കൊട്ടാരം പോലെ തകർന്നടിഞ്ഞു.
യദാർഥ മുജാഹിദുകളുടെ വാദം: കെ ജെ യു ഈ വിഷയത്തിലെടുത്ത തീരുമാനം ശരിയാണ്. നടപടികൾ അംഗീകരിക്കുക. അത് സ്വീകരിച്ച് ഭിന്നത അവസാനിപ്പിച്ച് ഐക്യത്തോടെ നീങ്ങുക. പ്രശ്നം അവസാനിപ്പിക്കുക എന്നതാണ്.
മരുഭൂമിയിലോ പുഴയിലോ മറ്റോ അപകടത്തിൽ പെട്ടാൽ ഹയ്യും ഹാളിരും ഖാദിരുമായ മുസ്‌ലിം ജിന്ന് ശബ്ദം കേൾക്കുന്ന പരിധിയിൽ ഉണ്ടാകും എന്ന് കരുതി അവരെ വിളിച്ച് സഹായം തേടുന്നത് ശിർക്കാണ്. അത് " ഇയ്യാക നഅ~ബുദു വ ഇയ്യാക നസ്തഈനിന്ന്" എതിരാണ്. "എന്നെ വിളിച്ച് തേടുവീൻ ഞാൻ ഉത്തരം തരാം.." ഞാൻ ഏറ്റവും സമീപസ്ഥനാണ്.." തുടങ്ങി ധാരാളം ആയത്തുകല്ക്ക് എതിരാണ്. അത്തരം ഘട്ടങ്ങളിൽ അവിടെയുള്ള മനുഷ്യരോട് സഹായം തേടുന്നത് ഇതിൽ നിന്ന് ഒഴിവാണ്.
"സഹായം തേടുമ്പോൾ അല്ലാഹുവിനോട് തേടുക" എന്ന ആശയത്തിലുള്ള ധാരാളം സഹീഹായ ഹദീസുകൾക്കും എതിരാണ്.
അപകടഘട്ടത്തിൽ ഇമാം അഹമദ് (റ ) പോലുള്ളവർ മുസ്‌ലിം ജിന്നിനേയോ മലകിനേയോ വിളിച്ചിട്ടില്ല. ഉണ്ടെന്നത് കള്ളവാർത്തയാണ്.
കെ ജെ യു എതിരാളികളുടെ വാദത്തിന്ന് ഒരു ആയത്തും തെളിവില്ല. സഹീഹായ ഹദീസും ഇല്ലാ. പിന്നെ എന്തിനാണ് ഈ ദുർവാശി? തെറ്റു പറ്റിയവർ തിരുത്തുക. പരിഹാരമുണ്ടാക്കുക.
സഹോദരൻ ആരിഫിന്റെ വാക്കുകൾ വീണ്ടും കാണുക:
"അതോ ജിന്നുകളോടുള്ള ഇസ്തി ആനത്തിൽ ശിർക്കായതും ശിർക്കിലേക്ക് നയിക്കുന്ന ഹറാമായ തുമേയുള്ളൂ എന്ന അഹ്ലുസുന്നയിലെ പണ്ഢിതന്മാരുടെ നിലപാടാ ഞങ്ങൾകുള്ളതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നമുക്കനുവദിക്കപ് പെടുമാർ അവരെ കീഴ്പ്പെടുത്തിതന്നി ട്ടില്ലാത്തത്കൊണ്ടും അവരിവിടെയൊക്കെ ഉണ്ടാകുമെന്ന് കരുതി അവരെ ഭൗതിക സഹായത്തിനുപയോകിക്കാൻ നമുക്ക് നമ്മുടെ പ്രാവാചകരിലോ പൂർവ്വികരിലോ മാതൃകയില്ലാത്തതിനാലും, നമുക്ക് കാണാൻ കഴിയാത്ത മനുഷ്യരുമായി നിരന്തരം ബന്ധം സ്ഥാപിച്ച് അവരെ ശിർക്കിലേക്കും കുഫിറിലേക്കും ഹറാമിലേക്കും കൂടികൊണ്ട്പോയി നരകത്തിലേക്ക് നയിക്കാൻ ജിന്നുവർഗ്ഗത്തിൽ പെട്ട