എന്റെ അദ്ധ്യാപകര്‍- നന്മയുടെ കാവലാളുകള്‍ - ( അധ്യാപക ദിന ചിന്തകള്‍)

2,324 views
Skip to first unread message

Hussain Thangal Vatanappally

unread,
Sep 5, 2012, 5:22:54 AM9/5/12
to isravtp

എന്റെ അദ്ധ്യാപകര്‍- നന്മയുടെ കാവലാളുകള്‍
( അധ്യാപക ദിന ചിന്തകള്‍)

നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപതിയും അധ്യാപകനും സര്വ്വോ പരി ചിന്തകനുമായിരുന്ന സര്വ്വേ പള്ളി രാധാകൃഷ്ണന്റെ (ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി 1962 - 1967 ) ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഞാന്‍ ഓര്ക്കുുന്നത് എന്റെ പ്രിയപ്പെട്ട ഗുരുവര്യരെ കുറിച്ചാണ്. അക്ഷരത്തിന്റെ ശക്തിയും വായനയുടെ വസന്തവും എന്നില്‍ നിക്ഷേപിച്ച പ്രിയപ്പെട്ട ഗുരുക്കന്മാര്‍. എന്റെ പ്രിയപ്പെട്ട പിതാവും മാതാവും എന്റെ ആദ്യ ഗുരുക്കന്മാരായിരുന്നു. ഉമ്മയുടെ ഉപ്പ ഹക്കീം സയ്യിദ് മുഹമ്മദ്‌ തങ്ങളും എനിക്ക് അറിവിന്റെ ആദ്യാക്ഷരം നല്കിുയ മഹാനായിരുന്നു. പ്രാധാനിയായ സൂഫി ഗുരുവും ആത്മീയ പണ്ടിതനുമായിരുന്ന ആ വലിയുപ്പ നല്കി്യ ആദ്യാക്ഷരത്തിന്റെ കരുത്തായിരിക്കാം എന്നില്‍ നിക്ഷേപിക്കപ്പെട്ട കഴിവുകള്ക്ക്  വെളിച്ചം നല്കിഎയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 
ആലി മുഹമ്മദ്‌ മുസ്‌ലിയാര്‍, ഹനീഫ ഉസ്താദ്, അബ്ദുര്‍ റഹ്മാന്‍ ഉസ്താദ്,കൊച്ചു ഉസ്താദ്, മുഹമ്മദ്‌ ഉസ്താദ്, യൂസഫ്‌ ഉസ്താദ് (സിയാസത്തുല്‍ ഇസ്ലാം മദ്രസ്സ)  ഹസ്സന്‍ മുസ്‌ലിയാര്‍, ഫൈസി ഉസ്താദ്, കുഞ്ഞി മുഹമ്മദ്‌ ഉസ്താദ്, മുഹിയുദ്ധീന്‍ ഉസ്താദ്,
 മുഹമ്മദ്‌ മുസ്‌ലിയാര്‍ (തെക്കേ ജുമുഅത്ത് പള്ളി ദര്സ്)
 മേനക ടീച്ചര്‍, വേണു മാഷ്‌, സിദ്ധാര്ത്ഥന്‍ മാഷ്‌,  യശോദാ ടീച്ചര്‍ (ക്ലെര്ക്കി ന്റെ സ്കൂള്‍)  ശാന്ത ടീച്ചര്‍, ശിവന്‍ മാഷ്‌, അബൂബക്കര്‍ മാഷ്‌, പുഷ്പ ടീച്ചര്‍, രാധ ടീച്ചര്‍,. മനോമണി ടീച്ചര്‍, എല്സി് ടീച്ചര്‍, പൊന്നമ്മ ടീച്ചര്‍, ശ്രീദേവി ടീച്ചര്‍ (ഗവന്മേന്റ്റ് സ്കൂള്‍)  ആഇശടീച്ചര്‍, ഫാത്തിമ ടീച്ചര്‍, സബൂറ ടീച്ചര്‍ , കരീം സാര്‍, റസാക്ക് സാര്‍, വഹ്ഹാബ് സാര്‍, നാരായാണന്‍ സാര്‍, നൂറുദ്ധീന്‍ സാര്‍ (അസ്മാബി കോളേജ്) രാധാ കൃഷ്ണന്‍ സാര്‍, മേഗ്ന ടീച്ചര്‍, സരസ്വതി ടീച്ചര്‍, ശോഭന ടീച്ചര്‍, മോള്ലി ടീച്ചര്‍ (ഗവണ്മൊന്റ് കോളേജ്) തുടങ്ങി ഇനിയും പേരോര്‍മ്മയില്ലാത്ത ഒരു പറ്റം ഗുരു വര്യരെ ഞാന്‍ ഓര്ക്കുകയാണ് ഇന്ന്.

