ഇന്നത്തെ പരിപാടിയുടെ ഒരു നല്ല സംഗ്രഹമാണ് മാഷ് എഴുതിയത്. തീര്‍ച്ചയായും സംവാദങ്ങള്‍ ഇനിമേലിലെങ്കിലും സദസ്യര്‍ക്കുമുമ്പാകെ ചെയ്യുന്നതാവില്ല നല്ലത്. ആറങ്ങോട്ടുകരയിലെപ്പോലെ സ്വകാര്യമായിരിക്കണം. എങ്കിലേ നൈസര്‍ഗ്ഗികവും അനൌപചാരികവുമാവൂ. എന്റ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇന്നത്തെ ചര്‍ച്ചാവിഷയത്തിന് കൃത്യത ഉണ്ടായിരുന്നില്ല. മാത്രമല്ല വ്യാപ്തി വലുതുമായിരുന്നു. അതിനാല്‍ സൂക്ഷ്മത ഇല്ലാതെ പോയി. എനിക്കു തോന്നുന്നത്, ഇത് എഴുതി എടുക്കുന്നതിനേക്കാള്‍ ഇനി നന്നാവുക, പങ്കെടുത്തവരോട് ഒരു ചോദ്യാവലി നല്‍കി, അഭിപ്രായം എഴുതിവാങ്ങുന്നതായിരിക്കും.
എന്‍.പ്രഭാകരന്‍, കെ.ജി.എസ്, ദേശമംഗലം, ആറ്റൂര്‍ തുടങ്ങിയവരൊഴികെ (ആരോഗ്യപരമായ കാരണങ്ങളാല്‍,) എല്ലാവരും (നമ്മള്‍ പ്രതീക്ഷിക്കാത്തവരടക്കം) സ്വമേധയാ എടപ്പാളില്‍ എത്തിച്ചേര്‍ന്നത് കേരളകവിതയുടെ വിജയം തന്നെയാണ്.
കേരളകവിതയുടെ പ്രൊഡക്ഷന്‍ നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്. വില 150 രൂപ എന്നു നിശ്ചയിച്ചത് കുറവായിപ്പോയി എന്നാണ് എന്റെ അഭിപ്രായം. 200 രൂപയെങ്കിലും വാങ്ങണമായിരുന്നു. നല്ല മേനിക്കടലാസ്സ്. പ്രിന്റിങ്. ഉള്ളടക്കത്തില്‍ കവികളെ ഭാഗങ്ങളായി വേര്‍തിരിച്ചത് നന്നായില്ല. ഇത് ആക്ഷേപത്തിന് ഇടയാക്കും.
കേരളകവിതയ്ക്ക് ഒരു ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ച ആലോചിക്കണം. ഇ-ബുക്ക് ആയും വിതരണം ചയ്യാനാവും. സാമ്പ്രദായിക പ്രസിദ്ധീകരണരീതികളില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കാന്‍ നാം തയ്യാറാവണം. പണിക്കര്‍ സാര്‍ ഉണ്ടെങ്കില്‍ അങ്ങനെ ആലോചിച്ചേനേ എന്നുപോലും തോന്നുന്നു.
ചര്‍ച്ച തുടരാം.
പി.പി.രാമചന്ദ്രന്‍
--
P P R A M A C H A N D R A N
Harithakam, Vattamkulam P.O,
Malappuram Dist, Kerala - 67 9578
Ph:
+91 9496363122www.harithakam.com