Fwd: [media.crit.debate] RE: വര്‍ഗ പാര്‍ടിയുടെ വര്‍ഗീയ ഇടപാടുകള്‍

7 views
Skip to first unread message

Venugopalan K M

unread,
Feb 5, 2015, 3:14:18 AM2/5/15
to zeroneutra...@googlegroups.com
---------- Forwarded message ----------
From: "Shas" <machu...@gmail.com>
Date: Feb 5, 2015 10:21 AM
Subject: [media.crit.debate] RE: വര്‍ഗ പാര്‍ടിയുടെ വര്‍ഗീയ ഇടപാടുകള്‍
To: <fourth-esta...@googlegroups.com>, <media-critiq...@googlegroups.com>
Cc:

. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സമാധാന യോഗത്തില്‍ സി.പി.എം നേതാവും കുറ്റ്യാടി എം.എല്‍.എയുമായ കെ.കെ. ലതിക ഈ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞത് കൊലപാതകത്തിന്‍െറ സ്വാഭാവിക പ്രതികരണമെന്നായിരുന്നു. ഇത് ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച മോദി സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

 

 

നാദാപുരം: കൊള്ളയടിക്കപ്പെടുന്ന മാനവികത

http://www.madhyamam.com/news/339153/150203

 

നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്‍െറ പിതാവ് ഭാസ്കരനെ കാണുന്നത് കൊല നടന്നതിന്‍െറ രണ്ടാം നാള്‍. മുസ്ലിം സമൂഹവുമായി ആഴമേറിയ ബന്ധമുള്ള ഒരു പ്രവാസി. ദുബൈ മീഡിയ സിറ്റിയില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്‍െറ തൊഴിലുടമ ബാഫഖി തങ്ങളുടെ ഒരടുത്ത ബന്ധുവാണ്. ദുബൈയിലേക്ക് വിസ നല്‍കിയതും ഒരു മുസ്ലിം സുഹൃത്താണ്. മുസ്ലിംലീഗിന്‍െറ ഗള്‍ഫ് മലയാളി സംഘടനയായ കെ.എം.സി.സിയുടെ പല സംരംഭങ്ങളുമായി സഹകരിച്ചുപോരുന്ന സഹൃദയന്‍. ഈ നിഷ്ഠുരമായ കൊലപാതകം നടക്കുന്നതിന്‍െറ തലേന്ന് തിരൂരിലെ ഒരു മുസ്ലിംലീഗുകാരന്‍െറ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് അവരുടെ ഒരു പ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ ഭാസ്കരന്‍ പറഞ്ഞു: ‘എന്‍െറ കൈയില്‍ പണമില്ല, 5000 ഇന്ത്യന്‍ കറന്‍സിയുണ്ട്.
അതു മതിയെങ്കില്‍ തരാം.’ അത് കൊടുക്കുകയും തന്‍െറ സുഹൃത്തുക്കളോട് ഇങ്ങനെ വിഷയമുണ്ടെന്നും സഹായിക്കണമെന്നും ഭാസ്കരന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാസ്കരന്‍ അതിനുവേണ്ടി വിളിച്ച ആത്മമിത്രങ്ങളില്‍ മുസ്ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇതെല്ലാം പങ്കുവെക്കുമ്പോഴും നമ്മള്‍ അദ്ദേഹത്തെ സമാശ്വസിപ്പിക്കുമ്പോഴും അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. എത്ര പ്രതീക്ഷയോടെയാണ് ആരായാലും ഒരു മകനെ വളര്‍ത്തുന്നത്. ഇതുപറഞ്ഞിട്ട് വാക്കുകള്‍ മുറിഞ്ഞുപോകുന്നത് പിതാവും മക്കളുമുള്ളവരായ നമുക്കെല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, കൊലപാതകികളെ സംബന്ധിച്ചിടത്തോളം അച്ഛന്‍െറ വേദനയോ അമ്മയുടെ നൊമ്പരമോ ഒന്നും പ്രസക്തമല്ല. അവര്‍ക്ക് അവരുടെ യുക്തികളും ന്യായങ്ങളും ഉണ്ടാവാനാണ് സാധ്യത.
മുസ്ലിംലീഗ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്ന് പറയാനാവില്ല. പക്ഷേ, ലീഗ് സംരക്ഷിക്കുന്ന ഗുണ്ടകളാണ് കൊലക്കു പിന്നിലെന്ന് വ്യക്തമാണ്. ഗുണ്ടകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാവുന്ന രീതിയിലേക്ക് മുസ്ലിംലീഗും സി.പി.എമ്മും ചേര്‍ന്ന് നാദാപുരത്തിന്‍െറ രാഷ്ട്രീയത്തെ മാറ്റിത്തീര്‍ക്കുകയായിരുന്നു. ഈ കേസിലെ മുഖ്യ പ്രതി തെയ്യമ്പാടി ഇസ്മാഈലിനെ പൊലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തി ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയെടുക്കുകയാണ് ലീഗ് ചെയ്തത്.
