സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പ്രവര്‍ത്തകനും സുഹൃത്തുമായ സൂരജ് ഒരു
പുസ്തകമെഴുതുന്നു. ആളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചും
ഇഷ്ടമുള്ള പണം തരാന്‍ ആവശ്യപ്പെട്ടും നടത്തുന്നൊരു പരീക്ഷണമാണു്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക, സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.
സാധാരണക്കാര്‍ക്കു് മലയാളം കമ്പ്യൂട്ടിങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയറും
പരിചയപ്പെടുത്തുക എന്ന ഉദ്ദേശമാണു്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍
വിലപ്പെട്ടതായിരിക്കും.
സൂരജിന്റെ ഡയാസ്പൊറ പോസ്റ്റ്
https://joindiaspora.com/posts/5897938
"ഞാനൊരു ചെറിയ ഒരു പരീക്ഷണത്തിലാണ്. അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
http://shakhi.org/books/book1
ഇനി ഇതില്‍ എവിടെയൊക്കെ എന്തൊക്കെ തെറ്റുകളുണ്ട്, എന്തൊക്കെ
തിരുത്തലുകള്‍ വേണം, എവിടെയൊക്കെ എന്തൊക്കെ മാറ്റം വരുത്തണം എന്ന
ആലോചനയിലാണ്. കുറച്ചധികം അക്ഷരത്തെറ്റുകളും പേജ് സെറ്റിങ്ങുകളുടെ
പ്രശ്നവും ഉണ്ട്. ഉള്ളടക്കം എങ്ങനെ മെച്ചപ്പെടുത്തണം എന്നതാണ് എന്റെ
ഇപ്പോഴത്തെ നോട്ടം. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്നതിനേക്കാള്‍ നന്നാവുക
കുറേപ്പേര് ചേര്‍ന്നാലായിരിക്കില്ലേ? അതുകൊണ്ട് ഞാനതിന്റെ ആദ്യരൂപം ഇവിടെ
പ്രസിദ്ധീരിച്ചിട്ടുണ്ട്. അത് വായിച്ച് നോക്കി എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ പറയാമോ? കൂടുതല്‍പ്പേര് വായിച്ച് കൂടുതല്‍
പേരുടെ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ പരമാവധി കുറഞ്ഞ ഒരു പുസ്തകം
കിട്ടുമല്ലോ. അതുകൊണ്ട് എന്റെ ശ്രമം നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഇത്
നല്ലതിനാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ഇത് പരമാവധി
പേരിലേക്ക് എത്തിക്കാന്‍ സഹായിക്കാമോ?
നിങ്ങളുടെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും ഈ വിലാസത്തിലേക്ക് അയക്കാമോ?
correctio...@shakhi.org"
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.