കുട്ടിക്കാലത്തിന്റെ നിഷ്ക്കളങ്കതയില്‍ നന്മയോതി തരികയും നന്മയുടെ വഴിയിലേക്ക് മനസ്സിനെ നയിക്കുകയും ചെയ്ത ഗുരുക്കനമാര്ക്ക്ു വേണ്ടി ഞാന്‍ പ്രാര്തിക്കുകയാണ്.

ഗുരുക്കന്മാര്‍ ഒരു പ്രകാശമാണ്. ലോകത്തുള്ള മുഴുവന്‍ ഗുരുക്കന്മാര്ക്കും  അഭിവാദ്യമായി മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ (സ്വ) തങ്ങള്‍ അരുള്‍ ചെയ്തത് "ഞാന്‍ ഒരു അദ്യാപകനായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്" എന്നാണ്.

മനുഷ്യ ജീവിതത്തില്‍ മാതാ പിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടപ്പടുള്ളതും ഗുരുക്കന്മാരോട് തന്നെയാണ്. അക്ഷരത്തിന്റെ ശക്തിയും അറിവിന്റെ ആത്മാവും മനുഷ്യന്റെ നില നില്പ്പിനനു അനിവാര്യമാണല്ലോ.  വിശുദ്ധ വേദ ഗ്രന്ഥം തുടങ്ങിയത് തന്നെ അക്ഷരത്തിന്റെയും വായനയുടെയും പേനയുടെയും അറിവിന്റെയും പ്രാധാന്യവും ശക്തിയും അതുമായി മനുഷ്യ സ്രിഷിട്ടിപ്പിന്നുള്ള ബന്ധവും പറഞ്ഞു കൊണ്ടാണ്.

അദ്യാപകര്‍ ചെയ്യുനത് ഒരു സമൂഹത്തിന്റെ സൃഷ്ട്ടിപ്പാണ്. സത്യത്തില്‍ മാതാ പിതാക്കള്‍ നേരിടുന്ന അവഗണന ഇപ്പോള്‍ അധ്യാപകരും നേരിടുന്നു എന്നതില്‍ യാതൊരു തര്ക്കുവുമില്ല.
അധ്യാപകരെ സ്നേഹിക്കാനും അവര്‍ ചെയ്യുന്ന സേവനത്തിനെ വിലമതിച്ചു ആദരിക്കാനും നമുക്ക് കഴിയണം. മാതാവിനെ പോലെ, പിതാവിനെ പോലെ ഗുരുക്കന്മാരേയും നാം ആദരിക്കണം. പഴയ കാല ഗുരു ശിഷ്യ ബന്ധം ഒരു സംസ്കാരത്തിന്റെയും സ്വഭാവത്തിന്റെയും വിനിമയം കൂടിയായിരുന്നു.
ഞാന്‍ ഓര്ക്കുയന്നത് എന്നില്‍ ഒളിഞ്ഞു കിടന്നിരുന്ന സര്ഗ്ഗ് വാസനകളെ കണ്ടെത്താനും അത് പരിപോഷിപ്പിക്കാനും എന്റെ ഗുരുക്കന്മാര്‍ ചെയ്ത അപാരമായ കണ്ടെത്തലിനു ഞാന്‍ അവരോടൊക്കെ ഇന്നും കാടപ്പെട്ടിരിക്കുന്നു. ചെറിയ ക്ലാസ്സിലെ എന്നെ നിര്ബകന്ധപൂര്വ്വം  പ്രസംഗിക്കാന്‍ പരിശീലിപ്പിച്ച സിയാസത്തുല്‍ ഇസ്ലാം മദ്രസ്സയിലെ ഹനീഫ ഉസ്താദ് (അദ്ദേഹം മരണപ്പെട്ടു പോയി, അവിടത്തെ ഖബര്‍ അല്ലാഹു സന്തോഷമാക്കി കൊടുക്കട്ടെ. ആമീന്‍) അബ്ദുര്‍ റഹ്മാന്‍ ഉസ്ത്താദ് (അദ്ദേഹം ഇപ്പോള്‍ എവിടെ ഉണ്ടെന്നു എനിക്കൊരരിവുമില്ല. അദ്ദേഹം സിയാസതുല്‍ ഇസ്ലാം മദ്രസ്സയില്‍ നടത്തിയ മാറ്റം വളരെ വലുതായിരുന്നു) എന്നിവരെ ഞാന്‍ ഇപ്പോഴും ഓര്ത്തു  കൊണ്ടിരിക്കും. മദ്രസ്സ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നടന്ന മദ്രസ്സാ ഫെസ്റ്റില്‍ തീരദേശ പഞ്ചായത്തിലെ കുട്ടികളില്‍ നിന്നും പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ എന്നെ സഹായിച്ചത് ഈ രണ്ട് ഉസ്താദുമാരുടെ നിസ്വാര്ത്ഥ  പ്രവര്ത്ത നമായിരുന്നു. അന്ന് എസ് എസ് എഫ്ഫ് എന്ന ഏറ്റവും വലിയ ഇസ്ലാമിക ദാര്മിക വിദ്ധ്യാര്ത്തിഎ പ്രസ്ഥാനത്തില്‍ അണി നിരത്തി യാദാര്തമായ സുന്നി സംഘ ബോധത്തിന്റെ കരുത്തും ശേഷിയും അതോടൊപ്പം മഹാനമാരുമായുള്ള അടുപ്പവും സാദിച്ചെടുക്കുന്നതില്‍ അവര്‍ നല്കിായ സ്വാധീനം ഇന്നും എന്നെ സഹായിക്കുന്നു.