കൊലക്കുശേഷം കാര്യങ്ങള്‍ ഏറ്റെടുത്തത് കൃത്യമായ പ്ളാന്‍ കൈയിലുള്ള സി.പി.എമ്മിന്‍െറ ജനകീയ സൈന്യമായിരുന്നു. അബദ്ധത്തില്‍പോലും മറുഭാഗത്ത് ആരെയും കൊല്ലരുതെന്നും മുറിവേല്‍പിക്കുകപോലും ചെയ്യരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നേരത്തേ പാര്‍ട്ടിയുടെ ഏതോ കേന്ദ്രത്തില്‍ വെച്ച് തയാറാക്കിയ പട്ടികപ്രകാരം അവര്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുകയായിരുന്നു. എളുപ്പം എടുത്തുകൊണ്ടുപോകാവുന്നതെല്ലാമെടുത്ത് ബാക്കി ചുട്ടുചാമ്പലാക്കുകയായിരുന്നു. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സമാധാന യോഗത്തില്‍ സി.പി.എം നേതാവും കുറ്റ്യാടി എം.എല്‍.എയുമായ കെ.കെ. ലതിക ഈ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞത് കൊലപാതകത്തിന്‍െറ സ്വാഭാവിക പ്രതികരണമെന്നായിരുന്നു.
ഇത് ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച മോദി സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് സി.പി.എം നേതാക്കള്‍ പത്രസമ്മേളനം വിളിച്ചും അല്ലാതെയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതാണോ അല്ലയോ എന്നതിരിക്കട്ടെ, സി.പി.എമ്മിന്‍െറ ഭാഷയില്‍ ഒരു രാഷ്ട്രീയ കൊലപാതകമായ സംഭവത്തെ പാര്‍ട്ടി നേരിട്ടത് തീര്‍ത്തും വര്‍ഗീയമായാണ്. ഒരു സംഘ്പരിവാര്‍ ആക്രമണത്തില്‍നിന്ന് ഈ സി.പി.എം ആക്രമണം വ്യത്യസ്തമാവുന്ന ഏക ബിന്ദു പ്രദേശത്തെ മുഴുവന്‍ മുസ്ലിം വീടുകളെയും അവര്‍ ആക്രമിച്ചിട്ടില്ല എന്നതാണ്. പക്ഷേ, ആക്രമിക്കപ്പെട്ടവരെല്ലാം മുസ്ലിംകളാണ്. അവരെല്ലാവരും മുസ്ലിം ലീഗുകാരല്ലതാനും. സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയുടെ ബ്ളോക് പഞ്ചായത്ത് അംഗം സി.പി. അബ്ദുസ്സലാം ബ്ളോക് പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുകയും ചെയ്തത്. മുസ്ലിം വിരുദ്ധ അജണ്ടകള്‍ നല്‍കി മനസ്സ് പരിപാലിച്ച് ഇനിയും എത്രകാലം സി.പി.എമ്മിന് നാദാപുരത്തെ അണികളെ നിലനിര്‍ത്താന്‍ കഴിയും. ഇക്കാര്യത്തില്‍ സി.പി.എമ്മിന് കടുത്ത എതിരാളിയായി ബി.ജെ.പി ഗോദയില്‍ മുമ്പൊരിക്കലുമില്ലാത്ത വീറോടെ നിലയുറപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും. മുസ്ലിം വിരുദ്ധതയുടെ കാര്യത്തില്‍ സി.പി.എമ്മിനെക്കാള്‍ കാര്യക്ഷമതയുള്ള ഏജന്‍സിയായി നാദാപുരത്തെ മാര്‍ക്സിസ്റ്റ് അണികള്‍ ബി.ജെ.പിയെ തിരിച്ചറിയുക എന്നത് ഒരു നിമിഷത്തിന്‍െറ മാത്രം പ്രശ്നമാണ്. അവര്‍ക്ക് പിടിക്കുന്ന കൊടി മാറ്റിപ്പിടിക്കേണ്ട കാര്യം മാത്രമേ ഉണ്ടാവൂ. മറ്റൊരു വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുന്നില്ളെങ്കില്‍ നഷ്ടം നാദാപുരത്തെ മുസ്ലിംകള്‍ക്ക് മാത്രമായിരിക്കില്ല.
