കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര)യുടെ അഞ്ചാമത് മെഗാ സാംസ്കാരിക പരിപാടിയായ
കേര മെട്രോ വസന്തോത്സവം 2018, ഏപ്രിൽ 6-)o വെള്ളിയാഴ്ച തീയതി ഉച്ചയ്ക്ക് 3 മണി മുതൽ
അബ്ബാസിയ ഇന്റഗ്രിയ്റ്റഡ് ഇന്ത്യൻ സ്‌കൂളിൽ ആഡിറ്റോറിയത്തിൽ വച്ച് സമുചിതമായി
നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ.
ഏഷ്യാനെറ്റ് ഇളയനിലാ ഫെയിo ശ്രീ.പ്രദീപ് ബാബു, ഐഡിയാ സ്റ്റാർ സിംഗർ ഫെയിo ശ്രീമതി.ദുർഗാ വിശ്വനാഥ്, പ്രശസ്ത പേർക്കുഷനിസ്റ് ശ്രീ.യാസിർ അഷറഫ് തുടങ്ങിയവർ അണിനിരക്കുന്ന സൂപ്പർ മെഗാ മ്യുസിക്കൽ ഷോ, കോമഡി ഷോ,
പൊതുസമ്മേളനം, സുവനിയർ പ്രകാശനം, നൃത്ത നൃത്ത്യങ്ങൾ, വിവിധ കലാ പരിപാടികൾ എന്നിവയും മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ-മത-സംസ്ക്കാരിക- മാധ്യമ-വ്യാവസായിക മേഖലകളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
കുവൈറ്റിലെ എല്ലാ മേഖലകളിൽ നിന്നും കേര മെട്രോ വസന്തോത്സവം 2018വേദിയിലേക്ക് സൗജന്യമായി യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കേരയുടെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും മറ്റു അഭ്യുദയകാംക്ഷികളെയും കേര മെട്രോ വസന്തോത്സവം 2018 മെഗാ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം, പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുതകുന്ന വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു കൊള്ളുകയും ചെയ്യുന്നു.
കേര മെട്രോ വസന്തോത്സവം 2018പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക- 55558329 / 97271683 / 97224639 / 67682894 / 90976848