ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) ഹിജ്റ 407 - 561
(ഹുസൈൻ തങ്ങള് വാടാനപ്പള്ളി)
ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയിൽ പറയാൻ പറ്റാത്ത രീതിയിൽ ഇളക്കം സംഭവിച്ച കാലഘട്ടം, ഭൗതിക സുഖങ്ങളിൽ ജനങ്ങളും പണ്ഡിതരും ഭരണാധികാരികളും തിമർത്താടിയിരുന്ന സമയം, സ്വെഭാവം ദുഷിച്ചു പരലോകം മറന്നു ജീവിച്ച ജനത, ധാർമിക നൈതിക മൂല്യങ്ങൾ തകർന്നിടിഞ്ഞു. ഒരു ഭാഗത്ത് ജനം സമ്പന്നതയുടെ പളപളപ്പിൽ, മറുഭാഗത്ത് പാവങ്ങൾ കൊടിയ ദാരിദ്ര്യത്തിന്റെ നിന്ദ്യതയിൽ. അങ്ങിനെയുള്ളൊരു കാലഘട്ടത്തിലാണ് ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി ഇസ്‌ലാമിക നവോഥാനത്തിന്റെ ദീപശിഖയുമേന്തി വരുന്നത്. ഹിജ്റ 470 / 471ലാണ് ഇറാനിലെ കീലാനിലാണ് ശൈഖവർകളുടെ ജനനം.
പിതാ വഴിയിൽ ഹസൻ (റ) വിനോടും മാതാ വഴിയിൽ ഹുസൈൻ (റ) വിനോടും ചേർന്ന് മുത്ത് നബിയിൽ സമ്മേളിക്കുന്നതാണ് ശൈഖവർകളുടെ കുടുംബ പാരമ്പര്യം
സയ്യിദ് അബുൽ മുഹമ്മദ് അബ്ദുൽ ഖാദിർ, സയ്യിദ് അബൂ സ്വലിഹ് ജൻകി ദോസ്ത് മൂസ, സയ്യിദ് അബൂ അബ്ദുള്ള, സയ്യിദ് യഹ് യാ സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ, സയ്യിദ് അബ്ദുള്ള, സയ്യിദ് മൂസാ അല ജൂൻ, സയ്യിദ് അബ്ദുല്ലാ മഹദ്, സയ്യിദ് ഹസൻ മുഥന്ന, സയ്യിദ് ഹസൻ ബിന് അലി (റളിയല്ലാഹു അൻഹും)
ഫാത്തിമാ ബിൻത് സയ്യിദ് അബ്ദുല്ല സൗമഈ, ഇമാം അബൂ ജമാലുദ്ധീൻ സയ്യിദ് മുഹമ്മദ്, സയ്യിദ് മഹ്മൂദ്, ഇമാം അബുൽ അത്വാ അബ്ദുള്ള, ഇമാം കമാലുദ്ധീൻ ഈസാ, ഇമാം സയ്യിദ് അബൂ അലാഉദ്ധീൻ മുഹമ്മദ് അല ജവാദ്, ഇമാം അലി റിളാ, ഇമാം മൂസൽ കാളിം, ഇമാം ജഅഫർ സാദിഖ്, ഇമാം മുഹമ്മദ് ബാഖിർ, ഇമാം അലി സൈനുൽ ആബിദീൻ, ഇമാം ഹുസൈൻ ഇബ്നു അലി ( റളിയല്ലാഹു അൻഹും)
ശൈഖവർകൾ ജനിച്ചു അധികം താമസിയാതെ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ പിതാവും സൂക്ഷ്മ ജ്ഞാനിയും പണ്ടിതനുമായിരുന്ന ഷെയ്ഖ് സയ്യിദ് അബ്ദുല്ല സൌമഇ യുടെ സംരക്ഷണയിലാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി വളർന്നത്.
ചെറുപ്പത്തിലെ ഇസ്ലാമിക ശരീഅത്തിൽ അവഗാഹം നേടിയ ജീലാനി തങ്ങൾ കൂടുതൽ പഠനത്തിനു ജീലാൻ സൌകര്യപ്പെടില്ലെന്നരിഞ്ഞപ്പോൾ ബാഗ്ദാദിലേക്ക് യാത്രയായി.
മുപ്പത്തി മൂന്നു വര്ഷം ഷെയ്ഖ് വിശ്രുതരായ ഗുരുനാഥന്മാരിൽ നിന്നും വിദ്യ അഭ്യസിച്ചു. ഖുർആൻ, ഹദീസ് നിദാന ശാസ്ത്രങ്ങൾ, ഫിഖ്ഹ്, തസവ്വുഫ്, സാഹിത്യം തുടങ്ങി ഏതാണ്ടെല്ലാ വിഷയങ്ങളിലും അത്യപൂർവ്വമായ വ്യുൽപ്പത്തിയായിരുന്നു ശൈഖവർകൾക്ക്.