ആത്യന്തികമായി സി.പി.എമ്മിന് തന്നെയായിരിക്കും. പോകുന്നിടത്തോളം പോകട്ടെ, പിന്നെ ബി.ജെ.പി കൊണ്ടുപോകട്ടെ എന്നതാണ് സി.പി.എം നേതൃമനസ്സ് എന്നു തോന്നുന്നു. ഹിന്ദുവര്‍ഗീയതയില്‍ മത്സരിച്ച് തോറ്റുപോയവര്‍ എന്നായിരിക്കും ഭാവിചരിത്രം നാദാപുരത്തെ സി.പി.എമ്മിനെ രേഖപ്പെടുത്തുക. ബി.ജെ.പി നേതാക്കള്‍ ഭാവിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും. വര്‍ഗീയത എപ്പോഴും പരസ്പരം പോഷിപ്പിക്കുന്നതാണ് എന്ന സാമൂഹികാനുഭവം നാദാപുരത്തിനും ബാധകമാണ്. കോണ്‍ഗ്രസുകാരായ ഹിന്ദുക്കളെ തല്ലുന്ന ലീഗിനെയും മാര്‍ക്സിസ്റ്റുകാര്‍ തന്നെയായ മുസ്ലിംകളെ തല്ലുന്ന സി.പി.എമ്മിനെയും നാദാപുരത്ത് കാണാന്‍ കഴിയും. വര്‍ഗീയതകൊണ്ട് നിലനില്‍ക്കാന്‍ തീരുമാനിച്ച മുഖ്യധാരാ കക്ഷിരാഷ്ട്രീയമാണ് നാദാപുരത്തിന്‍െറ ശാപം. അതുകൊണ്ടുതന്നെ അവര്‍ഗീയമായ ഉള്ളടക്കമുള്ള ഇടപെടലിന് മാത്രമേ അവിടെ എന്തെങ്കിലും ഗുണപരമായി ചെയ്യാന്‍ കഴിയൂ. അവര്‍ഗീയമാവുക എന്നതിന്‍െറ അര്‍ഥം ഇരു സമുദായത്തിലുംപെട്ട ആളുകള്‍ ഉണ്ടാകുക എന്നു മാത്രമല്ല, ഓരോ സമുദായത്തെയും അഭിമുഖീകരിക്കുന്ന കൂട്ടായ്മകള്‍ക്കും അവിടെ പ്രസക്തിയുണ്ട്. അതിന്‍െറ ആഹ്വാനം അപകടത്തിലായ സമുദായത്തെ സംരക്ഷിക്കുക എന്നതാവരുത്.
നാടിനെ സംരക്ഷിക്കുക എന്നതാവണം. മതത്തിന്‍െറതന്നെ അവര്‍ഗീയതയും മാനവികവുമായ ഊര്‍ജസ്രോതസ്സുകളൊന്നും നാദാപുരത്ത് ഇനിയും ഉപയോഗിക്കപ്പെട്ടിട്ടില്ല. അങ്ങേയറ്റം വര്‍ഗീയമായ പ്രചാരണമാണ് ഇരുവിഭാഗവും സോഷ്യല്‍ മീഡിയയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. നാദാപുരം സിന്‍ഡ്രോം ചികിത്സിക്കപ്പെടാത്ത അസുഖമായി ഇപ്പോഴും തുടരുന്നു എന്നതാണിതിന്‍െറ അര്‍ഥം. നാദാപുരം കേരളത്തിലെ മറ്റേതൊരു പ്രദേശവുംപോലെ ഇരുസമുദായങ്ങള്‍ സൗഹാര്‍ദത്തില്‍ ജീവിക്കുന്ന സ്ഥലമാണ്. നാദാപുരത്തെ വര്‍ഗീയത ഇരു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ താല്‍പര്യത്തിനുവേണ്ടി ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന ഒന്നാണ്. ഓരോ ആക്രമണ പ്രത്യാക്രമണവും ഇരുവിഭാഗം നേതാക്കള്‍ക്കും ലാഭകരമായ ഒരു കൂട്ടുകച്ചവടമാണ്. പ്രദേശത്തെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പ്രശ്നങ്ങളുടെ ഒരു പ്രധാന ഹേതുവാണ്.
എസ്.എസ്.എല്‍.സി കഴിഞ്ഞ്, ഗൗരവ സ്വഭാവത്തില്‍ ഉന്നത വിദ്യാഭ്യാസത്തിലേര്‍പ്പെടാത്ത, വിവാഹ കുടുംബ ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത ചെറുപ്പക്കാര്‍ ഇത്തരം പ്രദേശങ്ങളിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. വിദ്യാഭ്യാസ രംഗത്ത് പ്രദേശത്ത് പൊതുവിലും ഈഴവ സമൂഹത്തില്‍ സവിശേഷമായും നിലനില്‍ക്കുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തര ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഈഴവ സമൂഹത്തിന്‍െറ രാഷ്ട്രീയ സാമൂഹിക രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് നടത്തിപ്പോരുന്ന സി.പി.എമ്മിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് താല്‍പര്യമോ പരിപാടികളോ ഉള്ളതായി കാണാന്‍ കഴിയില്ല എന്നല്ല, ഇവരെയെന്നും പിന്നാക്കമായ കര്‍ഷക, നിര്‍മാണ തൊഴിലാളികളായി നിലനിര്‍ത്തുന്നതിലാണ് പാര്‍ട്ടിക്ക് താല്‍പര്യം. നേരത്തേ നിരവധി കൊലപാതകങ്ങളും സംഘട്ടനങ്ങളും നടന്ന തൊട്ടടുത്ത വാണിമേല്‍ പഞ്ചായത്തും പരിസരങ്ങളും ഇപ്പോള്‍ കലാപമുക്തമാവുന്നതില്‍ അവിടത്തെ വിദ്യാഭ്യാസ മുന്നാക്കാവസ്ഥക്ക് വലിയൊരു പങ്കുണ്ട്.
