ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) ഹിജ്റ 470 - 561 (മൂന്ന്)

14 views
Skip to first unread message

Hussain Thangal Vatanappally

unread,
Jan 20, 2016, 11:17:12 AM1/20/16
to isravtp, Abdul Rahman, Shoukath Mundenkattil, MAH Azhari, Abdul Azeez Pulikkal, Salah Wayanad, Unais Kalpakanchery
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി)  ഹിജ്റ 470  - 561 (മൂന്ന്)

അന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ കണ്ടു ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ഖിന്നനായി. എവിടെയും തിന്മ നിറഞ്ഞു നിന്നു. കൂരാ കൂരിരുട്ട്. കള്ളവും ചതിയും വഞ്ചനയും. പണം, അത് മാത്രമായിരുന്നു എല്ലാവർക്കും വേണ്ടിയിരുന്നത്. അഹങ്കാരവും അസൂയയും ധൂർത്തും നിറഞ്ഞാടി. ആദർശവും ആശയവും പ്രസംഗത്തിലും എഴുത്തിലും മാത്രമായി ചുരുങ്ങി.  പാവങ്ങളെയും ദരിദ്രരെയും മറന്നു. അവരോടു സ്നേഹമോ കാരുണ്യമോ കാണിക്കാത്ത പരുക്കൻ മനസ്സുകൾ. മദിരാക്ഷികളുടെ പാട്ടും ഉത്സവവും നൃത്തവും.നേതാക്കൾ വരെ ധൂർത്തിനും ദുർവ്യയത്തിനും വിധേയരായി. തിരു സുന്നത്തിന്റെ പവിത്രമായ ചടങ്ങായ വിവാഹ വേദികളും മറ്റും പോങ്ങച്ചത്തിന്റെയും വൈവിധ്യ  ഭക്ഷണ വിതരണത്തിന്റെയും  കേന്ദ്രങ്ങളായി മാറി. സദ്യകളിൽ പ്രധാനികളും അപ്രധാനികൾകും സമ്പന്നർക്കും ദരിദ്രർക്കും പ്രത്യേകം പ്രത്യേകം വേദികൾ സൃഷ്ടിക്കപ്പെട്ടു. ജനങ്ങൾ നിസ്ക്കരിച്ചു, ആ നിസ്കാരം അവരെ മ്ലേച്ച വൃത്തിയിൽ നിന്നും നിഷിദ്ധ പ്രവർത്തനങ്ങളിൽ നിന്നും  തടഞ്ഞില്ല. നോമ്പെടുക്കുന്നുണ്ട്, പക്ഷെ ആത്മ സംസ്കരണം നടന്നില്ല. ഇല്ലത്തവന്റെയും ദരിദ്രന്റെയും വിശപ്പിന്റെ ഉൾവിളി അറിഞ്ഞില്ല. ജനം പണം ചിലവഴിച്ചു, അത് പക്ഷെ അല്ലാഹു നിശ്ചയിച്ച മാർഗ്ഗത്തിലായിരുന്നില്ല. പണ്ഡിതന്മാർ നിരന്തരം ഉപദേശിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു, അത് പക്ഷെ ജനങ്ങളുടെത് പൊയിട്ട് അവരവരുടെ ജീവിതത്തിൽ പോലും ഒരു സ്വാധീനവും ചെലുത്തിയില്ല. ജനം സുഖഭോഗങ്ങളിൽ വിഹരിച്ചു. 

അങ്ങിനെ സമൂഹം ദുഷിച്ചു പോയ കാലഘട്ടം. ഒരു പരിഷ്ക്കർത്താവിനെ അനിവാര്യമായും  ലോകം കാത്തിരുന്ന സമയം. അപ്പോഴാണ്‌ ഷെയ്ഖ്‌ അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) ആത്മ സംസ്കരണത്തിന്റെ വഴിയിൽ പ്രവേശിക്കുകയും ജനങ്ങളെ തർബിയത് ചെയ്തു ശിക്ഷണം നൽകി തജ്ദീദ് ചെയ്യുകയും ചെയ്യാൻ ആരംഭിച്ചത്. തന്റെ ഗുരു തന്നെ ഏൽപ്പിച്ച മദ്രസ്സ വിപുലീകരിച്ചു. വിദ്യഭ്യാസം തേടിയെത്തുന്ന  വിദ്യാർത്തികൾക്കും സംസ്കരണ ലഷ്യം വെച്ച് വരുന്ന വിശ്വാസികൾക്കും താമസ സൗകര്യം നല്കുന്ന വലിയൊരു പർണ്ണ ശാലയായി അത് മാറി. 

