
കേരയുടെ സുവനിയറിൽ നിങ്ങളുടെ തൂലികാ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു അവസരം.
പ്രിയ സുഹൃത്തേ,
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻറെ (കേര) നാലാമത് "വസന്തോത്സവം" 2016 പരിപാടിയോടനുബന്ധിച്ചു പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന സുവനിയറിൽ, നിങ്ങളുടെ തൂലികാ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു ഒരു അവസരം.
ചെറുകഥ (ഒരു പേജിൽ കവിയാത്ത)
കവിത (അര പേജിൽ കവിയാത്ത)
ലേഖനം(ഒരു പേജിൽ കവിയാത്ത)
നർമ്മ ഫലിതങ്ങൾ
പാചക വിധികൾ
തുടങ്ങിയ നിങ്ങളുടെ സർഗ്ഗ രചനകൾ പ്രസിദ്ധീകരിക്കുവാൻ താല്പ്പര്യപ്പെടുന്നവർ 2016 മാർച്ച് 20നു മുൻപ് kera2...@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങൾക്ക് അയച്ചു തരിക.
സ്നേഹപൂർവ്വം
സുവനിയർ കണ്വീനർ
കേര