ഐഡിയല്‍ റിലീഫ് വിംഗ്

1 view
Skip to first unread message

Salim Asger Ali

unread,
May 31, 2014, 10:16:58 AM5/31/14
to kig-j...@googlegroups.com, Kera...@yahoogroups.com

അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന് ജമാഅത്ത് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു.

1992ലാണ് ഐ.ആര്‍.ഡബ്‌ളിയു നിലവില്‍ വന്നത്. ഭൂകമ്പം, വെള്ളപ്പൊക്കം, അപകടങ്ങള്‍, പകര്‍ച്ച വ്യാധികള്‍, വര്‍ഗീയ കലാപം തുടങ്ങിയ ദുരന്തങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ജാതിമതഭേദമന്യേ അടിയന്തര സഹായമെത്തിക്കാന്‍ ഈ സന്നദ്ധസേവനസംഘം പ്രതിജ്ഞാബദ്ധമാണ്.

ദുരന്തത്തിനിരയാവുന്നവരെ എത്രയും വേഗത്തില്‍ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുവാനും, വൈദ്യസഹായം ഉറപ്പുവരുത്തുവാനും, നിരാലംബരായ രോഗികളെ ശുശ്രൂഷിക്കുവാനും റിലീഫ് വിംഗ് പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതലേ ജനസേവനവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യഭാഗമായിരുന്നു. വിഭജനത്തിന് മുമ്പും വിഭജനവേളയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് ജമാഅത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സ്വതന്ത്രഭാരതത്തില്‍ അരങ്ങേറിയ എണ്ണമറ്റ കലാപങ്ങളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തം വിതച്ച അനേകം പ്രകൃതി വിപത്തുകളെയും തുടര്‍ന്ന് ശ്‌ളാഘനീയമായ ആശ്വാസപ്രവര്‍ത്തനങ്ങള്‍ ജമാഅത്ത് നടത്തിയിട്ടുണ്ട്. ജമാഅത്തിന്റെ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലും കഴിഞ്ഞകാലത്ത് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.

ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍, അങ്ങാടികള്‍, കുളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങല്‍ വൃത്തിയാക്കുക, വീടുകള്‍ നിര്‍മിച്ച് കൊടുക്കുക നന്നാക്കി കൊടുക്കുക, ആവശ്യമുള്ളിടത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കുക, കൌണ്‍സലിംഗ്, നിയമസഹായം, ജൈവകൃഷി, മയ്യിത്ത് പരിപാലനം, പെയിന്‍ ആന്റ് പാലിയേറ്റീവ്, ഗൃഹ സുരക്ഷ, അഗ്‌നി ശമനം പോലുള്ള വിവിധ വിഷയങ്ങളില്‍ 
ക്‌ളാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഐ.ആര്‍.ഡബ്‌ളിയുവിന്റെ ഭാഗമാണ്.

ആസാമില്‍ വര്‍ഗീയലഹള നടമാടിയപ്പോഴും, ഒറീസ്സയില്‍ കൊടുങ്കാറ്റുനാശം വിതച്ചപ്പോഴും, ഐ.ആര്‍.ഡബ്‌ളിയു സജീവമായി കര്‍മരംഗത്തിറങ്ങി. ദുരിത ബാധിതര്‍ക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും ലഭ്യമാക്കി. ഗുജറാത്തില്‍ ഭൂകമ്പം ദുരിതം വിതച്ചപ്പോള്‍, ഒന്നര മാസക്കാലത്തോളം മെഡിക്കല്‍ ക്യാമ്പ് നടത്തി. ദിനേന 800ലേറെ രോഗികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കി. 20 ടണ്‍ വസ്ത്രങ്ങളാണ് ഐ.ആര്‍.ഡബ്‌ളിയു അവിടെ വിതരണം ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ ടെന്റുകള്‍ നിര്‍മിച്ചുകൊടുക്കുകയുമുണ്ടായി.

--

El Seif Logo (English).jpg

 

 

Salim Asger Ali |Project Accountant  KASC HES001El Seif Engineering Contracting Co.

*salimasger@gmail.com 8www.el-seif.com.sa

Reply all
Reply to author
Forward
0 new messages