ശൈഖിനെ ശ്രവിക്കാൻ ആളുകൾ ഒഴുകിയെത്തി. അവിടത്തെ ഉപദേശങ്ങളും പ്രഭാഷണവും നിർദേശങ്ങളും ആളുകളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. ആത്മാര്ത്തമായി കർമ്മം ചെയ്യുന്ന പണ്ഡിത വര്യന്റെ സ്വെരമായിരുന്നു ജീലാനി തങ്ങളുടേത്. അതിനാല സദസ്സുകളിൽ കണ്ണുനീർ ഉതിർന്നു വീണു. പാപ ഭാരത്താൽ ജനങ്ങളുടെ ശിരസ്സ് കുനിഞ്ഞു. ചിലർ പ്രഭാഷണം കേട്ട് ഹൃദയം പൊട്ടി മരിച്ചു, മറ്റു ചിലർ ഖേദ പ്രകടനത്തോടെ ജീവിതം മാറ്റി മറിച്ചു. മഹാന്റെ സദസ്സുകളിൽ കരച്ചിലിന്റെയും തേങ്ങലിന്റെയും ആരവം മുഴങ്ങി കേള്ക്കാമായിരുന്നു. 70000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ദിവസവും മഹാനെ ശ്രവിക്കാൻ എത്തുമായിരുന്നു. 

തന്റെ ഗുരുനാഥൻ തന്നെ ഏൽപ്പിച്ച മദ്രസ്സ കൂടാതെ ബാഗ്ദാദിലെ വിശ്വ പ്രസിദ്ധമായ നിസാമിയ്യ സർവ്വ കലാശാലയിലും ശൈഖവർകൾ ക്ലാസ് എടുത്തിരുന്നു. വിശുദ്ധ ഖുർആൻ, ഹദീസ്, ആരാധനാനുഷടാന പാഠങ്ങൾ, അഹല് സ്സുന്നത്തിന്റെ ആദർശം, നന്മ കൽപ്പിക്കൽ, തിന്മ തടയൽ എന്നിവകളിൽ പ്രത്യേക പരിശീലനം നൽകുന്ന ശൈഖ് ജീലാനി തങ്ങളുടെ 'ഗുൻയത്ത്' തുടങ്ങി പതിമൂന്നോളം വിഷയങ്ങളിൽ നിരന്തര പഠനവും മനനവും പരിശീലനവും ആയിരുന്നു ശൈഖിന്റെ ഗുരുമുഖത്ത് നിന്നും ലഭിച്ചിരുന്നത്. തസവ്വുഫിനെയും ഫിഖ്ഹിനെയും സമന്വയിപ്പിച്ച് കൊണ്ടുള്ള പാട്യ പദ്ധതിയായിരുന്നു നടപ്പിലാക്കിയത്.ജീലാനി തങ്ങളുടെ മുന്നിൽ  തസവ്വുഫിന്റെ മേൽ നിയന്ത്രണം ഫിഖ്ഹിന് തന്നെയായിരുന്നു. ഫിഖ്ഹ് (ശരീഅത്ത്) ഇല്ലാതെ മതത്തിന് നില നിൽപ്പില്ലെന്നും അവിടുന്ന് വ്യകതമാക്കി, ശരീഅത്തിന്റെ സാനിധ്യമില്ലാത്ത ഏതൊരു ആധ്യാത്മിക വഴികളും മത വിരുദ്ധമാണെന്ന് അവിടുന്ന് പഠിപ്പിച്ചു. കിത്തബിന്റെയും സുന്നത്തിന്റെയും വഴിയിലൂടെ മാത്രമേ സത്യത്തിലേക്ക് സഞ്ചരിക്കാൻ കഴിയൂ എന്ന് അവിടുന്ന് ഉൽബൊധിപ്പിച്ചു.(അൽഫത്ഹു റബ്ബാനി)

