പ്രിയരേ,
ജൂലൈ 8 കേരളകവിത പ്രകാശനത്തിന് വേദിയൊരുക്കുന്നതു സംബന്ധിച്ച് ഇന്നു വൈകുന്നേരം എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ഒരു പ്രവര്‍ത്തകസമിതിയോഗം ചേര്‍ന്നു. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രന്‍, വി.മോഹനകൃഷ്ണന്‍, കെ.വിജയന്‍, ശൂലപാണി, സക്കറിയ, ജാഫര്‍ തുടങ്ങി പതിനഞ്ചോളം പ്രാദേശിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാന തീരുമാനങ്ങള്‍:
1. വള്ളത്തോള്‍ വിദ്യാപീഠം ഹാളും ഇരിപ്പിടങ്ങളും സൌജന്യമായി വിട്ടുതരും.
2. സമീപത്തുള്ള കാന്റീനില്‍ 100 പേര്‍ക്ക് ഉച്ചഭക്ഷണവും രാവിലെയും വൈകീട്ടും ചായയും ഏര്‍പ്പാടു ചെയ്യും.
3. പ്രാദേശികപ്രചരണത്തിന് ഒരു നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്യുന്നതാണ്. വാര്‍ത്ത പ്രസ് റിലീസായി കൊടുക്കും. പ്രവേശനകവാടത്തിലും വേദിയിലും പ്രധാനനിരത്തിലും ബാനറുകള്‍ സ്ഥാപിക്കും.
4. ചടങ്ങിനെത്തുടര്‍ന്ന് കാണി ഫിലിം സൊസൈറ്റി കവിതയുമായി ബന്ധപ്പെട്ട ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഏറ്റിട്ടണ്ട്.
5. അത്യാവശ്യം വേണ്ടവര്‍ക്ക് താമസസൌകര്യം ചെയ്യും
6. 15000 രൂപ ചെലവു പ്രതീക്ഷിക്കുന്നു. ഇത് പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കണം.
7. ചുമതലകള്‍ ; സാമ്പത്തികം : കെ.വിജയന്‍, പ്രോഗ്രാം: ശൂലപാണി, പ്രചരണം, സൌണ്ട് : സക്കറിയ, ഭക്ഷണം, താമസം : ജാഫര്‍
നിര്‍ദ്ദേശങ്ങള്‍:
1. സച്ചിമാഷ് കേരളത്തില്‍ വരുന്ന ദിവസം ഒരു പത്രസമ്മേളനം സംഘടിപ്പിക്കുന്നത് നന്നായിരിക്കും. വാര്‍ത്ത എല്ലാ എഡിഷനിലും വരാന്‍ മാഷുടെ സാന്നിദ്ധ്യം വേണം.
2. പങ്കെടുക്കുന്നവരുടെ പേരും പരിപാടിയുടെ വിശദാംശങ്ങളും എത്രയും പെട്ടെന്ന് അയച്ചുകിട്ടിയാല്‍ നന്നായി.
3. അക്കിത്തം ശ്രീകൃഷ്ണപുരത്ത് ചികിത്സയിലാണെന്നറിഞ്ഞു. മിക്കവാറും പങ്കെടുക്കാന്‍ ഇടയില്ല. പകരം ആളെ കണ്ടെത്തേണ്ടിവരും.
--
P P R A M A C H A N D R A N
Harithakam, Vattamkulam P.O,
Malappuram Dist, Kerala - 67 9578
Ph:
+91 9496363122www.harithakam.com