"അമാനി
മൌലവിയുടെ പ്രസ്താവനയില്‍ നിന്ന് ക്രിസ്ത്യാനികളുടെ ദൈവദര്‍ശനത്തെ കുറിച്ച്
മുസ്ലീങ്ങള്‍ക്കുള്ള അജ്ഞത വെളിവാകുന്നുണ്ട്. രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ സഭയുടെ
ചരിത്രത്തില്‍ അനേക ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഉടലെടുക്കുകയുണ്ടായിട്ടുണ്ടെങ്കിലും
ഒരു കാലത്തും ഒരു സഭയും ത്രിയേക ദൈവദര്‍ശനത്തില്‍ “പിതാവ്, മാതാവ്, പുത്രന്‍ ” എന്നുള്ള പഠിപ്പിക്കല്‍ നടത്തിയിട്ടില്ല!!
ക്രിസ്ത്യാനികളുടെ ദൈവവിശ്വാസം പിതാവ്, മാതാവ്, പുത്രന്‍ എന്നിങ്ങനെയുള്ളതാണ് എന്ന് ഖുര്‍ആനില്‍ മലക്ക്
പറയുന്നത് അജ്ഞത കൊണ്ടാണ്, അക്കാര്യം മൌലവിയും തത്ത പറയുന്നത് പോലെ ആവര്‍ത്തിക്കുന്നു
എന്നേയുള്ളൂ."
വിശുദ്ധ ഖുറാനിലോ ഹദീസുകളിലോ ,പിതാവോ പുത്രനോ
പരിശുദ്ധ ആത്മാവോ മാതാവോ എന്ന്
ത്രിത്വത്തെ കുറിച്ച് പറയുന്നില്ല. ഖുര്‍ആന്‍ പറയുന്നത്;" വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ
പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ്
ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട്
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്
നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്)
വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക
എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും
ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി" ഖുറാന്‍;4:171.
ഇവിടെ കൃസ്ത്യാനികള്‍
മൂന്നില്‍ ഒരു ദൈവമായി ആരയെയാണ് പരിഗണിക്കുന്നതെന്നു ഖുറാനില്‍ പറയുന്നില്ല. എന്നാല്‍ മുസ്ലീങ്ങള്‍
മറിയത്തെയാണ് ത്രിത്വത്തില്‍ ഒന്നായി പറഞ്ഞത് എന്നാണു ആരോപണം. മാത്രവുമല്ല
ജിബിരീല്‍ (അ)നു പറ്റിയ തെറ്റാണന്നും ആണ് സാക്ഷിഅപ്പോലോജിസ്റ്റിന്‍റെ/ഒരു
എഴുത്തകാരന്‍ പറയുന്നത്. (ഫെയസ്ബുക്കില്‍ കുറിച്ചത്)
വിശുദ്ധ ഖുറാനില്‍ നിന്നുള്ള ത്രിത്വം എന്ന
വാക്ക് വരുന്ന ഭാഗം നാലാം അദ്ധ്യായം 171 ആയതില്‍ വായിക്കാന്‍ കഴിയും. ഇവിടെ
ആരുടേയും പേരുകള്‍ പറയുന്നില്ല. എന്നാല്‍ മറിയക്കു നിങ്ങള്‍ നല്‍കുന്ന
പ്രാധാന്യവും ആരാധനയും, കാണുകയും വായിക്കുകയും ചെയ്യുമ്പോള്‍ അതും കൃസ്തുമതവുമായി
ബന്ധപ്പെട്ട വിഷയം ആയാതിനാല്‍ ക്രൈസ്തവ
സമൂഹത്തിലെ പ്രബലമായ വിഭാഗം മറിയക്കു കൊടുക്കുന്നസ്ഥാനം മനസിലാക്കുമ്പോഴും ത്രിത്വം എന്ന് നിങ്ങള്‍ പറയുന്നത് യേശുവിന്റെ
അമ്മയെ ആണോ യോസഫിനെയാണോ ആരെയണന്നു നിങ്ങളുടെ പ്രവര്‍ത്തിയില്‍ നിന്നും
മനസിലാക്കിയാല്‍,ഖുറാന്‍ വ്യാഖ്യാതാവ് ത്രിത്വത്തെ പിതാവ് പുത്രന്‍ മാറിയ
എന്നുഎഴുതിയാല്‍ അത് വിശുദ്ധഖുറാനിനോ
ഹദീസുകള്‍ക്കോ മലക്ക് ജിബിരീലിനോ(അ) തെറ്റ് പറ്റിയെന്നു വിവേകമുള്ളവര്‍
പറയില്ല.
