വീണ്ടും ഒരു കേരവസന്തം....
പ്രിയ കലാസ്നേഹികളേ ,
എല്ലാവർക്കും കേരയുടെ വസന്തകാല ആശംസകൾ..
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) നിങ്ങൾക്കായി ഒരുക്കുന്നു...വസന്തോത്സവം 2016..

കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ കേരയുടെ നാലാമത് വസന്തോത്സവം 2016 ഏപ്രിൽ 8-)o തീയതി ഉച്ചയ്ക്ക് 3 മണി മുതൽ അബ്ബാസിയ യുണയിറ്റഡ് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
വിവിധ കലാ പരിപാടികൾക്കൊപ്പം എറണാകുളം ജില്ലയിൽ നിന്നുള്ള മികച്ച വിദ്യാർത്‌ഥികൾക്കുള്ള മെഡൽ വിതരണം, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വിവിധ കലാ മത്സരങ്ങൾക്കുള്ള സമ്മാനദാനം എന്നിവയും ,പൊതുസമ്മേളനം, സുവനിയർ പ്രകാശനം, നൃത്ത നൃത്ത്യങ്ങൾ, "ഗൾഫ് ബീറ്റ്സ്" അവതരിപ്പിക്കുന്ന ഗാനമേള, അത്താഴവിരുന്ന് തുടങ്ങിയ മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രതിനിധി, വിവിധ രാഷ്‌ട്രീയ-മത-സംസ്ക്കാരിക-വ്യാവസായിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.
കുവൈറ്റിലെ എല്ലാ മേഖലകളിൽ നിന്നും വസന്തോത്സവം 2016 വേദിയിലേക്ക് സൗജന്യമായി യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കേര വസന്തോത്സവം 2016 പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ് മൂലം മാത്രം ആയിരിക്കുന്നതാണ്.
കേരയുടെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും മറ്റു അഭ്യുദയകാംക്ഷികളെയും വസന്തോത്സവം 2016 പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം, പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുതകുന്ന വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു കൊള്ളുകയും ചെയ്യുന്നു.
സ്നേഹപൂർവ്വം
ജെനറൽ കോ-ഓർഡിനേറ്റർ