ഇസ്‌റ ലൈബ്രറിയിലേക്ക് ഗ്രന്ഥങ്ങൾ സ്പോൺസർ ചെയ്യാം
വാടാനപ്പള്ളി: വിദ്യഭ്യാസ വിഞ്ജാന രംഗത്ത് അതുല്യമായ മുന്നേറ്റം കാഴ്ച വെക്കുന്ന ഇസ്‌റ, വിഞ്ജാന വളർച്ചയുടെ ഭാഗമായി വിപുലമായ ലൈബ്രറി സജ്ജീകരിക്കുന്നു.
ലൈബ്രറിയിലേക്ക് നിങ്ങളുടെ കൈവശമുള്ള ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ എന്നിവ നൽകി സഹകരിക്കാം. അല്ലെങ്കിൽ വിവിധ ഗ്രന്ഥങ്ങളും പുസ്തകങ്ങളും നിങ്ങൾക്ക് നേരിട്ട് വാങ്ങി ഇസ്‌റയിൽ ഏൽപ്പിക്കാം. അതുമല്ലെങ്കിൽ ഇസ്‌റ ലൈബ്രറി ഫണ്ടിലേക്ക് സംഭാവന ചെയ്തു പുസ്തകങ്ങളും ഗ്രന്ഥങ്ങളും സ്പോൺസർ ചെയ്യാം.
അള്ളാഹു അനുഗ്രഹിച്ചാൽ അടുത്ത വർഷം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഡിഗ്രി ബാച്ചുകൾ ആരംഭിക്കുകയാണ്. വൈവിധ്യമാർന്ന വിപുലമായ ലൈബ്രറി സജ്ജീകരിച്ചാൽ മാത്രമേ വിദ്യാർത്ഥികളുടെ പഠന - ഗവേഷണ രംഗത്ത് വളർച്ചയും ധൈഷണിക മുന്നേറ്റവും കാഴ്ച വെക്കാൻ സാധ്യമാകൂ. അതിനാൽ അറിവ് പകർന്നു കൊടുക്കുന്ന മഹാ സൗഭാഗ്യം ലഭിക്കുന്ന ഈ അതുല്യ സംരംഭത്തിൽ സഹകരിക്കാൻ എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
യുഎഇയിൽ നിന്നും ഗ്രന്ഥങ്ങളും പുസ്തകങ്ങളൂംസ്വീകരിക്കും. നാട്ടിലുള്ളവർക്ക് നേരിട്ട് ഇസ്‌റയിൽ എത്തിക്കാം. അതുമല്ലെങ്കിൽ നിങ്ങളുടെ സ്ഥലത്ത് വന്നു പുസ്തകം ശേഖരിക്കുന്നതായിരിക്കും.
ബന്ധപ്പെടുക
യു എ ഇ: 050 6789319