പ്രിയ സുഹൃത്തേ,
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) അവതരിപ്പിക്കുന്ന ആറാമത് മെഗാ ഷോ "വസന്തോത്സവം" 2018 പരിപാടിയോടനുബന്ധിച്ചു പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന സുവനിയറിനു ഉചിതമായ പേര് നിർദേശിക്കുവാൻ ഇതാ നിങ്ങൾക്കൊരു അവസരം. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണം പേര്.
താല്പ്പര്യപ്പെടുന്നവർ നിങ്ങളുടെ നിർദേശം
kera2...@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, വാട്സാപ്പിലൂടെയോ എഴുതി അറിയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്ന വ്യക്തിക്ക് വസന്തോത്സവം പരിപാടിയിൽ വച്ച് പ്രത്യേക സമ്മാനം നൽകുന്നതായിരിക്കും.
പേര് നിർദേശിക്കാനുള്ള അവസാന തീയതി: 2018 മാർച്ച് 6.
സ്നേഹപൂർവ്വം
വിപിൻ രാജൻ
സുവനിയർ കൺവീനർ - കേര വസന്തോത്സവം 2018