കേര വസന്തോത്സവം 2016-നു തുടക്കം കുറിച്ചു
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻറെ (കേര) നാലാമത്"വസന്തോത്സവം" 2016 ഏപ്രിൽ 8നു അബ്ബാസിയ യുണയിറ്റ്ഡ് ഇന്ത്യൻ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എൻട്രി കൂപ്പണ്‍ ഉദ്ഘാടനം അബുഹലിഫയിൽ വച്ച് നടത്തപ്പെട്ടു. കെൻടെക്ക് കമ്പനി സേഫ്റ്റി മാനേജർ ശ്രീ.ജിനോ ജോർജ് ആദ്യ കൂപ്പൺ കേരയുടെ സെക്രട്ടറി ശ്രീ.ബെന്നി.കെ.ഒ യിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത യോഗത്തിന് കേര വസന്തോത്സവം 2016 ഇവന്റ് കണ്വീനർ ശ്രീ. അജോ എബ്രഹാം അധ്യക്ഷത വഹിക്കുകയും, ശ്രീ ബോബി പോൾ സ്വാഗതം ആശംസിക്കുകയും ചെയ്തു. ജെനറൽ സെക്രട്ടറി ശ്രീ.ബെന്നി.കെ.ഓ വസന്തോത്സവ വിഷയ അവതരണവും ശ്രീ.ഡെന്നിസ് ജോൺ പ്രോഗ്രാം കണ്വീനർ പരിപാടികളുടെ വിജയത്തിനും നടത്തിപ്പിനും ആയുള്ള വിവിധങ്ങളായ 35 അംഗ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. സുവനിയർ കണ്വീനർ ശ്രീ.ബിനിൽ സ്കറിയ ആശംസയും കേര ജെനറൽ കണ്വീനർ ശ്രീ.സദാശിവൻ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ കേര-കേന്ദ്ര കമ്മിറ്റി,അബ്ബാസിയ, സാൽമിയ,ഫർവാനിയ, ഫഹഹീൽ തുടങ്ങിയ യുണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവർത്തകരും പങ്കെടുത്തു. യോഗത്തിന് ശ്രീമതി.തെരേസ ആന്റണി, ശ്രീ.അനിൽ കുമാർ, പ്രതാപൻ, രജനി ആനിൽ കുമാർ, നൂർജഹാൻ, ഷബ്നം സിയാദ്, വിപിൻ രാജൻ എന്നിവർ നേതൃത്വം വഹിച്ചു.