മുസ്ലിംലീഗ് ഒരു പാര്‍ട്ടിയേ അല്ല. ഒരാള്‍ക്കൂട്ടം മാത്രമാണെന്ന് നാദാപുരം നമ്മെ ശരിക്കും ബോധ്യപ്പെടുത്തും. സി.പി.എം തെറ്റിനായാലും ശരിക്കായാലും ഒരു സംഘടിത പ്രസ്ഥാനമാണ്. ഏതോ തരത്തിലുള്ള അവരുടെ ഒരു സംഘടനാ നിയന്ത്രണത്തിലാണ് അവിടെ കൊള്ള സംഘടിപ്പിക്കപ്പെട്ടത്. ലീഗ് ഒരാള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടം കൊലപാതകം നടത്തി. അതിന്‍െറ പരിണിതി ആള്‍ക്കൂട്ടത്തിന് നേരിടാന്‍ സാധിച്ചതുമില്ല. ലീഗ് ഭരണത്തിലിരിക്കെ സമുദായത്തെ സംരക്ഷിക്കാന്‍ നാല് മന്ത്രിമാര്‍ പോരാഞ്ഞിട്ട് അഞ്ചാം മന്ത്രി വരെയുള്ള കാലത്താണ് പൊലീസ് നോക്കിനില്‍ക്കെ ഭീകരമായ കൊള്ളയും കൊള്ളിവെപ്പും അവിടെ നടന്നത്. പൊലീസിന്‍െറ പിന്തുണയോടെ നടന്ന കൊള്ളയും കൊള്ളിവെപ്പുമായിരുന്നു ഇത്.
വിലാപ യാത്രയോടനുബന്ധിച്ച് ആക്രമണം നടത്തുക എന്നത് അവിടത്തെ ഇരുവിഭാഗത്തിന്‍െറയും രാഷ്ട്രീയ ഗോത്രാചാരത്തില്‍ പെട്ടതാണെന്നറിയാത്തവരല്ലല്ളോ പൊലീസുകാര്‍. കൊള്ള നടക്കട്ടെ എന്ന് പൊലീസിന് കൃത്യമായ നിര്‍ദേശം ലഭിച്ചപോലെയാണ് അവര്‍ പെരുമാറിയത്. പൊലീസ് എന്ന ഘടകം മാറ്റിവെച്ചാലും പട്ടാപ്പകല്‍ കൊള്ളയും കൊള്ളിവെപ്പും നടക്കുമ്പോള്‍ ധീരതയുള്ള ഒരു നേതൃത്വം ആ സമൂഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തടയാന്‍ കഴിയുമായിരുന്നു. സംഭവത്തിനുശേഷം നടക്കേണ്ട അടിയന്തരമായ പുനരധിവാസ പ്രവര്‍ത്തനങ്ങളും അവിടെ നടന്നില്ല. രാഷ്ട്രീയമായോ മതപരമായോ ഒരു നേതൃത്വമില്ലാത്ത അനാഥ സമുദായത്തെയാണ് അവിടെ കാണാന്‍ കഴിയുക. അക്രമികളെ സംരക്ഷിക്കുക, നിരപരാധികളെ കൊലക്ക് കൊടുക്കുക. ഇതാണ് ലീഗ് അവിടെ ചെയ്യുന്നത്. ഇനി ഇതിന്‍െറ പേരുപറഞ്ഞ് വര്‍ഗീയ വികാരമിളക്കിവിട്ട് വന്‍ തുക സമുദായത്തില്‍നിന്ന് പിരിച്ചെടുക്കും. അതില്‍ നല്ളൊരു പങ്ക് കൊള്ളയടിക്കും.
ഇരുവിഭാഗം നേതാക്കളും വെളുക്കെച്ചിരിച്ച് കെട്ടിപ്പിടിച്ച് പലതും പങ്കിട്ടെടുത്ത് പിരിയും. മുസ്ലിംലീഗ് അതൊരാള്‍ക്കൂട്ടത്തിനപ്പുറം സംഘടനയായി മാറുന്നില്ളെങ്കില്‍ നാടിനും സമുദായത്തിനും ഒരുപാട് പരിക്കുകള്‍ അത് ഇനിയും ഏല്‍പിച്ചുകൊണ്ടിരിക്കും. നേതാക്കള്‍ക്ക് സൗകര്യം ഒരാള്‍ക്കൂട്ടത്തിന്‍െറ നേതാക്കളായിരിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടി എന്നനിലയില്‍ ഉപകാരമൊന്നും ലീഗിനെക്കൊണ്ട് അവിടത്തെ വോട്ടര്‍മാര്‍ക്കോ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനോ നാടിനോ ലഭിക്കുന്നില്ല. നാദാപുരത്തെ പ്രശ്നമെന്താണെന്നോ അതിന്‍െറ പരിഹാരമെന്താണെന്നോ കേരളത്തിലെയോ നാദാപുരത്തെയോ ലീഗ് നേതൃത്വത്തോട് ചോദിച്ചാല്‍ അവര്‍ മാത്രമല്ല, അവരുടെ നിസ്സഹായത കണ്ടിട്ട് ചോദിക്കുന്നവരും കുഴങ്ങിപ്പോകും.
ചരിത്രപരമായും സാമ്പത്തികമായും സാമൂഹികമായും പ്രദേശത്തെ ഈഴവ ഹിന്ദു സമുദായത്തെക്കാള്‍ മുന്നാക്കമായ ഒരു സമുദായമെന്ന നിലക്ക് നാദാപുരം പ്രശ്നം പരിഹരിക്കുന്നതില്‍ മുസ്ലിം സമുദായത്തിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. സമുദായത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായ ഒരു പ്രാദേശിക അവര്‍ഗീയ പ്രസ്ഥാനം നാദാപുരത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. സത്യസന്ധമായി പ്രവര്‍ത്തിച്ചാല്‍ മതത്തിനും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെല്ലാം ഈ അവര്‍ഗീയ പ്രസ്ഥാനത്തിന് പല സംഭാവനകളും അര്‍പ്പിക്കാന്‍ കഴിയും.

