
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര), ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. 2017 സെപ്റ്റംബർ 22നു വെള്ളിയാഴ്ച, അബ്ബാസിയ കോ ഓപ്പറേറ്റീവ് ഹാളിൽ (ജമയ്യ ഹാൾ, ഗൾഫ് ബാങ്കിന് സമീപം) വച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അത്തപ്പൂക്കളം, മാവേലി എഴുന്നെള്ളതത്, തിരുവാതിര, കലാപരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, ഗാനമേള,ഓണസദ്യ തുടങ്ങിയ വർണ്ണശബളമായ ഓണാഘോഷമാണ് കേര ഒരുക്കുന്നത്. 'തിരുവോണലഹരി' എന്ന ശീർഷകത്തിൽ കേര സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കേരയുടെ ജനറൽ സെക്രട്ടറി ശ്രീ.ബോബി പോൾ ജോയ് അറിയിച്ചു. അബ്ബാസിയയിൽ സംഘടിപ്പിച്ച കേരയുടെ കേന്ദ്ര സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവോണലഹരി 2017 പരിപാടിയുടെ ഓണസദ്യ കൂപ്പൺ വിതരണം, കേരയുടെ അഡ്വൈസറി ബോർഡ് അംഗമായ ശ്രീ.രാജേഷ് മാത്യു (മാനേജർ- സീസേഴ്സ് ഗ്രൂപ്) ശ്രീ.സുബൈർ എളമനയ്ക്കു നൽകിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :98889368 / 66184973 / 90976848