കേരളത്തിലെ
മുഴുവന്‍ സഭാ മേലദ്ധ്യക്ഷന്മാരുടെയും കയ്യൊപ്പുള്ള ഒരു പുസ്തകമാണ് ഡോക്ടര്‍
റെയ്മണ്ട് ഇ ബ്രൌണ്‍ എഴുതിയ,
"ബൈബിളിനെപ്പറ്റി
101 ചോദ്യോത്തരങ്ങള്‍" എന്ന പുത്തകം. തൊള്ളായിരത്തി അന്‍പതുകളില്‍ ബൈബിള്‍
പടിപ്പിക്കുവാന്‍ ഡോക്ടറെറ്റ് പൂര്ത്തിയാക്കിയ ഇദ്ദേഹം ഈ പുസ്തകത്തില്‍ പറയുന്നത്;
"മത്തായിയുടെയും ലൂക്കൊയുടെയും സുവിശേഷങ്ങളിലെ ആദ്യത്തെ രണ്ടാദ്ധ്യായങ്ങളില്‍
ചേര്‍ത്തിട്ടുള്ള ജനന കഥകളുടെ പല വിശദീകരണങ്ങളും ചരിത്ര പരങ്ങളല്ലായെന്നാണ്
എനിക്ക് ആ പ്രശ്നത്തെ പ്പറ്റി പറയാനുള്ളത്. രണ്ടാമതായി ശ്രദ്ധിക്കേണ്ടത് യേശുവിന്‍റെ പ്രവര്‍ത്തികളെയും
വാക്കുകളെയും പറ്റിയുള്ള ഒരു പാരമ്പര്യം
നമുക്ക് ലഭിക്കുവാനുള്ള കാരണമെന്ത് എന്നതത്രേ . യേശുവിനോടൊപ്പം ജീവിച്ചവര്‍ക്ക്
പ്രത്യേകിച്ച് പത്രണ്ട് ശിഷ്യന്മാര്‍ക്ക് യേശു ചെയ്തതെന്തന്നു സക്ഷയപ്പെടുത്തുവാന്‍
കഴിയുമായിരുന്നു പക്ഷെ യേശു ജനിച്ചപ്പോള്‍ ശിഷ്യന്മാരില്‍ ആരും
സന്നിഹിതരായിരുന്നില്ല അതുകൊണ്ട്, അവിടുത്തെ ജനനവുമായി ബന്ധപെടുന്ന
സംഭവങ്ങളെപ്പറ്റി അപ്പോസ്തലന്‍മാരുടെ സാക്ഷ്യം നമുക്ക് അവകാശപ്പെടാന്‍
ആവില്ല."
എന്ന് പറഞ്ഞാല്‍
മറിയയുടെ ഭര്‍ത്താവായ യോസഫ്നു ഉറക്കത്തില്‍ ഉണ്ടായ ഒരു സ്വപ്നം മാത്രമാണ് യേശു ദൈവത്തില്‍ നിന്നുമാണന്നു
നമുക്ക് അവ്കാശപ്പെടാനുള്ള ഏകമാര്‍ഗം. അതുപോലെ യേശുവിന്‍റെ ജനന തിയതിയും
പാരമ്പര്യവും അപ്പച്ചനും അമ്മച്ചിയും പറയുന്നത് വൈരുദ്യങ്ങള്‍ ആണന്നു മനസിലാക്കാം.
മറിയയുടെ ഗര്‍ഭധാരണം പരിശുദ്ധത്മാവില്‍
നിന്നും ആണന്നത് യോസഫിന് ഉണ്ടായ ഒരു
തോന്നല്‍ മാത്രമല്ലാതെ അവകാശപ്പെടാന്‍ നിവൃത്തിയില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നു യോസഫ് പറഞ്ഞു അത് നമ്മള്‍ വിശ്വസിക്കുന്നു
മത്തായി അത് എഴുതിയിരിക്കുന്നു അത്രതന്നെ.