 

From: Shas [mailto:machu...@gmail.com]
Sent: Saturday, January 31, 2015 6:21 PM
To: 'fourth-esta...@googlegroups.com'; 'media-critiq...@googlegroups.com'
Subject: RE: വര്‍ഗ പാര്‍ടിയുടെ വര്‍ഗീയ ഇടപാടുകള്‍

 

‘എല്ലാം പോയി, ഇവിടെ ഒന്നും ബാക്കിയില്ല. ഇതിനുമാത്രം ഞങ്ങളെന്തു പിഴച്ചു...ഇതാ നോക്ക്, ഞങ്ങളുടെ കിണറുകള്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുനിറഞ്ഞു. എല്ലാം കത്തിച്ചിട്ടതാ. കുടിവെള്ളംപോലും ഇല്ലാതായി. ഇതിലും നല്ലത് വീടിനോടൊപ്പം ഞങ്ങളെയും കത്തിക്കുന്നതാ...’-ഇതാണ്, നാദാപുരം-തൂണേരി, വെള്ളൂര്‍, കോടഞ്ചേരി ഭാഗത്തെ കുടുംബങ്ങള്‍ക്ക് ഒരേ സ്വരത്തില്‍ പറയാനുള്ളത്.

 

ആദ്യം എന്‍െറ വീടാ ആക്രമിച്ചത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൊല്ലപ്പെട്ട ഷിബിന്‍െറ വീടും ഞങ്ങളും തമ്മില്‍ ഒരു കുടുംബം പോലെയാ. വ്യാഴാഴ്ച വീട്ടിലെ വണ്ടി സ്റ്റാര്‍ട്ടാക്കിയത് ഓനാ, ഷിബിന്‍, ഓന്‍െറ ബേറ്ററി കൊണ്ടുവന്നിട്ടാ ചെയ്തത്.

 

 

മരണവീടുപോലെ ഒരു നാട്

http://www.madhyamam.com/news/339010/150131

 

From: Shas [mailto:machu...@gmail.com]
Sent: Saturday, January 31, 2015 4:12 PM
To: 'fourth-esta...@googlegroups.com'; 'media-critiq...@googlegroups.com'
Subject: RE: വര്‍ഗ പാര്‍ടിയുടെ വര്‍ഗീയ ഇടപാടുകള്‍

 

