ഹിജ്റയുടെ സന്ദേശം - UAE Awqaaf Friday Khuthuba – Malayalam Translation – (16th November 2012)

385 views
Skip to first unread message

Hussain Thangal Vatanappally

unread,
Nov 16, 2012, 5:08:05 AM11/16/12
to isravtp

UAE Awqaaf  Friday Khuthuba – Malayalam Translation – (16th November 2012)

Hussain Thangal Vatanappally

 

ഹിജ്റയുടെ സന്ദേശം

 

മാന്യ വിശ്വാസികളെ!
 

സത്യ മാര്ഗ്ഗവുമായാണ് മുത്ത്‌ ഹബീബ് (സ്വ) തങ്ങളെ അല്ലാഹു നിയോഗിച്ചത്. മക്കയില്‍ ഹബീബ് (സ്വ) ഏറെക്കാലം പ്രബോധനം ചെയ്തു. ഗോത്രങ്ങളെയും ജന വിഭാഗങ്ങളെയും സത്യ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചു, എന്നാല്‍ വിരലിലെണ്ണാവുന്നവര് മാത്രമാണ് ഹബീബിനെ വിശ്വസിച്ചു ഇസ്ലാം പുല്‍കിയത്. ‍മക്കയിലെ ധിക്കാരികളായ മേലാളന്മാരുടെ അക്രമവും പീഡനവും ഭയന്ന് പല പാവപ്പെട്ടവും വിശ്വാസം ഉള്ളിലൊതുക്കി കാത്തു നിന്ന്. ആളുകള്‍ക്കിടയില്‍ സത്യത്തിന്റെ മാര്‍ഗ്ഗം ഹൃദയങ്ങളില്‍ രൂഡമൂലമാകുന്നത് അറിഞ്ഞ ഖുറൈശികള്‍ മുത്ത്‌ ഹബീബിനെതിരെ കൂടുതല്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ അഴിച്ചു വിടാന്‍ തുടങ്ങി. മുത്ത്‌ ഹബീബ് (സ്വ) അതെല്ലാം സഹിച്ചു. അങ്ങിനെയിരിക്കെയാണ്‌ യത്രിബുകാരായ ഏതാനും ആളുകള്‍ ഇസ്ലാം സ്വീകരിച്ചത്. അവര്‍ ഇസ്ലാമിക പ്രബോധനവുമായി യത്രിബിലേക്ക് തന്നെ തിരിച്ചു പോയി.അങ്ങിനെയാണ് ഹിജ്രക്കുള്ള സാഹജര്യങ്ങള്‍ ഒരുങ്ങിയത്.

യത്രിബിലേക്ക് ഹിജ്ര പോകുവാന്‍ മുത്ത്‌ ഹബീബിബിനു അല്ലാഹു അനുവാദം നല്‍കി. ആ സമയത്ത് തന്നെയാണ് ഖുറൈശികള്‍ മുത്ത്‌ നബിക്കെതിരെ ഗൂഡാലോചന നടത്തുന്നത്. മുത്ത്‌ നബിയെ വധിക്കാനായി അവര്‍ പ്ലാന്‍ തയ്യാറാക്കി. ഓരോ ഗോത്രതിലെയും ഓരോ യുവാവിനെ ഏര്‍പ്പ്പാദ് ചെയ്തു ഖുറൈശികള്‍ എല്ലാവരും മുത്ത്‌ നബിയുടെ വീട് വളഞ്ഞു. ഗോത്ര തലത്തിലുള്ള പ്രതികാരവും ബഹുജന പ്രതിഷേധവും ഇല്ലാതക്കലായിരുന്നു ഇത്തരത്തിലുള്ള പ്ലാന്‍ തയ്യാറാക്കാന്‍ ഖുറൈഷികളെ പ്രേരിപ്പിച്ച ഘടകം. ഈ സംഭവത്തെ വിശദീകരിച്ചു വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ് "അങ്ങയെ തടവിലാക്കുകയോ വധിച്ചു കളയുകയോ ചെയ്യുന്നതിനു വേണ്ടി സത്യ നിഷേധികള്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു. അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, അല്ലാഹുവോ അവന്‍റെ തന്ത്രങ്ങളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ത്ഥന്‍ അല്ലാഹുവത്രെ"

