Baithu Zakath Kerela A brief introduction

3 views
Skip to first unread message

Salim Asger Ali

unread,
May 31, 2014, 9:45:35 AM5/31/14
to kig-j...@googlegroups.com
http://www.jihkerala.org/page/2013-09-02/11536-021378100276

അല്ലാഹുവാണ് സമ്പത്തിന്റെ ഉടമ. സമ്പത്ത് അവന്റെ അനുഗ്രഹമാണ്. അത് നല്‍കാനും പിന്‍വലിക്കാനുമുള്ള അവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. സമ്പത്ത് വന്നു ചേരുന്നതിലൂടെ മനുഷ്യന്‍ മഹത്തായ ഒരു ദൌത്യത്തിന് നിയോഗിതനായിരിക്കുന്നു. ഉടമ ആഗ്രഹിക്കുന്ന രീതിയില്‍ സമ്പത്ത് വിനിയോഗിക്കുക എന്നതാണത്. സകാത്ത് സമ്പന്നന്റെ നിര്‍ബന്ധ ബാധ്യതയാണ്. 

ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നായി എണ്ണപ്പെട്ട സകാത്തിലൂടെ ദാരിദ്യ്ര നിര്‍മാര്‍ജനമാണ് ലക്ഷ്യം വെക്കുന്നത്. സകാത്ത് വിതരണം യഥാര്‍ഥ രൂപത്തില്‍ നിര്‍വഹിക്കപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ ആളില്ലാത്തവിധം സമ്പന്നമായ അവസ്ഥ ഇസ്ലാമിക ചരിത്രത്തില്‍ കടന്നു പോയിട്ടുണ്ട്.സമ്പന്നരില്‍ നിന്നും ശേഖരിക്കുന്ന സകാത്ത് അവശതയനുഭവിക്കുന്ന ദരിദ്രരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയായിരുന്നു മുഹമ്മദ് നബി(സ). 

സകാത്തിന്റെ സംഘടിത സംഭരണത്തിനും വിതരണത്തിനും പ്രവാചകന്‍ തന്നെയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്.
സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും വഴി സാമൂഹ്യ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ബൈത്തുസകാത്ത് കേരള. 2000 ഒക്ടോബറിലാണ് ഈ സംരംഭം പ്രവര്‍ത്തനം തുടങ്ങിയത്.

--

El Seif Logo (English).jpg

 

 

Salim Asger Ali |Project Accountant  KASC HES001El Seif Engineering Contracting Co.

*salimasger@gmail.com 8www.el-seif.com.sa

Reply all
Reply to author
Forward
0 new messages