ബാഗ്ദാദിലെ ജീവിതം
ബാഗ്ദാദിലെ ശൈഖവർകളുടെ ജീവിത കാലം പരീക്ഷണങ്ങളുടേതായിരുന്നു. ശക്തമായി പീഡിപ്പിക്കപ്പെട്ടു. പട്ടിണി കിടന്നും കേട്ടിടാവശിഷ്ട്ടങ്ങൽക്കിടയിലും മണൽ തറയിലും കിടന്നുറങ്ങെണ്ടി വന്നു. പലരും മഹാനെ ഭ്രാന്തനെന്നു വിളിച്ചു ആക്ഷേപിച്ചു. കൃത്യമായ അട്രാസ്സില്ലാത്തതിനാൽ ഉമ്മ ചിലവിനായി കൊടുത്തയക്കുന്ന സംഖ്യകൾ കിട്ടാറുമില്ല. നിത്യ വൃത്തിക്കായി ചുമടുകൾ ചുമന്നു. ജനങ്ങൾക് സേവനം ചെയ്തു കൊടുത്തു. ജീലാനി തങ്ങൾ തന്നെ പറയുന്നു "നദിക്കരയിൽ വിളയുന്ന പച്ചിലകളും പച്ചവെള്ളവും കുടിച്ചു ഞാൻ ജീവൻ നില നിർത്തിയത്. കാശില്ലാത്തതിന്റെ പേരിൽ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തള്ളി നീക്കി. ഭക്ഷണ അവശിഷ്ട്ടങ്ങൾ പെറുക്കിയെടുക്കാൻ വരെ പോയിട്ടുണ്ട്. പലപ്പോഴും എന്നെ മറികടന്നു ആവശ്യക്കാർ അത് കൈവശപ്പെടുത്തുകയാണുണ്ടാവുക. ഒരു ദിവസം റയാഹീൻ അങ്ങാടിയിലെ പള്ളിയിൽ ഞാൻ എത്തി. അസഹനീയമായ വിശപ്പ് കാരണമായി മരണം പുൽകുവാൻ തയ്യാറായി ഞാൻ നിന്നു. അപ്പോൾ ഒരു ഗ്രാമീണ യുവാവ് അവിടെ കടന്നു വന്നു. കയ്യിൽ കുറച്ചു റൊട്ടിയും പൊരിച്ച കൊഴിയുമുണ്ട്. അയാൾ അതവിടെയിരുന്നു കഴിക്കാൻ തുടങ്ങി. അയാളെന്നെ കണ്ടു, ഭക്ഷണത്തിനു അയാളെന്നെ നിർബന്ധിച്ചു. നിർബന്ധത്തിനു വഴങ്ങി ഞാൻ കൂടെയിരുന്നു ഭക്ഷിച്ചു. ഞങ്ങൾ പരിചയപ്പെട്ടു. ജീലാൻ കാരനാണ് താനെന്നും വിധ്യാഭ്യസത്തിന്നായി ബാഗ്ദാദിൽ വന്നതാണെന്നും അയാൾ എന്നോട് പറഞ്ഞു, ഞാനും ജീലാൻ കാരനാണെന്ന് പറഞ്ഞപ്പോൾ 'അബ്ദുൽ ഖാദിർ' ഏന്ന മത ഭക്തനായ ആളെ അറിയുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അത് ഞാനാണെന്ന് പറഞ്ഞപ്പോൾ അയാള് സന്തോഷിച്ചു എന്നിട്ട് എന്നോട് പറഞ്ഞു 'സഹോദരാ.... ഞാൻ ബാഗ്ദാദിൽ എത്തിയപ്പോൾ യാത്രാ ചിലവ് കഴിഞ്ഞു കുറച്ചു സംഖ്യ ബാക്കിയുണ്ടായിരുന്നു. താങ്കളെ കുറിച്ച് പലരോടും അന്ന്വേഷിച്ചു. താങ്കള്ക്ക് തരാൻ താങ്കളുടെ മാതാവ് തന്നയച്ച കുറച്ചു സംഖ്യ എന്റെ കയ്യിലുണ്ടായിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന പണം തീർന്നു. മൂന്നു ദിവസം പട്ടിണി കിടന്നു. മരിച്ചു പൊകുമെന്നായപ്പൊൽ താങ്കള്ക്ക് തരാനായി താങ്കളുടെ ഉമ്മ എന്നെ ഏൽപ്പിച്ച പണത്തിൽ നിന്ന് ഞാൻ ഈ റൊട്ടിയും കോഴിയും വാങ്ങിയത്. അതിനാൽ നന്നായി ഭക്ഷിക്കുക. ഇതു താങ്കളുടെതാണ്, ഞാൻ താങ്കളുടെ അതിഥിയും. അയാള് സംതൃപ്തനായി. ഉമ്മ കൊടുത്തയച്ച നാണയത്തിൽ നിന്നും കുറച്ചു ഞാൻ ആ സഹോദരന് നൽകി. സന്തോഷവാനായി അയാൾ തിരികെ പോയി" ((സിയരു അഅലാമുന്നുബലാഅ - 20 / 444)
ശൈഖ് ജീലാനി പറയുന്നു "ഞാൻ ധരിച്ച വസ്ത്രം കമ്പിളി ജുബ്ബയും തലയിൽ പഴന്തുണിയുമായിരുന്നു. നഗ്നപാദനായി മുള്ളുകൾ നിറഞ്ഞ വഴികളിലൂടെ നടന്നു. പച്ചിലകളും പച്ചവെള്ളവും കഴിച്ചു ജീവൻ നില നിർത്തി. പ്രത്യക്ഷത്തിൽ ഞാൻ മൂകനും ഭ്രാന്തനുമാനെന്നു വരെ തോന്നി" (ത്വേബകാത്തുൽ കുബ്റ 1/ 126) {തുടരും)