ഖുറൈശികളുടെ ഈ ഗൂഡാലോചന അല്ലാഹു തകര്‍ത്തു, മുത്ത് ഹബീബിബെ അല്ലാഹു കാത്തു. തന്നെ വധിക്കാന്‍ വീട് വളഞ്ഞു നില്‍ക്കുന്ന ഖുരൈശികളുടെ ഇടയിലൂടെ സൂറത്ത് യാസീനിലെ "വജഅല്‍നാ മിമ്പൈനി ഐദീഹിം............." എന്ന സൂക്തം ഉരുവിട്ട് ഒരു പിടി മണ്ണ് വാരി ഖുരൈഷികളിലേക്ക് എറിഞ്ഞു മുത്ത്‌ നബി അവര്‍ക്കിടയിലൂടെ നടന്നു പോയി. തന്‍റെ വിരിപ്പില്‍ പ്രിയ ശിഷ്യനും പിതൃ സഹോദര പുത്രനുമായ അലി (റ) കിടത്തിയിട്ടായിരുന്നു യാത്ര.

 

മുത്ത്‌ നബി നേരെ അബൂബക്കര്‍ സിദ്ധീഖ് (റ) വിന്‍റെ വീട്ടില്‍ ചെന്ന്. അദ്ദേഹത്തെയും കൂട്ടി രാത്രിയില്‍ സൌര്‍ ഗുഹയില്‍ എത്തി. മുത്ത്‌ നബി രക്ഷപ്പെട്ട വിവരം അറിഞ്ഞ ഖുറൈശികള്‍ നാടിന്റെ എല്ലാ ഭാഗത്തേക്കും ഹബീബിനെ തിരഞ്ഞു ആളെ വിട്ടു. കണ്ടു പിടിക്കുന്നവര്‍ക്ക് വലിയ സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അവസാനം അവര്‍ സൌര്‍ ഗുഹയുടെ മുഖം വരെ എത്തി. ഗുഹാമുഖത്ത്‌ നിന്നും അവരില്‍ ചിലര്‍ ഗുഹാ പ്രവേശനം നടത്താനോരുങ്ങവേ പേടിയോടെ അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "മുത്ത്‌ നബിയെ! അവര്‍ ഇതാ വന്നിരിക്കുന്നു, അവരാരെങ്കിലും ഗുഹക്കുള്ളിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ നമ്മെ കാണും." മുത്ത്‌ നബി മറുപടി പറഞ്ഞു "സിദ്ധീഖ്, അല്ലാഹു മൂന്നാമാനായുള്ള രണ്ടാളുകളെ കുറിച്ച് താങ്കളെന്തു കരുതുന്നു, ദുഖിക്കാതിരിക്കുക, അല്ലാഹു നമ്മോടൊപ്പമുണ്ട്:

അല്ലാഹു പറയുന്നു "നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും ( മുത്ത്‌ നബിയും (സ്വ) അബൂബ ക്കര്‍ സിദ്ധീഖ് (റ) ) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ്‌ ഏറ്റവും ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (സൂറത്ത് തൌബ)

അവര്‍ ആ ഗുഹയില്‍ മൂന്നു രാത്രി കഴിച്ചു കൂട്ടി, അബൂബക്കര്‍ സിദ്ധീഖ് (റ) പ്രിയ പുത്രി കൊച്ചു മിടുക്കിയുമായ അസ്മാഅ (റ) അവര്‍ക്ക് ഭക്ഷണവും അബ്ദുല്ലാ (റ) എന്നവര്‍ വിവരങ്ങളും നലികിക്കൊണ്ടിരുന്നു. അബ്ദുല്ലാഹ് ഇബ്നു ഉദൈഫിനെ വഴി കാണിക്കാന്‍ വേണ്ടി കൂലി കൊടുത്ത് വിളിച്ചു വരുത്തുകയും മൂന്നാം ദിവസം അവര്‍ ഗുഹയില്‍ നിന്ന് യാത്ര പോവുകയും ചെയ്തു.

