സ്നേഹിതരേ,
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) ഏഴാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് ഏപ്രിൽ ആറാം തീയതി 3 മണി മുതൽ വസന്തോത്സവം 2018 എന്ന മെഗാ ഷോ സംഘടിപ്പിക്കുന്ന വിവരം സന്തോഷ പൂർവം അറിയിക്കട്ടെ.പ്രസ്തുത പരിപാടിയുടെ ഫ്ളയർ കൂപ്പൺ എന്നിവയുടെ പ്രകാശനം അബ്ബാസിയയിൽ ഹൈഡെയിൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.
കേര പ്രസിഡന്റ് ശ്രീ.ബെന്നി.കെ.ഓ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരയുടെ ജനറൽ സെക്രട്ടറി ശ്രീ.ബോബി പോൾ സ്വാഗതം ആശംസിച്ചു. വസന്തോത്സവം ഇവന്റ് മാനേജർ ആയി ശ്രീ.ലിജു ഗോപിയെ തെരെഞ്ഞെടുത്തു. പ്രശസ്ത പിന്നണി ഗായകരായ ഇളയനിലാ ഫെയിo ശ്രീ.പ്രദീപ് ബാബു, ഐഡിയ സ്റ്റാർ സിംഗർ ഫെയിo ശ്രീമതി.ദുർഗാ വിശ്വനാഥ്, പേർകുഷനിസ്റ് ശ്രീ.യാസിർ അഷ്‌റഫ് തുടങ്ങിയവർ അണിനിരക്കുന്ന മ്യുസിക്കൽ മെഗാ ഷോ, കോമഡി സ്‌കിറ്റുകൾ, നൃത്ത നൃത്യങ്ങൾ തുടങ്ങിയ മികച്ച കലാ പരിപാടികളുടെ ഒരു ബൃഹത് വേദിയായിരിക്കും വസന്തോത്സവം 2018 എന്ന് ശ്രീ.ലിജു പ്രസ്താവിച്ചു. കൂടാതെ നാവിൽ വെള്ളമൂറിക്കുന്ന നാടൻ വിഭവങ്ങൾ നിറഞ്ഞ ഭക്ഷണശാലകളും ഭാഗമായിട്ടുണ്ടാകുന്ന പരിപാടി കുവൈറ്റ് മലയാളികൾക്ക് ഏറെ പുതുമയാർന്നതും ആവേശകരവും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ.ജോഷി ഇമ്മാനുവേൽ ശ്രീ.സെബിൻ എന്നിവർ ചേർന്ന് വസന്തോത്സവത്തിൻറെ ഫ്ളയർ പ്രകാശനം ചെയ്തു.
റാഫിൾ സമ്മാന കൂപ്പൺ ശ്രീ.നൈജിൽ ശ്രീ.അനിൽ.എസ്.പി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
എല്ലാ കുവൈറ്റ് പ്രവാസി മലയാളികളെയും വസന്തോത്സവം 2018 ലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കേരയുടെ ജനറൽ കൺവീനർ ശ്രീ.അനിൽ കുമാർ അറിയിച്ചു.
ജനറൽ സെക്രട്ടറി.