പേടിച്ചു വിറച്ച്‌ ഒരു നാട്‌ മുഴുവന്‍
വി ടി അജിത്‌കുമാര്‍

ഏകമകള്‍ ഷഹാന ഷെറിന്റെ വിവാഹത്തിന്‌ ഇനി വടക്കേരി ഇസ്‌മാഈലിന്റെയും സീനത്തിന്റെയും മുന്നിലുള്ളത്‌ തീയാളുന്ന ആശങ്കകള്‍ മാത്രം സി.പി.എം അക്രമികള്‍ വീടു കൊള്ളയടിച്ചു തീക്കൊളുത്തുമ്പോള്‍ ഈ കുടുംബത്തിന്റെ പ്രതീക്ഷകളുടെ കടയ്‌ക്കലാണ്‌ മതവൈരത്തിന്റെ ആഴത്തിലുള്ള കത്തി കുത്തിയിറക്കിയത്‌ അടുത്ത ഏപ്രിലില്‍ ഷഹാനയുടെ വിവാഹത്തിനായി കരുതിവച്ച 35 പവന്‍ സ്വര്‍ണവും രണ്‌ടുലക്ഷം രൂപയും അക്രമികള്‍ കവര്‍ന്നു കനത്ത കല്ലേറു വന്നതോടെ ജീവന്‍ രക്ഷിക്കാഌള്ള നെട്ടോട്ടമായിരുന്നുവെന്ന്‌ ഇസ്‌മാഈല്‍ ഗദ്‌ഗദമടക്കി പറഞ്ഞു തിരിച്ചുവന്നപ്പോള്‍ വീട്‌ കത്തിച്ചിരുന്നു ഗള്‍ഫില്‍ നിന്നു ഇസ്‌മാഈല്‍ കൊണ്‌ടുവന്ന വിവാഹാവശ്യങ്ങള്‍ക്കുള്ള രണ്‌ടു പാര്‍സലുകളും അക്രമികള്‍ കവര്‍ന്നു അവസാനവര്‍ഷ ഡിഗ്രിക്കു പഠിക്കുന്ന ഷഹാനയുടെ പുസ്‌തകങ്ങളും അഗ്നിക്കിരയാക്കി “മകളുടെ വിവാഹശേഷം വീടിഌ തീവച്ചാല്‍ പോലും ഇത്ര സങ്കടമില്ലായിരുന്നു’വെന്ന്‌ സീനത്ത്‌ പൊട്ടിക്കരഞ്ഞു വടകര വെള്ളിയാഴ്‌ച പുലര്‍ച്ചെ തൂണേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ അക്രമികള്‍ അഴിച്ചുവിട്ടത്‌ നരനായാട്ടു തന്നെയായിരുന്നു കൊലയ്‌ക്കു പിന്നില്‍ മുസ്‌ലിംലീഗുകാരെന്നു സി.പി.എം ഉറപ്പിച്ചെങ്കിലും തിരിച്ചടി എല്ലാ പാര്‍ട്ടികളിലുമുള്ള മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെയായി വ്യാപക അക്രമവും കൊള്ളിവയ്‌പും ഉണ്‌ടാവുമെന്നു മുന്നറിയിപ്പുണ്‌ടായിരുന്നിട്ടും നടപടികള്‍ സ്വീകരിക്കാതിരുന്ന പോലിസും ഭരണക്കാരില്‍ പ്രമുഖരായ മുസ്‌ലിംലീഗ്‌ നേതാക്കളും ഇപ്പോള്‍ മൗനത്തിലാണ്‌. വെള്ളിയാഴ്‌ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട്‌ വരെ അക്രമികള്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ പ്രദേശത്തെ 70ല്‍പ്പരം മുസ്‌ലിംകളുടെ വീടുകളായിരുന്നു കൊള്ളയടിക്കപ്പെട്ടത്‌ 400ഓളം പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു നിരവധി കാറുകളും ബൈക്കുകളും അക്രമികള്‍ അഗ്നിക്കിരയാക്കി കൊള്ള നടന്നിട്ടും ഭീതി വിട്ടൊഴിയാത്ത പ്രദേശത്തേക്ക്‌, എല്ലാം നഷ്ടപ്പെട്ടവര്‍ തിരിച്ചുവരാന്‍ ഭയക്കുന്ന ഭീകരാവസ്ഥയില്‍ മൊത്തം നഷ്ടം കണക്കാക്കാന്‍ സര്‍ക്കാരിഌപോലും ഇനിയും കഴിയുന്നില്ല ഫ്രിഡ്‌ജും വാഷിങ്‌ മെഷീഌമടക്കമുള്ള അടുക്കള സാമഗ്രികളും ലോക്കറുകളും അലമാരകളും കട്ടിലുകളും വസ്‌ത്രങ്ങളുമെല്ലാം ചാരക്കൂനകള്‍ മാത്രമായി മാറി പാചകവാതക സിലിണ്‌ടറുകള്‍ കിണറുകളിലേക്കാണ്‌ അക്രമികള്‍ വലിച്ചെറിഞ്ഞത്‌ അഗ്നിജ്വാലകളില്‍ ടെറസുകള്‍പോലും വിണ്‌ടുകീറി തീവയ്‌പിനായി ഉപയോഗിച്ചത്‌ പ്രത്യേക മിശ്രിതമെന്നു സൂചനയുണ്‌ട്‌ അഗ്നിയുടെ തീവ്രത തന്നെ ഇതിഌ കാരണം. ജീവനില്‍ പേടിയുള്ളവര്‍ എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിപ്പോയിരിക്കുന്നു ഇനിയീ പ്രദേശങ്ങളില്‍ അവശേഷിക്കുന്നത്‌ അഗ്നിവിഴുങ്ങിയ അസ്ഥിപഞ്‌ജരങ്ങള്‍ പോലെയുള്ള കുറേ കെട്ടിടങ്ങള്‍ മാത്രം വെള്ളൂരില്‍നിന്നും കോടഞ്ചേരിയില്‍നിന്നും കുരിക്കള്‍തൊടിയില്‍നിന്നും ഇപ്പോള്‍ ഉയരുന്നത്‌ ഗദ്‌ഗദങ്ങള്‍ മാത്രമാണ്‌ അതില്‍ ഉടുതുണിയൊഴികെ മറ്റെല്ലാം നഷ്ടമായവരുണ്‌ട്‌, ആറ്റുനോറ്റു വളര്‍ത്തിയ ഏകമകളെ വിവാഹം ചെയ്‌തയക്കാന്‍ സ്വരൂപിച്ച പണം കൊള്ളയടിക്കപ്പെട്ടവരുണ്‌ട്‌, പതിറ്റാണ്‌ടുകളോളം മണലാരണ്യത്തില്‍ കൂലിപ്പണി ചെയ്‌ത്‌ വീടും കൂടുമുണ്‌ടാക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചവരുണ്‌ട്‌, മുസ്‌ലിംലീഗിലെന്നല്ല ഒരു പാര്‍ട്ടിയില്‍ പോലും പ്രവര്‍ത്തിക്കാതെ സംഭാവന ചോദിച്ചെത്തുന്നവര്‍ക്കെല്ലാം വാരിക്കൊടുത്തവരുമുണ്‌ട്‌ ഇവരുടെയെല്ലാം കണ്ണീരിഌ മുന്നില്‍ ആശ്വസിപ്പിക്കാനെത്തുന്നവരുടെ പോലും കണ്ണുനിറയുന്നു അവര്‍ക്കറിയാം നഷ്ടമായതെല്ലാം ആര്‍ക്കും തിരിച്ചുകൊടുക്കാനാവില്ലെന്ന്‌ ന്യൂനപക്ഷ സംരക്ഷകരെന്ന്‌ എപ്പോഴും പറയുന്ന സി.പി.എമ്മുകാരുടെ തനിസ്വരൂപമായിരുന്നു ഒറ്റ ദിവസംകൊണ്‌ട്‌ വെള്ളൂരില്‍ ആളിക്കത്തിയത്‌ ചിലയിടങ്ങളില്‍ സംഘപരിവാര ഗുണ്‌ടകളും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള തിരക്കഥ യാഥാര്‍ഥ്യമാവുകയായിരുന്നു രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ മറ്റിടങ്ങളിലുണ്‌ടാവാത്ത കൊള്ളയും കൊള്ളിവയ്‌പും നാദാപുരത്തു മാത്രം ആവര്‍ത്തിക്കുന്നതെന്തെന്ന ചോദ്യത്തിഌ സി.പി.എമ്മിഌം ഇപ്പോള്‍ ഉത്തരമില്ല ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ കാലത്തു നടന്നതുപോലുള്ള കൊള്ളയും കൊള്ളിവയ്‌പുകളുമാണ്‌ ഇവിടെ നടന്നത്‌ വെള്ളൂരിലെ ആസൂത്രിതമായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ കാരണം ഓടിരക്ഷപ്പെട്ടതുകൊണ്‌ടു മാത്രമായിരുന്നുവെന്ന്‌ ഇരകള്‍ ഓര്‍മിക്കുമ്പോള്‍ അവരുടെ കണ്ണില്‍ ഭീതി നിറയുന്നുണ്‌ട്‌ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം മൂന്നു സംഘങ്ങളായി തിരിഞ്ഞുള്ള ആസൂത്രണം മുന്‍കൂട്ടി പോലിസിഌം അറിയാവുന്ന മട്ടിലായിരുന്നു സംഭവങ്ങള്‍ ഗുജറാത്ത്‌ കലാപത്തെ മോഡി ന്യായീകരിച്ചതുപോലുള്ള പ്രതിക്രിയാ സിദ്ധാന്തത്തിലായിരുന്നു പോലിസും രക്ഷയഭ്യര്‍ഥിച്ചു പോലിസിനെ വിളിച്ച പലര്‍ക്കുള്ള മറുപടി ഇതു ശരിവയ്‌ക്കുന്നു ആദ്യം കല്ലേറു നടത്തുന്ന സംഘത്തിഌ പിന്നാലെ വീടുകളിലെ വിലപിടിപ്പുള്ളവ കൊള്ളയടിക്കാന്‍ അടുത്ത സംഘമെത്തി ഇതിഌശേഷമായിരുന്നു കൊള്ളിവയ്‌പ്‌

