ഇസ്റ റമദാൻ കാമ്പയിൻ, സ്വാഗത സംഘം ഏപ്രിലിൽ നടക്കും
വാടാനപ്പള്ളി: 'വിശുദ്ധ ഖുർആൻ, വിശുദ്ധ റമദാൻ" എന്ന ശീർഷകത്തിൽ കഴിഞ്ഞ ആറു വർഷമായി ഇസ്റ നടത്തുന്ന റമദാൻ കാമ്പയിൻ ഈ വർഷവും വിപുലമായി നടത്താൻ ഇസ്റ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഖുർആൻ ബോധനം, ഖത്മുൽ ഖുർആൻ, ഖുർആൻ പാരായണ പഠനം, തര്ബിയത് സദസ്സുകൾ, ആത്മീയ ജാഗരണ സദസ്സുകൾ, ഇഅതിഖാഫ്, റമദാൻ കിറ്റ് വിതരണം, ബദർ അനുസ്മരണം, ഇഫ്താർ സംഗമം, ഇരുപത്തി ഒമ്പതാം രാവിലെ ആത്മീയ സംഗമം തുടങ്ങി വ്യത്യസ്ഥ ആത്മീയ പരിപാടികൾ നടത്താനാണ് തീരുമാനം.പരിപാടി വിജയിപ്പിക്കുന്നതിന്നായി വിപുലമായ സ്വാഗത സംഘം യോഗം ഏപ്രിൽ ആദ്യവാരത്തിൽ ഇസ്റയിൽ നടക്കുമെന്ന് ട്രഷറർ ബാദുഷ തങ്ങൾ അറിയിച്ചു.