പിശാചുക്കൾ സധാശ്രമിക്കുന്നുവെന്നും അവൻ നമ്മുടെ പ്രത്യക്ഷ ശത്രുവാണെന്നും ഖുർ ആനിലും സുന്നത്തിലും അസന്നിക്തമായി വെക്തമാക്കിയ സ്ഥിതിക്ക് ഒരു സത്യവിശ്വാസിക്ക് പിന്നെ എങ്ങിനെ അവരുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിയും, അത് മുജാഹിദുകളായ ചിലരുടെ പേരിൽ പറയാൻ കഴിയുന്നതിൽ വെച്ചേറ്റവും വലിയ് ദുരാരോപണമാണെ ന്നത് ഇന്ന് നിങ്ങൾ അങ്ങീകരിക്കു ന്നുണ്ടോ? സത്യനിശേദികൾക്ക് ശൈത്വാന്മാരെ സഹായികളാക്കീ എന്ന് പറഞ്ഞ ഖുർആനും സുന്നത്തും സത്യവിശ്വാസികൾക്ക് വിശ്വാസികളായ ജിന്നുകളെ സഹായികളാക്കി എന്ന് പറഞ്ഞിട്ടില്ല, പിന്നെ അങ്ങിനെ പറയാൻ പ്രഭലമായ പ്രമാണമില്ലല്ലോ?"
സഹോദരന്മാരെ, ഈ വാദങ്ങളല്ല ജബ്ബാർ മൗലവിയുടെ "തൗഹീദ് .." പേജ് 206 ൽ വിവരിക്കുന്നത്. NV . സാലിംകാന്റെ "കുറ്റികാട്ടിൽ..." പറയുന്നത്. "ജിന്ന് സുഹൃത്തുമായി മീൻ പിടിക്കാൻ പോയി പുഴയിൽ വീണവർ..." വിവരിച്ചത്. അവിടെയെല്ലാം വിവരിച്ചത് "അതിൽ ശിർക്കില്ലാ" ശിർക്ക് വരുന്നില്ലാ" "അനുവദനീയമാണൊ അല്ലെ എന്ന് തർക്കിക്കേണ്ട ആവശ്യം ഇല്ലാ" ... "പുഴയിൽ വീണവൻ ശബ്ദം കേൾക്കുന്ന പരിധിയിലുള്ള ജിന്നിനേയണ് ഉദ്ധേശിച്ചതെങ്കിൽ ശിർക്കല്ല". "ചുറ്റുപാടും ഉള്ള മലക്കിനെ വിളിക്കുന്നതും മരണപെട്ടവരെ വിളിക്കുന്നതും ഒരുപോലെയല്ല".
നാദാപുരം, പന്നിപ്പാറ, കോഴിച്ചെന, പത്തപ്പിരിയം സംവാദങ്ങളിൽ കേജെയു പണ്ഡിതന്മാരുമായി സംവാദത്തിലേർപെട്ടത് എന്തിനായിരുന്നു.
സഹോദരൻ ആരിഫിന്റെ വാക്കുകൾ വീണ്ടും കാണുക:
"ജിന്നുകളൊടുള്ള ഇസ്തിംതാഇൽ പെട്ട ഇസ്തിആനത്തിൽ ശിർക്ക് മാത്രമേയുള്ളൂ ( ഇസ്തി ആനതല്ലാത്ത ഇസ്തിംതാഇൽ ശിർക്കും ശിർക്കിലേക്ക് നയിക്കുന്നതും മറ്റ് ഹറാമുകളും ഉണ്ടോ?) എന്ന തെറ്റായ നിലപാടിനെ ന്യായീകരിക്കാൻ ഇയ്യാക്ക നസ്ത ഈനിൽ നിന്ന് ഒഴിവാക്കിയത് ഇളവുനൽകിയത് മനുഷ്യൻ മാത്രമാ ണെന്ന ദുർവ്യാഖ്യാനം നിങ്ങൾ അങ്ങീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അങ്ങിനെ വ്യാഖ്യാനിച്ച സച്ചരിതർ ആരാൺ?"