പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഇന്നു ഫെബ്രുവരി 23-നു ജില്ലയില്‍ നടക്കും. അഞ്ചുവയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ്‌ പോളിയോ തുള്ളിമരുന്ന്‌ നല്‍കി പോളിയോ രോഗാണുസംക്രമണം തടയുകയാണ്‌ ലക്ഷ്യം. 2000-ന്‌ ശേഷം കേരളത്തില്‍ പോളിയോ രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ 2,05,345 കുട്ടികള്‍ക്ക്‌ പോളിയോ വാക്‌സിന്‍ നല്‍കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. രോഗപ്രതിരോധപട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും പള്‍സ്‌ പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി വാക്‌സിന്‍ നല്‍കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ക്യാമ്പുകള്‍ കൂടാതെ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു കേന്ദ്രങ്ങള്‍ എന്നിങ്ങനെ 1765 വാക്‌സിന്‍ വിതരണ ബൂത്തുകളില്‍ നിന്നും രാവിലെ എട്ടുമുതല്‍ വൈകിട്ട്‌ അഞ്ചുവരെ പോളിയോ വാക്‌സിന്‍ സൗജന്യമായി ലഭിക്ക

1 view
Skip to first unread message

Mukeshzzz .

unread,
Feb 22, 2014, 10:27:49 PM2/22/14
to keralat...@googlegroups.com
Inline image 1
പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഇന്നു ഫെബ്രുവരി 23-നു നടക്കും. അഞ്ചുവയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ്‌ പോളിയോ തുള്ളിമരുന്ന്‌ നല്‍കി പോളിയോ രോഗാണുസംക്രമണം തടയുകയാണ്‌ ലക്ഷ്യം. 2000-ന്‌ ശേഷം കേരളത്തില്‍ പോളിയോ രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ 2,05,345 കുട്ടികള്‍ക്ക്‌ പോളിയോ വാക്‌സിന്‍ നല്‍കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. രോഗപ്രതിരോധപട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും പള്‍സ്‌ പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി വാക്‌സിന്‍ നല്‍കും.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ക്യാമ്പുകള്‍ കൂടാതെ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു കേന്ദ്രങ്ങള്‍ എന്നിങ്ങനെ 1765 വാക്‌സിന്‍ വിതരണ ബൂത്തുകളില്‍ നിന്നും രാവിലെ എട്ടുമുതല്‍ വൈകിട്ട്‌ അഞ്ചുവരെ പോളിയോ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. മൊബൈല്‍ ബൂത്തുകളും സജ്‌ജമാക്കും. പോളിയോ വാക്‌സിന്‍ തികച്ചും സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്‌. റയില്‍വേ സ്‌റ്റേഷനുകളിലും, ബസ്സ്റ്റാന്റുകളിലും രാത്രി എട്ടുവരെ വാക്‌സിന്‍ വിതരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. 

 Mukesh      

Inline image 2

Pls like this page in facebook...

Reply all
Reply to author
Forward
0 new messages