 

From: Shas [mailto:machu...@gmail.com]
Sent: Monday, January 26, 2015 4:02 PM
To: 'fourth-esta...@googlegroups.com'; 'media-critiq...@googlegroups.com'
Subject: RE: വര്‍ഗ പാര്‍ടിയുടെ വര്‍ഗീയ ഇടപാടുകള്‍

 

കൊല മാത്രമല്ല , കൊള്ളയും തങ്ങള്‍ക്ക് വഴങ്ങും എന്ന് തെളിയിച്ചു കൊണ്ട് ...

 

മൊയ്തുഹാജിക്ക് നഷ്ടപ്പെട്ടത് 40 വര്‍ഷത്തെ പ്രവാസ ജീവിത സമ്പാദ്യം

 

എടച്ചേരി: ഒരു ദിവസം കൊണ്ട് ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് അവശേഷിച്ച ഉടുതുണിയുമായി അഭയാര്‍ത്ഥിയായി ഓര്‍ക്കാട്ടേരിയിലെ ബന്ധുവീട്ടില്‍ കഴിയുകയാണ് വെള്ളൂര്‍ ചാലപ്പുറം നാദാപുരം റോഡിനടുത്ത ചക്കരകണ്ടി കുനിയില്‍ മൊയ്തു ഹാജിയും (70) ഭാര്യ മറിയുമ്മയും. നാല് പതിറ്റാണ്ടുകാലത്തെ ഖത്തര്‍ പ്രവാസി ജീവിതത്തിനിടയില്‍ സമ്പാദിച്ചതെല്ലാമാണ് സി.പി.എം അക്രമി സംഘത്തിന്റെ തേര്‍വാഴ്ചയില്‍ ഇല്ലാതായത്.

 

ഇരു നില വീട് പൂര്‍ണ്ണമായും തകര്‍ത്തു. മങ്കി തൊപ്പിയും തുണിയുകൊണ്ട് മുഖം മൂടി വന്ന അന്‍പതോളം വരുന്ന സി.പി.എം അക്രമികളാണ് വീട്ടില്‍അഴിഞ്ഞാടിയത്. വീടിന്റെ മുഴുവന്‍ ജനല്‍ ഗ്ലാസുകളും വടി ഉപയോഗിച്ച് അടിച്ചു തകര്‍ത്ത ശേഷം വീട്ടുമുറ്റത്ത് തൊട്ടുമാറി നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടറും തീവെച്ചു. ഇതിനിടയില്‍ സംഘടിച്ചെത്തിയ മറ്റൊരു അക്രമി സംഘം രണ്ട് തേങ്ങാ കൂടയ്ക്കും ടിന്നറൊഴിച്ച് തീ കൊടുത്തു. ഇരുപതിനായിരത്തോളം തേങ്ങയാണ് കത്തി നശിച്ചത്.

 

ഇതിനിടയില്‍ വീടിന്റെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മുഖം മൂടി ധാരികളായ സി.പി.എം കൊള്ള സംഘം മൊയ്തുഹാജിയുടെ ഭാര്യമറിയത്തിന്റെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മകന്‍ ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ 52 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടെ 92 പവന്‍ സ്വര്‍ണ്ണാഭരണമാണ്് അലമാര കുത്തിതുറന്ന് അക്രമിസംഘം കവര്‍ന്നത്. വീട് പണിക്കായി ഇസ്മായില്‍ കരുതിയ രണ്ടു ലക്ഷം രൂപയും വില കൂടിയ ഒരു ഐഫോണും മോഷ്ടിച്ചവയില്‍ പെടും.

