The goal, if on the other hand, is to reduce food scarcity, isn’t it better to genetically modify humans? It is better to reduce the size of the stomach, hunger and quantity of food intake. Is this the only way the U.S can recover from the Recession, by selling medicines for deceases caused by using GM food? If Genetic Engineering were to increase the biodiversity by ensuring the nutrient balance of the soil, we would have welcomed it with big hands. All that Kerala and India earned from Ayurveda till date, will be destroyed from the entry of GM crops. Our water resources are already polluted and dying. The B.T. crops will add further more havoc to their future.
ഘട്ടം ഘട്ടമായി ജനിതകമാറ്റം വരുത്തിയ വിളകള്‍ നമ്മുടെ കൃഷി ഇടങ്ങള്‍ കീഴടക്കും. അതിനുവേണ്ടിയാണല്ലോ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രുവല്‍കമ്മറ്റിയുടെ പ്രവര്‍ത്തനം. ഇത്തരം ഒരു കമ്മറ്റി നമുക്ക് ആവശ്യമില്ല. ‘ജീ.ഇ.എ.സീ ഭാരതം വിടുക’ എന്നുമാത്രമേ മണ്ണിനെ അറിയുന്ന ഒരു കര്‍ഷകന് പറയാന്‍ കഴിയുകയുള്ളു. ജനറ്റിക് എഞ്ചിനീയറിംഗ് എന്നത് സസ്യകോശങ്ങളിലാകെ (വേരു മുതല്‍ കായ്‌വരെ) വിഷാംശം എത്തിച്ച് കീടങ്ങളെ തുരത്തുമ്പോള്‍ അതേ വിഷം പക്ഷിമൃഗാദികളെയും മനുഷ്യനെയും കാലക്രമേണ ഏതു രീതിയില്‍ ബാധിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ഒന്നാം ഹരിത വിപ്ലവം നമുക്ക് സമ്മാനിച്ചത് രോഗങ്ങളും മണ്ണിന്റെ ഗുണനിലവാരമില്ലായ്മയും മാത്രമാണ് എന്ന് തിരിച്ചറിയുവാന്‍ വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. അതിനേക്കാള്‍ മാരകമായ വിപത്താണ് നമ്മുടെ പരമ്പരാഗത വിത്തിനങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് ജീ.എം വിത്തുകള്‍ കടന്നു വരാനായി തയ്യാറെടുക്കുന്നത്. ക്ഷീരോദ്പ്പാദകര്‍ക്ക് ഇന്നത്തെ ചുറ്റുപാടില്‍ പരുത്തിക്കുരു പിണ്ണാക്ക് കന്നുകാലികള്‍ക്ക് മനസ്സറിഞ്ഞ് കൊടുക്കുവാന്‍ കഴിയില്ല. ജനിതകമാറ്റം വരുത്തിയ പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ നമുക്ക് ദോഷം ചെയ്യും എന്ന് കാലം തെളിയിക്കട്ടെ. അമൂല്യങ്ങളായ ഔഷധഗുണങ്ങളുള്ള വെളിച്ചെണ്ണക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തി മറ്റ് ഭക്ഷ്യ എണ്ണകള്‍ നമ്മുടെ അടുക്കളകള്‍ കീഴടക്കുകയാണ്.