അന്ന് പണ്ഡിതന്മാർക്കിടയിൽ നില നിന്നിരുന്ന ശത്രുതയും അഭിപ്രായ ഭിന്നതയും തന്റെ ക്ലാസ്സുകളിൽ ശൈഖവർകൾ നിരൂപണ വിധേയമാക്കി. അത് പക്ഷെ ആരെയും അധിക്ഷേപിച്ചുകൊണ്ടും നിന്ദിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടുമായിരുന്നില്ല. ഭരണാധികാരികളുടെ അതി ക്രൂരമായ ഭരണത്തെയും അക്രമത്തേയും ശക്തമായി വിമർശന വിധേയമാക്കി. ഭരണാധികാരികളിലും പണ്ടിതരിലും സാധാരണക്കാരിലും കണ്ടു വന്നിരുന്ന മുഴുവൻ തിന്മകളെയും അദ്ദേഹം തുറന്നെതിർത്തു. ധൂർത്തിനും ലുബ്ദിനുമെതിരെ ആഞ്ഞടിച്ചു. ശൈഖ് പറയുന്നു "വിജ്ഞാനത്തിലും കർമ്മത്തിലും വഞ്ചന കാണിക്കുന്നവരെ!, അല്ലാഹുവിന്റെയും മുത്ത്‌ നബിയുടെയും ശത്രുക്കളെ!, രാജാക്കനമാരുടെയും സുൽത്താന്മാരുടെയും മുമ്പിൽ നിങ്ങൾ എത്രത്തോളം കപടത കാണിക്കും?, അവരിൽ നിന്നും ഭൌതിക വിഭവങ്ങളും സുഖഭോഗങ്ങളും ആസ്വാദനങ്ങളും നിങ്ങൾ സ്വീകരിക്കുന്നു. നിങ്ങൾ അല്ലാഹുവോടും ദൈവ ദാസരോടും വഞ്ചന കാണിക്കുന്നവരാണ്" അവിടുന്ന് അല്ലാഹുവോട് പ്രാർതിക്കുമായിരുന്നു "അല്ലാഹുവേ! കപട വിശ്വാസികളുടെ ഉപദ്രവങ്ങളെ നീ തകര്ത്തു കളയേണമേ, അവർക്ക് നീ പൊറുത്തു കൊടുക്കേണമേ, അവരുടെ അക്രമത്തെ നീ അടിച്ചമർത്തേണമേ, അവരെ നീ നിന്ദ്യരാക്കേണമേ, അവരിൽ നിന്നും നീ ഭൂമിയെ ശുദ്ധിയാക്കേണമേ" (അൽഫത്ഹു റബ്ബാനി)

വഴി പിഴച്ചവരെയും ബിദ്അത്തുകാരെയും ശൈഖ് ക്ലാസ്സുകളിൽ നിശിതമായി വിമർശിച്ചു. അവരോട് എല്ലാ നിലക്കും അകലം പാലിക്കാൻ അവിടുന്ന് നിഷ്ക്കർഷിചു. ഹൃദയത്തെ കീഴടക്കുന്ന ഉപദേശമായിരുന്നു അവിടുന്ന് തന്റെ ശിഷ്യർക്ക് നല്കിയിരുന്നത്. അവിടുന്ന് പറഞ്ഞു "മോനെ, നിന്റെ അതിമോഹവും അത്യാർത്തിയും കുറയ്ക്കുക, ഈ ലോകത്തോട് വിട പറയുന്നവന്റെ നമസ്ക്കാരത്തെ പോലെ നിസ്ക്കരിക്കുക, വസിയ്യത്ത്‌ എഴുതി തലയണക്കടിയിൽ വെച്ച ശേഷമല്ലാതെ ഒരു സത്യാ വിശ്വാസിയും ഉറങ്ങരുത്, നീ കഴിക്കുന്ന ഓരോ അത്താഴവും നിന്റെ അവസാന അത്താഴമാണെന്ന വിചാരത്തോടെ കഴിക്കുക. നിന്റെ കുടുംബങ്ങളിൽ നിന്റെ സാന്നിധ്യം വിട ചോല്ലുന്നവനെ പോലെയാവുക, സഹോദരനെ കണ്ടുമുട്ടുന്നത് അന്ത്യ ദർശനം പോലെയാവട്ടെ, ഞാൻ വിട പറയാനുള്ളവനാണെന്ന ബോധം നിട്നെ ഹൃദയത്തിൽ എപ്പോഴും ഉറപ്പിച്ചു നിർത്തുക, സ്വെന്തത്തെയും പണത്തെയും പൂജിക്കരുത്, നിന്റെ കയ്യിൽ കാശ് വേണം, നിന്റെ പോക്കറ്റിലും,അത് പക്ഷെ ഹൃദയത്തിലെ പൂജാ വിഗ്രഹമാകരുത്, ശിർക്കിനെയും ദൈവ നിഷേധത്തെയും സൂക്ഷിക്കുക. വിശുദ്ധ ഖുർആനും തിരു സുന്നത്തും മുറുകെ പിടിക്കുക" അക്കാലത്തെ പണ്ടിതരെയും ദീനി പ്രവര്ത്തകരോടും അവിടുന്ന് ഉപദേശിച്ചു "നീ പറയുന്നത് പ്രവർത്തിക്കുന്നവനാകണം, നിന്റെ നാവിൽ ഇസ്ലാമുണ്ട്, പേനയിലും, അത് പക്ഷെ നിന്റെ സ്വെന്തത്തിലെക്ക് കടന്നു വരുന്നില്ല, നിന്റെ ഹൃദയത്തിൽ അതിന്റെ ചലനങ്ങളൊന്നും കാണുന്നില്ല, പിന്നെങ്ങിനെ നീ ഉപദെഷിക്കുന്നവർ സൽ വൃത്തരാകും" (അൽഫത്ഹു റബ്ബാനി) ചാട്ടുളി പോലെ അവിടത്തെ വചനങ്ങൾ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ കിടന്നു സ്പന്ദിക്കാൻ തുടങ്ങി (തുടരും) 

     
Reply all
Reply to author
Forward
0 new messages