 

പാസ്‌പോര്‍ട്ടും ആധാരവും വിസയും മറ്റ് രേഖകളും സൂക്ഷിച്ച സൂട്‌കേസ് തീയിട്ടു നശിപ്പിച്ചു. വീട്ടിലെ മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും അഗ്നിക്കിരയാക്കി. അവശേഷിച്ചവയും ഗൃഹോപകരണങ്ങളും വീട്ട് കിണറ്റില്‍ തള്ളി. വീട്ടുകാരെ തേടി എല്ലാമുറിയിലും അരിച്ചുപെറുക്കിയ അക്രമികളുടെ കണ്ണില്‍പെടാതെ മുകള്‍ നിലയിലെ ഒരു ബാത്ത് റൂമില്‍ മൊയ്തുഹാജിയും ഭാര്യ മറിയവും മകന്റെ ഭാര്യ ആയിഷയും മകനായ റഊഫും പേരമക്കളായ റിസ്‌വാനും റാസിക്കും മൂത്തമകന്റെ ഭാര്യ റൈഹാനത്തും മൂന്നര വയസ്സുകാരായ ഇഫ ഫാത്തിമയും റന ഫാത്തിമയും ഞ്ഞെങ്ങിഞ്ഞെരുങ്ങി ശ്വാസമടക്കി പിടിച്ച് ഒളിച്ചിരിക്കുകയായിരുന്നു.

 

പിഞ്ചു കുട്ടികളുടെ ഭയന്നുള്ള നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുതിര്‍ന്നവര്‍ അവരുടെ വായ അക്രമികളുടെ പേകൂത്ത് കഴിയുന്നതുവരെ പൊത്തിപിടിക്കുകയായിരുന്നു. ഒളിച്ചിരുന്ന ബാത്ത്‌റൂമിന്റെ കതക് ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തേങ്ങാകൂടയില്‍ നിന്നുയര്‍ന്ന തീയും പുകയും വീട്ടിലേക്ക് ഇരച്ച് കയറിയതോടെ അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.

 

തീ പിടിച്ച് തേങ്ങാകൂട പൊട്ടിതെറിക്കാന്‍ തുടങ്ങിയതോടെ വീടിന് പുറത്തും അക്രമി സംഘത്തിന് നില്‍ക്കാന്‍ കഴിയാതായതാണ് തങ്ങള്‍ക്ക് മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്ന് പ്രവാസ ജീവിതമവസാനിപ്പിച്ച് കഴിഞ്ഞ പതിനാല് വര്‍ഷമായി കര്‍ഷകനായി കഴിയുന്ന മൊയ്തുഹാജി പറഞ്ഞു. മൊത്തം അറുപത് ലക്ഷം രൂപയിലേറെ നഷ്ടമാണ് മൊയ്തുഹാജിക്കും കുടുംബത്തിനും മാത്രമായി ഉണ്ടായത്.

http://www.chandrikadaily.com/contentspage.aspx?id=120983

 

From: Shas [mailto:machu...@gmail.com]
Sent: Monday, January 26, 2015 1:14 PM
To: 'fourth-esta...@googlegroups.com'; 'media-critiq...@googlegroups.com'
Subject: വര്‍ഗ പാര്‍ടിയുടെ വര്‍ഗീയ ഇടപാടുകള്‍

 

 

മുസ്ലിം വിരുദ്ധ കലാപങ്ങള്‍ അത് സി പി എം നടത്തിയാലും സംഘപരിവാര്‍ ആയാലും നമ്മുടെ പൊതുബോധം ,ബൌദ്ധിക സമൂഹവും  എപ്പോഴും ഉറക്കത്തില്‍ തന്നെ .. ചര്‍ച്ചകളോ ആശങ്കകളോ ഇല്ല ,

 

നാദാപുരം വെള്ളൂരില്‍ 70 ലതികം മുസ്ലിം ഭവനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു

സുരക്ഷയെക്കുറിച്ചുള്ള ആധിയില്‍  നൂറുകണക്കിനു കുടുംബങ്ങള്‍ പലായനം ചെയ്തു

പ്രവാസികളുടെ കുടുംബങ്ങളില്‍ ആക്രമിച്ചു കടന്നു പണ്ടങ്ങളും പണവും തട്ടിയെടുത്തു

50 ലതികം വാഹനങ്ങള്‍ കത്തിച്ചു

വെള്ളൂരില്‍ നിന്ന് തന്നെ 300 ലതികം പവന്‍ കൊള്ളയടിക്കപ്പെട്ടു

സിറാജുല്‍ ഹുദ , MES വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു

50 ലതികം വീടുകള്‍ പൂര്‍ണമായും തകര്‍ത്തു

നിരവധി മുസ്ലിം പേരുള്ള സ്ഥാപനങ്ങള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു

 

ആക്രമിക്കപ്പെട്ടവരും കൊള്ളയടിക്കപ്പെട്ടവരും ഭൂരിഭാഗവും നിരപരാധികള്‍ ആയിരുന്നു , അവരാരും  മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അല്ല ..

 

 

തൂണേരി അക്രമം: കോടികളുടെ നഷ്ടം തീവെപ്പിനിടെ കൊള്ളയും

http://www.madhyamam.com/news/338140/150124

 

തൂണേരി അക്രമം: വീട്ടില്‍ തിരിച്ചത്തൊനാവാതെ കുടുംബങ്ങള്‍

http://www.madhyamam.com/news/338265/150125

 

ഹൃദയഭേദകം ഈ കാഴ്‌ച സി.പി.എം നടത്തിയത്‌ തീവെട്ടിക്കൊള്ള

http://goo.gl/uBLZHt

 

--
You received this message because you are subscribed to the Google Groups "Media Critique and Debate" group.
To unsubscribe from this group and stop receiving emails from it, send an email to media-critique-and...@googlegroups.com.
To post to this group, send email to media-critiq...@googlegroups.com.
Visit this group at http://groups.google.com/group/media-critique-and-debate.
For more options, visit https://groups.google.com/d/optout.
Reply all
Reply to author
Forward
0 new messages