ബൈബിളും അതിന്‍റെ
ചരിത്രപരങ്ങലായ വിഷയങ്ങളും പഠിപ്പിക്കുവാന്‍ വേണ്ടി ഡോക്ടറേറ്റ് നേടിയ വ്യക്തിക്ക്
പറയാന്‍ ഉള്ളത് . ഒന്നുരണ്ടു കാര്യം കൂടി
ഡോക്ടര്‍ തന്നെപറയട്ടെ; "മത്തായിയും ലൂക്കോയും നല്‍കുന്ന വിവരങ്ങള്‍,ഒരേ
ആളില്‍ നിന്നും വിഭാവനം ചെയ്യാനാവത്തവിധം അത്രയേറെ പൂര്‍ണ്ണമായും
വ്യത്യസ്തങ്ങളാണ്. കല്പനിയക സ്വഭാവക്കാരായ ചില പണ്ഡിതന്‍മാര്‍ മത്തായി നല്‍കുന്ന
വിവരണത്തിന്റെ ഉറവിടം യൌസേപ്പാണന്നും ,ലൂക്കൊയുടെ വിവരണത്തിന്‍റെത് മറിയമാണന്നും
നിര്‍ദേശിച്ചിട്ടുണ്ട്. അതിനെതിരെ കടുത്തതും നര്‍മ്മസുഗഭവുമായ ഒരു മറുചോദ്യം
ചോദിക്കാം. അങ്ങിനെയാണങ്കില്‍ യൌസഫും മറിയവും തമ്മില്‍ മിണ്ടാട്ടം തീരെ
ഇല്ലാതിരിക്കണമല്ലോ?. എന്തെന്നാല്‍ ഒരേ സംഭവത്തെ കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍
തമ്മില്‍ അത്രയേറെ അന്തരം ഉള്ളതായികാണുന്നു" അങ്ങിനെ ആയിരുന്നതിനു മുസ്ലീങ്ങള്‍ എന്തുചെത്? ദൈവത്തിന്‍റെ
പാരമ്പര്യം എഴുതിയ മഹാന്‍മാര്‍ക്ക് അതെങ്കിലും തലതിരിയാതെ നോക്കാന്‍ ദൈവത്തിലെ മൂന്നാം കക്ഷിയായ പരിശുദ്ധത്‌മാവ്(?)
ഇവറ്റകളെ സഹായിച്ചില്ലന്നുസ്പഷ്ടം.
യേശുവിന്‍റെ ജന്മത്തിന്‍റെ സനദ് മത്തായി പറയുന്നത്
യോസഫിന്‍റെ തോന്നല്‍.
മത്തായി;1:18- 25 "എന്നാല്‍
യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു
വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി
എന്നു കണ്ടു.അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം
വരുത്തുവാന്‍ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു.
ഇങ്ങനെ
നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍
പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍
ശങ്കിക്കേണ്ടാ; അവളില്‍
ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ
ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു
പേര്‍ ഇടേണം എന്നു പറഞ്ഞു.“കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും.
അവന്നു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”
എന്നു കര്‍ത്താവു
പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും
സംഭവിച്ചു.യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ
ചെയ്തു,ഭാര്യയെ
ചേര്‍ത്തുകൊണ്ടു.മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍
യേശു എന്നു പേര്‍ വിളിച്ചു"
യേശുവിന്‍റെ
ജന്മത്തിന്‍റെ സനദ് ലൂക്കോസ് പറയുന്നത് മറിയയുടെ അനുഭവ സാക്ഷ്യം
ലൂക്കോസ്;1:26- 31
"ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീല പട്ട
ണത്തില്‍,ദാവീദ്
ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ
അടുക്കല്‍ അയച്ചു;
ആ കന്യകയുടെ പേര്‍ മറിയ എന്നു ആ യിരുന്നു.ദൂതന്‍ അവളുടെ
അടുക്കല്‍ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവു
നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.അവള്‍ ആ വാക്കു കേട്ടുഭ്രമിച്ചു: ഇതു എന്തൊരു
വന്ദനം എന്നു വിചാരിച്ചു.ദൂതന്‍ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു
ദൈവത്തിന്റെ കൃപലഭിച്ചു.നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു
എന്നു പേര്‍ വിളിക്കേണം."
യോസഫും മറിയയും
അഭിപ്രായ വ്യത്യാസത്തിലായിരുന്നോ കുടുംബ ജീവിതം എന്ന സംശയമാണ് ഡോക്ടര്‍ ഇവിടെ
ഉന്നയിക്കുന്നത്.
