മഴ... its raining... ♥

2 views
Skip to first unread message

Mukeshzzz .

unread,
Feb 12, 2014, 2:43:59 AM2/12/14
to keralat...@googlegroups.com
Inline image 1
മഴ അങ്ങിനെയാണ് ...
ചിലപ്പോള്‍ ചിരിപ്പിക്കും 
ചിലപ്പോള്‍ കാരണമില്ലാതെ കരയിപ്പിക്കും 
ചിലപ്പോള്‍ ഓര്‍മ്മയുടെ കവാടം മുന്‍പില്‍ തുറന്നിടും. 
പാടാതെ മൂളിയ സംഗീതം പോലെ. 
മുഴുവിപ്പിക്കാതെ നിര്‍ത്തിയ കവിത പോലെ. 
അറിയാതെ അറിഞ്ഞ പരാജയം പോലെ; മഴയും പറയാതെ തോര്‍ന്നു..!!

മന്ദ മാരുതനില്‍ തട്ടി അകലുന്ന മഴതുള്ളികള്‍ പോലെ 
അകന്നു പോകുന്ന ലക്ഷ്യങ്ങള്‍. 
ആഗ്രഹങ്ങള്‍ ഇല്ലാതെ 
ലക്ഷ്യങ്ങള്‍ ഇല്ലാതെ, 
മനസ്സും പെയ്തു തോര്‍ന്നു ഈമഴ പോലെ. 
പെയ്തു തോര്‍ന്നാലും ബാക്കിയാകുന്ന വെള്ളകെട്ടുകള്‍ പോലെ 
എന്തൊക്കെയോ ബാക്കി. 
മണ്ണെടുത്ത് കുഴിച്ച നദി പോലെ 
ഒന്നു കവിഞ്ഞൊഴുകാന്‍ കഴിയാതെ മനസും..!!

ഇനിയും മുന്നോട്ട് പോയേ തീരൂ വേനലുകള്‍ താണ്ടേണ്ടിയിരികുന്നു...!!

 Mukesh      

Please like this page : www.facebook.com/keralatraveler

Reply all
Reply to author
Forward
0 new messages