ഇസ്‌റയിൽ നിന്നും മൂന്നു വ്യത്യസ്ഥ ദഅവാ - വിദ്യഭ്യാസ പദ്ധതികൾ കൂടി ഇസ്‌ലാമിക് മോറൽ സ്കൂൾ ഫോർ ബോയ്സ് 2018 ജൂലായിൽ ആരംഭിക്കും

26 views
Skip to first unread message

Hussain Thangal Vatanappally

unread,
Jun 1, 2018, 11:05:45 AM6/1/18
to isravtp
ഇസ്‌റയിൽ നിന്നും മൂന്നു വ്യത്യസ്ഥ ദഅവാ - വിദ്യഭ്യാസ പദ്ധതികൾ കൂടി 
ഇസ്‌ലാമിക് മോറൽ സ്കൂൾ ഫോർ ബോയ്സ് 2018 ജൂലായിൽ ആരംഭിക്കും 

വാടാനപ്പള്ളി: മത - ധാർമിക രംഗത്ത് സമൂഹത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വാടാനപ്പള്ളിയിലെയും പരിസരത്തെയും വിദ്യാർത്ഥികൾ, യുവാക്കൾ, ഉമറാക്കൾ എന്നവർക്കായി വ്യത്യസ്ഥ രൂപത്തിലുള്ള മൂന്നു ദഅവ പ്രോജെക്റ്റുകളുമായി ഇസ്‌റ മോറൽ സ്‌കൂൾ 2018 ജൂലായിൽ ആരംഭിക്കും. പ്ലസ്ടു , ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കായി തുടങ്ങുന്ന രണ്ടു വർഷത്തെ ഇസ്‌ലാമിക് ഡിപ്ലോമ കോഴ്സാണ് അതിലൊന്ന്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് കോണ്ടാക്ട് ക്ലാസ്സ്. വിശുദ്ധ ഖുർആൻ പാരായണ പഠനത്തിനും ആശയ പഠനത്തിനും പ്രാമുഖ്യം നൽകുന്ന സിലബസിൽ ഹദീസ്, ചരിത്രം, കർമ്മ ശാസ്ത്രം, ഭാഷാ പരിശീലനം, വ്യക്‌തിത്വ വികസനം, തുടർപഠനത്തിനും ജോലിയന്ന്വേഷണത്തിനുമുള്ള മാർഗ്ഗ നിർദേശങ്ങൾ, ഇന്റർവ്യൂകൾ നേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആത്മീയ മുന്നേറ്റത്തിനും വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ദഅവ പ്രോജെക്റ്റുകളിലും പങ്കെടുക്കാൻ അവസരം, വിവിധ വിഷയങ്ങളിൽ പ്രാക്ടിക്കൽ പരിശീലനം, ഇന്ത്യയിലെ വിവിധ ചരിത്ര പ്രദേശങ്ങളിലേക്ക് പഠന വിനോദ യാത്രകൾ എന്നിവകൾ  സമന്വയിപ്പിക്കുന്ന പദ്ധതിയിൽ പരീക്ഷക്ക് ശേഷം ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നൽകും. മത രംഗത്ത് തുടർന്ന് പഠിക്കാൻ അവസരവും. 

സ്ക്കൂൾ ഏഴാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന മൂന്നു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സാണ് രണ്ടാമത്തേത്. ആഴ്ചയിൽ രണ്ടു ദിവസം കോണ്ടാക്ട് ക്ളാസുകൾ ഉണ്ടാകും. വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങളോടെ വായിക്കാനും, ഇസ്‌ലാമിക കർമ്മങ്ങളിൽ കൃത്യമായ പ്രാക്ടിക്കൽ പരിശീലനം, ബുദ്ധിയും ഓർമ്മ ശക്തിയും വികസിക്കാനാവശ്യമായ പരിശീലനങ്ങൾ, ഭാഷാ പരിശീലനം,   തുടർ പഠനത്തിനാവശ്യമായ ഗൈഡൻസുകൾ, പഠന വിനോദ യാത്രകൾ, പഠനത്തിൽ മികവ് പുലർത്താനാവാശ്യമായ പരിശീലനങ്ങൾ, ജീവിത ചിട്ടകൾ വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങൾ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിക്കുന്നത്. 

നാട്ടിലെ ചെറുപ്പക്കാർക്കും ഉമറാക്കൾക്കും അടിസ്ഥാന യോഗ്യതയോ പ്രായ പരിധിയോ ഇല്ലാതെ പങ്കെടുക്കാവുന്ന ഡിപ്ലോമ ഇൻ ഇസ്‌ലാമിക് ശരീഅഃ ആണ് മൂന്നാമത്തെ പദ്ധതി. ഇസ്‌റ മസ്ജിദിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് ഈ കോഴ്സ് ക്രമീകരിക്കുന്നത്. വിശുദ്ധ ഖുർആൻ, നാല്പത് ഹദീസ്, ചരിത്രം, കർമ്മ ശാസ്ത്ര സംബന്ധിയായ മസ്അലകൾ, ഇസ്ലാമിക ചരിത്രങ്ങൾ, ദഅവ - സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന രുപത്തിൽ പര്യടനങ്ങളും യാത്രകളും എന്നിവകളാണ് ഈ കോഴ്‌സിൽ ഉൾപ്പെടുത്തുന്നത്.

നാട്ടിലെ ഇസ്‌ലാമിക ജാഗരണ - സംസ്കരണ രംഗത്ത് ഈ മൂന്നു പദ്ധതികളും വലിയ മുന്നേറ്റങ്ങൾ കാഴ്ച വെക്കുമെന്ന് ഇസ്‌റ പ്രത്യാശിക്കുന്നു. വിശദ വിവരങ്ങൾ വഴിയേ പ്രസിദ്ധം ചെയ്യും 
Reply all
Reply to author
Forward
0 new messages