മുസ്ലിം ചരിത്രതിലെന്നല്ല, ലോക ചരിത്രത്തില്‍ തന്നെ വലിയ ഒരു നാഴിക കല്ലായിരുന്നു ഹിജ്റ. അതിനാലാണ് ഹിജ്റയെ ചരിത്രത്തിന്റെ പ്രാരംഭമായി മുസ്ലിംകള്‍ കണക്കാക്കുന്നത്. ഹിജ്റ നടക്കുന്നത് റബീഉല്‍ അവ്വളിലാണെങ്കിലും ഒരു ചരിത്ര രേഖ എന്ന നിലയില്‍ മുസ്ലിം കലണ്ടര്‍ ഹിജ്റയില്‍ നിന്ന് തന്നെ തുടങ്ങാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ രഹസ്യം വലുതാണ്‌. ഒരു പാട് സമുന്നത തത്വങ്ങളും ഗുണപാഠങ്ങളും ഹിജ്രയില്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യ സമൂഹത്തെ സന്മാര്‍ഗ്ഗ പാതയില്‍ സംസ്ക്കരിക്കുന്നതിന്നും ശിര്‍ക്കിയന്‍ വരട്ടു വാദങ്ങളെയും ബഹു ദൈവത്ത്വത്തെയും സമൂല പരിവര്‍ത്തനത്തിലൂടെ മാറ്റിയെടുക്കാനും മുത്ത്‌ ഹബീബ് (സ്വ) തങ്ങള്‍ അനുഭവിച്ച കഷ്ട്ടപ്പാടുകളും പീഡനങ്ങളും അവയെല്ല്ലാം സഹിച്ചും ക്ഷമിച്ചും നിലകൊണ്തും ജനങ്ങളോടുള്ള അതിയായ കാരുണ്യവും താല്‍പ്പര്യവും മൂലം പിന്നീട് അവര്‍ക്ക് മാപ്പ് നല്കിയതും നമ്മുടെ ഹൃദയത്തെയും വികാരത്തെയും കീഴ്പ്പെടുത്തെണ്ട സംഭവമാണ്.

 

അല്ലാഹു മുത്ത്‌ ഹബീബിന് നല്‍കിയ പിന്തുണയും സഹായവും ഹിജ്രയില്‍ നമുക്ക് തെളിഞ്ഞു കാണാം. അല്ലാഹുവിനോടുള്ള അചഞ്ചലമായ വിശ്വാസവും അവനില്‍ ഭാരമെല്പ്പിക്കളും പ്രയാസങ്ങള്‍ നീങ്ങിപ്പോകുമെന്ന പ്രതീക്ഷയും അതില്‍ തെളിയുന്നു. ഏതവസരത്തിലും അല്ലാഹുവില്‍ വിശ്വാസവും അനുസരണവും അര്‍പ്പിച്ചു അല്ലാഹുവില്‍ അഭയം തേടുവാന്‍ അത് നമ്മെ പഠിപ്പിക്കുന്നു,നല്ല ആസൂത്രണം, പദ്ധതികള്‍ എന്നിവ സ്വീകരിക്കല്‍, യുവാക്കളുടെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തല്‍, സമൂഹത്തിന്റെ നിര്‍മ്മാണത്തിന്നും മൂല്യങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിന്നും ഹിജ്റ നമ്മെ പഠിപ്പിക്കുന്നു, സ്ത്രീകളുടെതായ മേഘലകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി ഇസ്ലാമിക സ്ത്രീ ശാക്തീകരണത്തിന്റെ മാധുര്യവും ഹിജ്റ നമ്മോടു പറയുന്നുണ്ട്. ഭദ്രമായ സാമൂഹിക ബന്ധങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്ന കരുത്തുറ്റ സമൂഹത്തിന്റെ സൃഷ്ട്ടിപ്പ് എങ്ങിനെയായിരിക്കണ മെന്നു ഹിജ്രാനന്തരമുള്ള മദീന നമുക്ക് പാഠങ്ങള്‍ നലുക്കുന്നുണ്ട്. മുത്ത്‌ നെബിയെ എങ്ങിനെ സ്നേഹിക്കണമെന്ന മടുരമായ സംഗീതം പോലെ യാത്രിബുകാര്‍ നമുക്ക് കാണിച്ചു തരുന്നു. തങ്ങുടെ ദേശത്തിന്റെ പേര് തന്നെ അവര്‍ മാറ്റി മരിച്ചു "നബിയുടെ പട്ടണം" എന്നര്‍ത്ഥം വരുന്ന "മദീനത്തുന്നബി" എന്നവര്‍ മാറ്റി. കുട്ടികളും സ്ത്രീകളും വൃദ്ധരും മുത്ത്‌ നബിക്ക് വേണ്ടി കാത്തു നിന്ന്. സ്നേഹ പ്രപഞ്ചത്തിലെ കുസുമാങ്ങളായി അവര്‍ മാറുകയായിരുന്നു.

