പ്രിയപ്പെട്ട കേര അംഗങ്ങളെ, സുഹൃത്തുക്കളെ,
കേരയുടെ രണ്ടാമത് സാൽമിയ യുണിറ്റ് ജനറൽ ബോഡി പൊതു യോഗവും 2017 ലെ പ്രവര്‍ത്തന സമിതി തിരഞ്ഞെടുപ്പും 04/11/2017ൽ സാൽമിയ റെഡ് ഫ്‌ളെയിം ബിൽഡിങ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത യോഗത്തിൽ കേരയുടെ വൈസ് പ്രസിഡണ്ട് ശ്രീ.സെബാസ്റ്റിയൻ പീറ്ററിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.അജോ എബ്രഹാം സ്വാഗതം ആശംസിക്കുകയും, കേരയുടെ ജനറൽ സെക്രട്ടറി ശ്രീ.ബെന്നി.കെ.ഓ സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും ബൈലോയും പൊതുയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ സാൽമിയ യുണിറ്റ് പ്രവർത്തക സമിതി രൂപീകരിക്കുകയും, ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

കേരയുടെ സാൽമിയ യുണിറ്റ് 2017 ലെ തിരഞ്ഞെടുപ്പ് വിജയികള്‍.
യുണിറ്റ് കണ്‍വീനര്‍ - നൗഷാദ്.സി.പി
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - സാലിഹ് അലി (യുണിറ്റ് സെക്രട്ടറിയുടെ ചുമതല)
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - നസീർ ഷെയ്ഖ്(യുണിറ്റ് ട്രെഷററുടെ ചുമതല)
ശ്രീ. പ്രതാപ്.എം.ബി, അനൂപ് അരവിന്ദ്,രാജേഷ് മാത്യു,ബോബി പോള്‍, ബിജു.എസ്പി, അനിൽകുമാർ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം വഹിച്ചു.ശ്രീ.ഡെന്നിസ് ജോൺ, രാജൻ.ഇ.കെ,പാർവ്വതി ശശികുമാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീ.സാലിഹ് അലി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യോഗം പിരിഞ്ഞു.
തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കേര അംഗങ്ങൾക്കും നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂര്‍വ്വം
ജനറൽ സെക്രട്ടറി
കേര (കുവൈറ്റ് ഏറണാകുളം റസിഡൻസ് അസോസിയേഷന്‍ )