ഡോക്ടര്‍
പറയുന്നു; "കൃസ്തുവിന്‍റെ കൃപാവരം വഴി ആദ്യം ആദത്തിന്‍റെ പാപത്തില്‍ നിന്നും
മോചനം നേടിയവളും(അമലോല്‍ഭവ)ഉടലോടെ ഉയര്ത്തപ്പെട്ടവളും (സ്വര്‍ഗ്ഗാരോപിത) അവള്‍തന്നെയെന്നാണ്
കത്തോലിക്കാ വിശ്വാസം. അമലോത്ഭവത്തെയും സ്വര്‍ഗ്ഗാരോഹണത്തെയും കുറിച്ചുള്ള വിശ്വാസ
സത്യങ്ങള്‍ പുതിയനിയമത്തില്‍ അനിഷ്ടിത മല്ലന്നും സമ്മതിക്കുന്നു. അതേസമയം മറിയത്തെ
ആദ്യത്തെ വിശ്വാസിയായും ചിത്രീകരിക്കുന്ന യോഹന്നാന്‍റെ സുവിശേഷവുമായും പൊരുത്തപ്പെടുന്ന വിശ്വാസ സത്യങ്ങളായി
അവയെ ഞങ്ങള്‍ സ്വീകരിക്കുന്നു" (ബൈബിളിനെ പ്പറ്റി 101 ചോദ്യോത്തരങ്ങള്‍)
"അപ്പോള്‍ രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ അനേക
ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഉടലെടുക്കുകയുണ്ടായിട്ടുണ്ടെങ്കിലും ഒരു കാലത്തും ഒരു
സഭയും ത്രിയേക ദൈവദര്‍ശനത്തില്‍ “പിതാവ്, മാതാവ്, പുത്രന്‍ ” എന്നുള്ള പഠിപ്പിക്കല്‍ നടത്തിയിട്ടില്ല!!
ക്രിസ്ത്യാനികളുടെ ദൈവവിശ്വാസം പിതാവ്, മാതാവ്, പുത്രന്‍ എന്നിങ്ങനെയുള്ളതാണ് എന്ന് ഖുര്‍ആനില്‍ മലക്ക്
പറയുന്നത് അജ്ഞത കൊണ്ടാണ്,"
ഈ യ്യാളുടെ
വിവരക്കേടാണ് ഇതു പറയിപ്പിച്ചത്? ഖുരആനില്‍ എവിടെയും ത്രിത്വം എന്നുള്ളത്
ആരെല്ലാം അടങ്ങിയതാണന്നോ പിതാവും മാതാവും പുത്രനും അല്ലങ്കില്‍ മറ്റേതെങ്കിലുമോ
ആണന്ന പരാമര്‍ശം നടത്തിയിട്ടില്ല. മറിയം
ഉടലോടെ സ്വര്‍ഗാരോഹണം നടത്തിയിരിക്കുന്നു എന്നും മരിയയെ ആരാധിക്കയും വിശ്വസിക്കയും പ്രചരിപ്പിക്കയും ചെയ്യുന്ന പ്രബലമായ
ക്രൈസ്തവ സമൂഹം നിലനില്‍ക്കുന്ന ലോകത്ത് ഖുര്‍ ആന്‍ വ്യാഖ്യാന പരിഭാഷയില്‍
"ത്രിത്വം എന്നത് പിതാവ് മാതാവ് പുത്രന്‍" എന്ന് പരിഭാഷകനു തോന്നിയാല്‍,
അത് ഖുര്‍ആനിലെ പരാമര്‍ശമോ മലക്ക്
ജിബിരീല്‍(അ)പറ്റിയ തെറ്റാണന്നു പറയുന്നത് ഭോഷ്ത്വമെന്നെ പറയാനുള്ളൂ. 2000- വര്‍ഷമായി മറിയയെ കുറിച്ച് ആരും ഒന്നും മിണ്ടിയിട്ടില്ലന്നാണ് അയ്യപ്പന്‍
എന്നവ്യക്തിയുടെ അഭിപ്രായം. സത്യത്തില്‍ കൃസ്തു മതത്തിനുവെന്‍ണ്ടി എഴുതുന്ന
ഇയ്യാള്‍ സാംസണ്‍കോട്ടൂര്‍ സംഭാവന ചെയ്ത നസീല യെപോലെ മറ്റൊരു ഭോഷ്ക്കിന്‍റെ
ആത്മാവാണന്ന് പറയാം.