പ്രീയമുള്ള ഇന്റെര്‍നെറ്റ് ഗ്രൂപ്പ് പ്രവര്‍ത്തകരെ,
ഈ ഗ്രൂപ്പിന്റെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യ എഗനെസ്റ്റ് കറപ്ഷന് ശക്തിപകരുവാനും കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനം വാര്‍ഡ് തലം വരെ എത്തിക്കുവാനും
കേരള എഗനെസ്റ്റ് കറപ്ഷന്‍ എന്ന പ്രവര്‍ത്തനം തുടങ്ങിയ വിവരം ഏവര്‍ക്കും അറിവുള്ളതാണല്ലോ.
ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ആളുകളിലേയ്ക്ക്
എത്തിക്കുന്നതിലേയ്ക്കായി മേയ് ഒന്നാം തീയതിമുതല്‍ എല്ലാ ഒന്നാം തീയതിയും
സംഗമങ്ങള്‍ ഭാരതമൊട്ടാകെ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി
തിരുവനന്തപുരത്ത് പെരുകാവ് എക്സ് സെര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍
അസ്സോസിയേഷന്‍ മേയ് ഒന്നിന് തിരുവനന്തപുരം
പെരുകാവില്‍ ഒരു സംഗമം നടത്തുകയാണ്.
2011 മേയ് ഒന്നിന് രാത്രി ഏഴ് മണിമുതല്‍ എട്ടുമണിവരെയാണ് സംഗമം.
ആദരണീയനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ ബി.ആര്‍.പി ഭാസ്കര്‍
പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്റെര്‍ നെറ്റ് സൌകര്യങ്ങളില്ലാത്ത
ഗ്രാമവാസികളെ കമ്പ്യൂട്ടറില്‍ ജന്‍ ലോക്‌പാല്‍ ബില്ലിനെക്കുറിച്ചുള്ള
പ്രവര്‍ത്തനങ്ങളുടെ ഏകദേശരൂപം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ
സംഘടിപ്പിക്കുന്ന സംഗമം സംഘടിപ്പിക്കുന്നത്. ഇത് വിജയപ്രദമാകണമെങ്കില്‍ നാം
ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്
നു.
ഇപ്പോഴത്തെ പ്രധാന ആവശ്യം ജന്‍ ലോക്‌പാല്‍ ബില്‍ വായിച്ച് മനസ്സിലാക്കുകയും
അതിലെ ലൂപ്പ് ഹോള്‍സ് അടക്കുവാനായി ശ്രമിക്കുകയും ചെയ്യുക എന്നതാണ്.
ശക്തമായ ജന പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇത്രയും ശക്തമായൊരു ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കുവാന്‍ കഴിയുകയുള്ളു.
നല്ല ഒരു പ്രസന്റേഷന്‍
ഇതാ കാണുക.