ജനസേവനം - ജമാഅത്തെഇസ്ലാമി കേരള.

已查看 6 次
跳至第一个未读帖子

Salim Asger Ali

未读,
2014年5月31日 10:04:092014/5/31
收件人 kig-j...@googlegroups.com、Kera...@yahoogroups.com

http://www.jihkerala.org/page/2013-08-30/7535-301377855584

ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായൊരു ഭാഗമാണ് ജനസേവനം. മനുഷ്യന്റെ പ്രശ്‌നങ്ങല്‍ക്കും പ്രയാസങ്ങള്‍ക്കും നേരെ യാഥാര്‍ത്ഥ്യ ബോധത്തിലധിഷ്ടിതമായ ഒരു സമീപനമാണ് പ്രസ്ഥാനം എന്നും കൈകൊണ്ടിട്ടുള്ളത്.

ജനങ്ങളുടെ ദുരിതങ്ങളകറ്റുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് ജമാഅത്തന്റെ എല്ലാ ചതുര്‍വര്‍ഷ പരിപാടികളിലും മുഖ്യമായ ഇടം ലഭിക്കുകയുണ്ടായിട്ടുണ്ട്. നിശ്ശബ്ദമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷംതോറും പതിനായരങ്ങളുടെ കണ്ണീരൊപ്പാന്‍ പ്രസ്ഥാനത്തിന് സാധിക്കുന്നു.

പതിവു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. സകാത്ത്, ഫിത്വര്‍ സകാത്ത്, സ്വദഖ, രോഗ ചികിത്സക്കും ഭവന നിര്‍മ്മാണം,ത്തിനും വിവാഹം, വിദ്യാഭ്യാസം, കടംവീട്ടല്‍ തുടങ്ങിയവക്കുമുള്ള ധനസഹായങ്ങള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീണ്ടുപോകുന്നു. പ്രാദേശിക യൂണിറ്റുകള്‍ മുതല്‍ ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്രതലം വരെയുള്ള ഓരോ ഘടകങ്ങളും സ്വതന്ത്രമായും കൂട്ടായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ വമ്പിച്ച പണവും അധ്വാനവും ചെലവഴിച്ചു നടത്തുന്ന ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇവക്ക് പുറമെയാണ്. രാജ്യത്ത് ഇടക്കിടെ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പാശ്ചാത്തലത്തില്‍ ജമാഅത്ത് സംഘടിപ്പിക്കാറുള്ള ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ മതജാതി ഭേദമന്യേ എണ്ണമറ്റ ആളുകള്‍ക്ക് ആശ്വാസവും ആശയും പകര്‍ന്നു കൊടുക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

വിഭജന കാലത്ത് ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച വര്‍ഗീയ കലാപങ്ങളെ ത്തുടര്‍ന്ന് പാറ്റ്‌നയില്‍ ഏര്‍പ്പെടുത്തിയ ദുരിദാശ്വാസ കേമ്പായിരുന്നു ദുരിദാശ്വാസ രംഗത്ത് ജമാഅത്തിന്റെ പ്രഥമ സംരംഭം. കലാപങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ക്യാമ്പ് നടത്തപ്പെട്ടത്. സ്വാതന്ത്യ്ര ലബ്ധിക്കു ശേഷം എണ്ണമറ്റ കലാപങ്ങളെത്തുടര്‍ന്ന് ചെറുതും വലുതുമായ നൂറുക്കണക്കിന് റിലീഫ് പ്രവര്‍ത്തനങ്ങള്‍ജമാഅത്ത് നടത്തുകയുണ്ടായി. മുറാദാബാദ്, അഹ്മദാബാദ്, ബോംബേ, ഭീവണ്ടി, ആസാം, ജംഷഡ്പൂര്‍, മീറത്ത്, ഭഗത്പൂര്‍, തുടങ്ങി ഏറ്റവും ഒടുവിലായി ഗുജറാത്തിലും വന്‍തോതിലുള്ള ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജമാഅത്ത് നടത്തിയത്. ഗുജറാത്തിലെ വംശഹത്യയെത്തുടര്‍ന്ന് 15 കോടി രൂപയുടെ ദുരിദാശ്വാസമാണ് അവിടെ നടത്തപ്പെട്ടത്. ഇവക്ക് പുറമെ വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെത്തുടര്‍ന്നും ജമാഅത്ത് വ്യവസ്ഥാപിതമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വന്‍ദുരന്തങ്ങള്‍ വിതച്ച സുനാമിയെത്തുടര്‍ന്ന് ആന്തമാന്‍ നിക്കോബാര്‍, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലും ഈയിടെയുണ്ടായ ഭൂകമ്പത്തെതുടര്‍ന്ന് കാശ്മീര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ജമാഅത്ത് സഹായ ഹസ്തവുമായി എത്തുകയുണ്ടായി.

ജമാഅത്തിന്റെ ചില സംസ്ഥാനഘടകങ്ങള്‍ ദുരിതാശ്വായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രത്യേക വിംഗുകള്‍തന്നെ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്ലാമിക് റിലീഫ് വിംഗ് (IRW), ഗുജറാത്തിലെ ഇസ്ലാമിക് റിലീഫ് കമ്മിറ്റി (IRCG) എന്നിവ ഉദാഹരണം.


--

El Seif Logo (English).jpg

 

 

Salim Asger Ali |Project Accountant  KASC HES001El Seif Engineering Contracting Co.

*salimasger@gmail.com 8www.el-seif.com.sa

回复全部
回复作者
转发
0 个新帖子