എന്നിലെ സാഹിതീയമായ കഴിവുകള്‍ കണ്ടറിഞ്ഞു അത് പരിപോഷിപ്പിക്കാന്‍ ഏറെ പ്രയക്നിച്ച ശാന്ത ടീച്ചറെ ഞാന്‍ പ്രത്യേകമായി സ്മരിക്കുകയാണ്. പ്രബന്ധം എഴുതാനും, മലയാളം സെക്കന്ടിലെ പാട ഭാഗം വായിക്കാനും ടീച്ചര്‍ എന്നും ചുമതലപ്പെടുത്തിയത് (എട്ടിലും ഒമ്പതിലും പത്തിലും) എന്നെയായിരുന്നു.

എന്റെ പ്രിയപ്പെട്ട എല്ലാ ഗുരുക്കന്മാരേയും ഓര്ക്കു കയും അവര്ക്ക്  വേണ്ടി പ്രാര്ഥിടക്കുകയും ചെയ്തു കൊണ്ട് ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി ഇവിടെ കോറിയിടട്ടെ.

നാമൊക്കെ പഠിച്ചിരുന്ന കാലത്തെ പോലെ ഊഷ്മളമാണോ ഇന്നത്തെ ഗുരു ശിഷ്യ ബന്ധം. വിധ്യാര്തികളെ നേര്വ്ഴിക്കു നടത്തേണ്ട അധ്യാപകരില്‍ പോലും ഈ കലികാലത്തെ വേണ്ടാതീനങ്ങള്‍ പടര്ന്നു  കൊണ്ടിരിക്കുകയാണ്.
മൃഗീയത മുളച്ചു പൊന്തുന്നതിനെ തടയിടേണ്ട കലാലയങ്ങള്‍, മനുഷ്യത്വവും സ്നേഹവും വിളനിലമാകേണ്ട കലാലയങ്ങള്‍, ഒരു കൊച്ചു കാട്ടാളനെ ഒന്നാംതരം മനുഷ്യനാക്കേണ്ട ഗുരുക്കന്മാര്‍ തങ്ങളുടെ ബാധ്യത നിര്വ്വതഹിക്കുന്നതില്‍ വിജയിക്കുന്നുണ്ടോ? ആത്മാര്ഥ മായി വിദ്യയും, മനുഷ്യ ബന്ധവും പഠിപ്പിക്കുന്ന അതിനു വേണ്ടി പ്രയഗ്നിക്കുന്ന മികവുറ്റ, നിസ്വാര്താരായ അധ്യാപകര്‍ ഇന്നുമുണ്ട്. എന്നാല്‍ എല്ലാ അട്യാപകരിലെക്കും ഈ മാര്ഗി ദര്ശനം പകുത്തു കൊടുക്കാന്‍ കഴിയണം. അധ്യാപക സമൂഹത്തിന്റെ യശസ്സ് ഉയര്ത്താ നും അത് വഴി സംസ്ക്കര സമ്പന്നമായ ഒരു സമൂഹത്തിന്റെ പിറവിക്കും കാരണമാക്കാനുള്ള ആലോചന ഈ അധ്യാപക ദിനത്തിലെങ്കിലും ഉയര്ന്നു  വരട്ടെ.....
 
എല്ലാ ഗുരുക്കന്മാര്ക്കും  അഭിവാദ്യങ്ങള്‍......... അധ്യാപകദിന ആശംസകള്‍

 

 

Reply all
Reply to author
Forward
0 new messages