കൊല്ലം സംഗമം

1 view
Skip to first unread message

news kac

unread,
Apr 15, 2011, 11:23:37 PM4/15/11
to kerala-again...@googlegroups.com

കൊല്ലം സംഗമം

സംഘാടകനായ ശ്രീ ഭാസ്കരന്‍ മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ച കൊല്ലം സംഗമം ഒരു ഐക്യദാര്‍ഢ്യത്തിന്റെ സംഗമമായി മാറി എന്നത് ശ്രദ്ധേയമാണ്. ജാതി മത ചിന്തകള്‍ക്കും, ലിംഗവ്യത്യാസത്തിനും, കക്ഷിരാഷ്ട്രീയത്തിനും അതീതമായി അഴിമതിക്കെതിരെ നമുക്കും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുവാന്‍ കഴിയും എന്ന് തെളിയിക്കപ്പെടുകയാണിവിടെ.
ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ മാരകമായി കാര്‍ന്നുതിന്നുന്ന ഭരണരംഗത്തെ അഴിമതിയ്ക്കെതിരെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരേ ആരംഭിച്ച സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചിരിക്കുകയാണല്ലോ. ഒരു നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമാണിത്. സുതാര്യവും ശക്തവും ഫലപ്രദവുമായ ഒരു ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയെടുക്കുമ്പോള്‍ മാത്രമേ ഈ സമരം പൂര്‍ണമാകൂ. വമ്പിച്ച ജനകീയ പിന്തുണ ആവശ്യമായ ജനകീയ പ്രസ്ഥാനമാണിത്.
അണ്ണാ ഹസാരെ ആരഹംഭിച്ചിട്ടുള്ള ഈ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും പ്രാദേശികമായി അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടി ആവിഷ്കരിക്കുന്നതിനുമായി കൊല്ലത്തെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു സംഗമമാണ് കൊല്ലത്ത് സംഘടിക്കപ്പെട്ടത്.

കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഡോ. ബി.എ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 15-ന് രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച ഒരു അഴിമതി വിരുദ്ധ പ്രസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. 95 വയസ്സ് പ്രായമുള്ള സ്വാതന്ത്ര്യ സമര സേനാനി ശ്രീ. ചുളൂര്‍ ഭാസ്കരന്‍ നായരാണ് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
അദ്ദേഹം ഒരു കാര്‍ഡ് അവിടെ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ചിത്രത്തിനടിയില്‍ രേഖപ്പെടുത്തിയിട്ടുള്ള "സത്യം പറയുന്ന ഞാന്‍ ഒറ്റയ്ക്കാവാം. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആളില്ലായിരിക്കാം. എന്നാല്‍ മറ്റ് ശബ്ദങ്ങള്‍ തളര്‍ന്നാല്‍ എന്റെ ശബ്ദം കേള്‍ക്കാതിരിക്കില്ല" എന്ന അവസരോചിതമായ അവതരണം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. അവിടെ എത്തിച്ചേര്‍ന്നവരെല്ലാം പുതുതായി രൂപം കൊടുത്ത ഈ പ്രസ്ഥാനത്തിന് ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഡോ. ബി.എ. രാജാകൃഷ്ണന്‍, ശ്രീ ചുളൂര്‍ ഭാസ്കരന്‍ നായര്‍, ഡോ. എസ്. ബലരാമന്‍, ഡോ. കെ. ശിവരാമകൃഷ്ണപിള്ള ശ്രീ എ. നിസാമുദ്ദീന്‍, ഡോ. എന്‍. രാജേന്ദ്രപ്രസാദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ളവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലേയ്ക്കായി ഒരു  കമ്മറ്റിയെ ചുമതലപ്പെടുത്തി.



അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് കരുതുന്ന എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Reply all
Reply to author
Forward
0 new messages