കിഴക്കിന്‍റെ വെനീസ്....

2 views
Skip to first unread message

Mukeshzzz .

unread,
Feb 24, 2014, 1:41:31 AM2/24/14
to keralat...@googlegroups.com
കിഴക്കിന്‍റെ വെനീസ്....

Inline image 1

അലയാഴിതന്‍ തീരത്തെ
ഓളങ്ങളതിന്‍ വഞ്ചിപ്പാട്ടിന്‍
ഈരടിക്കൊത്താടുന്ന തെങ്ങോലകള്‍
നെല്ലോകള്‍ നിറഞ്ഞൊരാം
ആഴത്തിന്‍പ്പുഴയുടെ കഥ ഉരയാം
കൂട്ടരേ....!

ആലിനെ ചുറ്റിയൊഴുകുമൊരു
പുഴയുടെ നാടിത്
ആലത്താല്‍ നിറമാര്‍ന്ന നാട്
ആഴിഇറങ്ങി പിറന്നോരു നാട്
കൂറ്റനാറ്റിന്‍റെ തീരമീനാട
പുണ്യപുഴകളാല്‍പുളകിതമീ നാട്
പൌരാണിക പൈതൃകം
കാക്കുന്ന നാട്

ബോധീവൃക്ഷം തണലേറ്റ നാട്
നാരുപിരിച്ചുഇഴയാക്കിയ നാട്
ചെഞ്ചോരപുഴയാല്‍ വിപ്ലവം
വിരിയിച്ചനാട്
ഓളപ്പരപ്പില്‍ ഇഴയുന്ന കരിനാഗ
ചുണ്ടന്‍റെ നാട്
കരുമാടിക്കുട്ടന്‍ കഥ ചൊല്ലുന്ന നാട്

കലകളാല്‍ കഥകളാല്‍ കവിതയാല്‍
കാലങ്ങള്‍ രചിച്ച നാട്
ആത്മീയസംതൃപ്തിയാല്‍ ആറാടുമീ നാട്
പ്രകൃതിതന്‍ രമണിയാല്‍ പുകള്‍പെറ്റ നാട്
കിഴക്കിന്‍റെ വെനീസ് നീയെത്ര സുന്ദരി....!


 Mukesh      
Inline image 2

Pls like this page in facebook...

Reply all
Reply to author
Forward
0 new messages