പ്രകൃതിയെ നശിപ്പിക്കുന്ന , മണ്ണിനെയും മണ്ണിരകളെയും നശിപ്പിക്കുന്ന, മിത്രകീടങ്ങളോ ശത്രുകീടങ്ങളോ ഇല്ലാതെ, ജനിതകമാറ്റം നടത്താതെതന്നെ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കൊപ്പം വളരുന്ന കളകളെ നശിപ്പിക്കുവാന്‍ വീണ്ടും മറ്റൊരു മാരക വിഷം കൂടി സ്പ്രേ ചെയ്യുവാന്‍ ജീ.ഇ.എ.സീ നമ്മെ പ്രേരിപ്പിക്കുകയാണോ? ‘റൌണ്ടപ്പ് ‘ എന്ന കളനാശിനിയുടെ പ്രചാരകരായി നമ്മുടെ കൃഷി ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം ശാസ്ത്രജ്ഞരെ കര്‍ഷകന്റെ ശത്രുക്കളായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. ജനിതകമാറ്റം വരുത്തിയ വിളകളുടെ ദോഷ ഫലങ്ങളറിയുവാന്‍ വലിയ ഒരു പരീക്ഷണത്തിന്റെ ആവശ്യമേ ഇല്ല. ഇത്തരം വിളകള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന ജൈവ വളത്തില്‍ മണ്ണിരകള്‍ക്ക് വളരുവാന്‍ കഴിയില്ല. വിത്തുകളുടെ വന്ധ്യത ഏറ്റവും വലിയൊരു വിപത്താണ്. അത്തരത്തിലുള്ള വന്ധ്യത മനുഷ്യരടക്കം എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ജനതയുടെ പട്ടിണി മാറ്റാനാണ് ലക്ഷ്യമെങ്കില്‍ ജനിതകമാറ്റം മനുഷ്യനില്‍ വരുത്തുകയല്ലെ നല്ലത്? വയറിന്റെ വലിപ്പം ചെറുതാക്കുകയും കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുകയും ചെയ്യുന്നത് വളരെ നല്ലൊരു നടപടിയാകാം. അമേരിക്കന്‍ സാമ്പത്തികമാന്ദ്യമകറ്റുവാന്‍ ലോക ജനസംഖ്യയില്‍ നല്ലൊരു വിഭാഗത്തിന് ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പേറ്റന്റിന്റെ പിന്‍ബലത്തില്‍ ലഭ്യമാകുന്ന മരുന്നുകള്‍ വിറ്റാലെ കഴിയുകയുള്ളോ? ജനറ്റിക് എഞ്ചിനീയറിംഗ് മണ്ണിലെ ബാലന്‍സ്ഡ് ന്യൂട്രിയന്റ്സ് ഉറപ്പാക്കി ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാനായിരുന്നു എങ്കില്‍ നമക്കത് രണ്ടു കയ്യും നീട്ടി സ്വീകരിക്കാമായിരുന്നു. ഭാരതം പൊതുവേയും കേരളം പ്രത്യേകിച്ചും ആയുര്‍വ്വേദത്തില്‍ നാളിതുവരെ നേടിയെടുത്തതെല്ലാം പാടേ നശിപ്പിക്കുന്ന വിളയായി മാറും ജനിതകമാറ്റം വരുത്തിയ വിളകളുടെ കടന്നുകയറ്റം. നമ്മുടെ ജല സ്രോതസ്സുകളെല്ലാം മലിനീമസമായിക്കഴിഞ്ഞു. അവയുടെ ഭാവി വീണ്ടും അപകടകരമാക്കുവാന്‍ ബി.ടി വിളകള്‍ക്ക് സാധിക്കും.
കന്നുകാലി വളര്‍ത്തലും ക്ഷീരോല്പാദന വര്‍ദ്ധനയും ജൈവകൃഷിരീതികളും മാത്രമേ നമുക്ക് വിശ്വസനീയമായി സ്വീകരിക്കാനാകൂ. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്നത് വിപണനത്തിനു് വേണ്ടിയാകുകയും അന്യന്റെ ആരോഗ്യം കര്‍ഷകന് ഒരു പ്രശ്നമല്ലാതായി മാറുകയും ചെയ്യുന്നത് വരും തലമുറയെ നശിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളു. ആന്ധ്രയില്‍ ബിടി പരുത്തികൃഷി ചെയ്തിരുന്ന പാടത്ത് മേഞ്ഞു നടന്ന എരുമ, ആട്, പശു എന്നിവ ചത്ത് വീണതും അവയെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ഹൃദയത്തില്‍ സുഷിരങ്ങള്‍ ദൃശ്യമായതും നാം അറിഞ്ഞ കാര്യങ്ങളാണ്. അതേ അനുഭവം തന്നെയാകാം മനുഷ്യനും ഭാവിയില്‍ ബിടി വിളകളിലൂടെ ലഭിക്കുന്ന ഭക്ഷണം നല്‍കുക.