
പ്രിയ സുഹൃത്തേ,
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻറെ (കേര) നാലാമത് "വസന്തോത്സവം" പരിപാടിയോടനുബന്ധിച്ചു പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന സുവനിയറിനു ഉചിതമായ പേര് നിർദേശിക്കുവാൻ ഇതാ നിങ്ങൾക്കൊരു അവസരം. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണം പേര്.
താല്പ്പര്യപ്പെടുന്നവർ 2016 മാർച്ച് 10നു മുൻപ് നിങ്ങളുടെ നിർദേശം kera2...@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ എഴുതി അറിയിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്ന വ്യക്തിക്ക് വസന്തോത്സവം പരിപാടിയിൽ വച്ച് പ്രത്യേക സമ്മാനം നൽകുന്നതായിരിക്കും.
സ്നേഹപൂർവ്വം
സുവനിയർ കണ്വീനർ
കേര