മുഹാജിറുകളും അന്സ്വാറുകളും തമ്മിലുള്ള പരസ്പ്പര യോജിപ്പും നിസ്വാര്‍ത്തതയും അഭിപ്രായ ഐക്ക്യവുമാണ് ഹിജ്റ ഉള്‍ക്കൊള്ളുന്ന മറ്റൊരു സുപ്രധാന ഗുണപാഠം. ഹൃദയങ്ങള്‍ സ്നേഹത്താല്‍ നിര്ഭാരമാവുന്നതിന്റെയും അത്യുന്നത ഗുണപാടങ്ങള്‍ ഹിജ്രയിലൂടെ നാം കാണുന്നു. നിസ്വര്‍ത്തത, സ്നേഹം, ഐക്ക്യം, സാമൂഹ്യ ബദ്രതയിലുള്ള താല്‍പ്പര്യം, ശ്രേഷ്ട്ട സ്വഭാവ ഗുണങ്ങള്‍ പ്രച്ചരിപ്പിക്കല്‍, നന്മയിലും ഭക്തിയിലും സഹകരിക്കല്‍ മുതലായ മൂല്യങ്ങള്‍ സമൂഹത്തില്‍ നട്ട് പിടിപ്പിക്കുന്ന അതിസൂക്ഷമമായ തര്ബിയത്ത് ആണ് ഹിജ്രയിലൂടെ സാധ്യമായത്. ദുസ്സ്വഭാവം, അന്യമായ ചിന്ത, ഉപദ്രവകരമായ വ്യക്തിഗത കക്ഷി താല്‍പ്പര്യങ്ങള്‍ മുതലായവക്കൊന്നും സ്ഥാനമുണ്ടാകരുത്. ശുദ്ധ ഹൃദയങ്ങള്‍, യുക്തിപൂര്‍ണ്ണമായ നിലപാടുകള്‍, നേതൃത്വത്തിന്നു കീഴില്‍ ഒറ്റക്കെട്ടായി അണി നിരക്കല്‍, വ്യക്തിയും രാജ്യത്തെയും അല്ലാഹുവിന്‍റെ പ്രീതിക്കൊത്ത് സംവിധാനിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ എന്നിവയാണ് ഹിജ്റയുടെ പാടങ്ങളില്‍ നിന്നും നാം പഠിക്കേണ്ടത്.

മുഹര്രത്തിലെ പവിത്രമായ സുന്നത്ത് നോമ്പ് നോറ്റും ആരാധനകളില്‍ മുഴുകിയും നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക. അല്ലാഹു നമ്മെ സംകരിച്ച വിശ്വാസികളില്‍ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

 

 

 

Reply all
Reply to author
Forward
0 new messages